യാത്രക്കാരില്ല കേരള ആര്‍ടിസി തലശ്ശേരി സര്‍വിസ് നോണ്‍ എസിയാക്കി; പുതുക്കിയ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ

ബെംഗളുരു: വരുമാനം ഇടിഞ്ഞതോടെ കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശേരി എസി സീ റ്റര്‍ ബസിന് പക രം ഇനി നോണ്‍ എസി സൂപ്പര്‍ ഫാസ്റ്റ് ഓടും. ചൊവ്വാഴ്ച മുതലാണ് എസി ക്ക് പകരം സൂപ്പര്‍ഫാസ്റ്റ് പ്രീമി യം ബസ് ഏര്‍പ്പെടുത്തിയത്. 440 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.എസി ബസില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തലശ്ശേരി വഴി കണ്ണൂരിലേക്കുള്ള എസി ബസില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി. പ്രവൃത്തിദിവസങ്ങളില്‍ പലപ്പോഴും പത്തില്‍ താഴെ യാത്രക്കാരുമായാണ് എസി ബസ് സര്‍വീസ് നടത്തിയിരുന്ന ത്. കഴിഞ്ഞ ഒക്ടോബറിലാണ് ബെംഗളുരുവില്‍ നിന്ന്…

Read More

ഫക്കീര്‍ കോളനി ഒഴിപ്പിക്കല്‍ 29 കുടുംബങ്ങള്‍ക്ക് മാത്രം ഫ്‌ലാറ്റ്

flat jcb

ബെംഗളുരു: ലഹങ്ക ഫക്കീര്‍ കോളനിയില്‍ ഇടിച്ചുനിരത്തലില്‍ വീടു നഷ്ട പ്പെട്ടവരില്‍ 29 കുടുംബങ്ങള്‍ക്ക് മാത്രമേ പ്രാഥമിക ഘട്ടത്തില്‍ ഫ്‌ലാറ്റുകള്‍ ലഭിക്കാനിടയുള്ളൂ. 17 വര്‍ഷമായി ഇവിടെ താമസിച്ചു വരുന്നുവെന്ന് രേഖാമൂലം തെളിയിക്കാന്‍ കഴിഞ്ഞതിനെ തുടര്‍ന്നാണിത്. ബയ്യപ്പനഹള്ളിയില്‍ രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരമുള്ള ഫ്‌ലാറ്റുകളാണ് ഇവര്‍ക്കു നല്‍കുന്നത്. കുടിയൊഴിപ്പിക്ക പ്പെട്ട ബാക്കി കു ടുംബങ്ങള്‍ കഴി ഞ്ഞ 7 മാസത്തി നിടെയാണ് ഫക്കീര്‍ കോളനി യിലും വസീം ലേഔട്ടിലുമായി തമ്പടിച്ചതെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവര്‍ക്കു ഫ്‌ലാറ്റ് നിഷേധിച്ചത്. ഉപഗ്രഹ ചിത്രങ്ങളുടെയും മറ്റും സഹാ യത്തോടെയാണ് അധികൃതര്‍…

Read More

വിസ കാലാവധി കഴിഞ്ഞ് തങ്ങുന്നവര്‍; നടപടിയില്‍ റിപ്പോര്‍ട്ട് തേടി കോടതി

ബെംഗളൂരു: വീസ കാലാവധി കഴിഞ്ഞും ബെംഗളൂരുവില്‍ അന ധികൃതമായി തങ്ങുന്ന വിദേശിക ളെ കണ്ടെത്താനുള്ള നടപടികളെ ക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ലഹരിക്കടത്തു കേസില്‍ പ്രതികളായ നൈജീരി യക്കാര്‍ എമേക്ക ജെയിംസ്, യു ഡെറിക്ക ഫിദേലിസ് എന്നിവരു ടെ ഹര്‍ജി പരിഗണിക്കുന്നതിനി ടെ ജസ്റ്റിസ് എം.നാഗപ്രസന്നയാ ണ് ഇക്കാര്യം നിര്‍ദേശിച്ചത്. നര്‍കോടിക്‌സ് നിയമം ചുമത്തി യുള്ള അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. 2024 മേയ് 12നാണ് സംവി ഹള്ളി പൊലീസാണ് ഇരുവരെ യും അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റിലായി 24…

Read More

ദേശീയപാത ഇടിഞ്ഞു; ഗതാഗതക്കുരുക്ക്

ബെംഗളുരു: ഹൊസൂര്‍ ദേശീയ പാതയിലെ അത്തിബലെയില്‍ നിര്‍മാണത്തിനിടെ റോഡ് ഇടി ഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് മേഖലയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. കഴിഞ്ഞ ദിവസം രാത്രി ചന്ദാപുര-അത്തിബലെ ഇടനാഴി വി തികൂട്ടുന്നതിനിടെയാണ് പ്രധാന റോഡ് ഇടിഞ്ഞത്. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി ഒറ്റവരിയായി തിരിച്ചുവിട്ടെങ്കിലും രാവിലെ കുരുക്ക് രൂക്ഷമായി. 6 വരി പാതയില്‍ ചന്ദാപുര-അത്തിബലെ വരെയുള്ള ഭാഗത്ത് അപകടം പതിവായതോടെയാണ് റോഡ് വീതികൂട്ടുന്ന പ്രവൃത്തികള്‍ ദേശീയപാത അതോറിറ്റി ആരംഭിച്ചത്. കൂടാതെ ഹൊസൂര്‍ റെയില്‍ പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗ മായുള്ള മേല്‍പാല നിര്‍മാണവും പുരോഗമിക്കുകയാണ്. ബൊമ്മ സന്ദ മുതല്‍ ഇലക്ട്രോണിക്…

Read More

റോയ്‌യുടെ മരണം: കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യയില്‍ അന്വേഷണം നടത്തുന്ന കര്‍ണാടക എസ്‌ഐടി സംഘം കേരളത്തിലേക്ക്. കേരളത്തിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇടപാടുകളടക്കം എസ്‌ഐടി സംഘം പരിശോധിക്കും. വരും ദിവനസങ്ങളില്‍ എസ്‌ഐടി സംഘം കൊച്ചിയിലെത്തി അന്വേഷണം നടത്തുമെന്നാണ് വിവരം. ആദായ നികുതി വകുപ്പിന്റെ റെയ്ഡിന് പിന്നാലെ റോയ് വിഷാദത്തിന് ചികിത്സ തേടിയതായി എസ്‌ഐടിക്ക് വിവരം ലഭിച്ചിട്ടുണ്ട്. റോയ്‌യുടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇക്കാര്യം എസ്‌ഐടിയെ അറിയിച്ചത്. നാല് മാസത്തിലേറെയായി റോയ് വിഷാദത്തിന് ചികിത്സ തേടിയതായാണ് കുടുംബാംഗങ്ങള്‍ എസ്‌ഐടിക്ക് നല്‍കിയ വിവരം. ബെംഗളൂരു ജയനഗര്‍ എയിറ്റ്…

Read More

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂർ ; തൃശ്ശൂരിൽ കോൺഗ്രസ് ഓഫീസിൽ മദ്യപിച്ചെത്തി നൃത്തം ചെയ്തവർക്കെതിരെ നടപടി. ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി ടിറ്റോ തോമസ് അടക്കം മൂന്ന് പേരെയാണ് സസ്പെൻ‍ഡ് ചെയ്തത്. ഓഫീസ് സെക്രട്ടറി ജോയ് കെജി, പ്രവർത്തകനായ മനാഫ് എന്നിവർക്ക് എന്നിവർക്കെതിരെയും നടപടി ഉണ്ട്. തൃശ്ശൂർ മണ്ണുത്തി മണ്ഡലം കമ്മറ്റി ഓഫീസിലാണ് സംഭവം. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് സമയത്ത് ആണ് ഇവർ ഓഫീസിൽ മദ്യപിച്ച് നൃത്തം ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് നടപടി ഉണ്ടായത്.

Read More

ഹൈഡ്രജന്‍ ബലൂണുമായി ലിഫ്റ്റില്‍; തൊട്ടുപിന്നാലെ പൊട്ടിത്തെറി

മുംബൈ: മുംബൈയിലെ റെസിഡൻഷ്യൽ ബിൽഡിങ്ങിലെ ലിഫ്റ്റിൽ ഹൈഡ്രജൻ ബലൂണുകൾ തീപിടിച്ച് പൊട്ടിത്തെറിച്ചു. മുംബൈയിലെ ഗോരേഗാവിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ലിഫ്റ്റിന്റെ വാതിൽ തുറന്നുതന്നെ ഇരുന്നതിനാൽ ഉള്ളിലുള്ളവർക്ക് പെട്ടെന്ന് തന്നെ പുറത്തു കടക്കാൻ കഴിഞ്ഞു. രണ്ടു പേർക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഒരാൾ പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കിടന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഗോരേഗാവ് വെസ്റ്റിൽ പെട്രോൾ പമ്പിന് എതിർ വശത്തുള്ള അൻമോൾ ടവറിലാണ് സംഭവം.

Read More

ശബരിമല സ്വർണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം

കൊല്ലം: കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം. സ്വാഭാവിക ജാമ്യം തേടിയുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജിയില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് വിധി പറഞ്ഞത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ ജാമ്യം നേടി പുറത്തിറങ്ങി.

Read More

ശശി തരൂരിന്റെ മകനും കൂട്ടപ്പിരിച്ചുവിടലിൽ ജോലി നഷ്ടമായി

ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എംപിയുമായ ശശി തരൂരിന്റെ മകന്‍ ഇഷാന്‍ തരൂര്‍ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടു. കൂട്ടപ്പിരിച്ചുവിടലില്‍ തനിക്കും ജോലി നഷ്ടമായെന്ന് ഇഷാന്‍ തരൂര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. സമൂഹ്യമാധ്യമത്തിലൂടെയായിരുന്നു വിഷയം പങ്കുവച്ചത്. ‘ഒരു മോശം ദിവസം’ എന്ന കുറിപ്പോടെ ഒഴിഞ്ഞുകിടക്കുന്ന ന്യൂസ് റൂമിന്റെ ചിത്രവും ഇഷാന്‍ തരൂര്‍ മറ്റൊരു എക്‌സ് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ”ഞങ്ങളുടെ ന്യൂസ് റൂമിനെ ഓര്‍ത്ത്, പ്രത്യേകിച്ച് വാഷിങ്ടന്‍ പോസ്റ്റിന് വേണ്ടി രാജ്യാന്തര തലത്തില്‍ സേവനമനുഷ്ഠിച്ച അതുല്യരായ പത്രപ്രവര്‍ത്തകരെ ഓര്‍ത്ത് ദുഖിക്കുന്നു.…

Read More

കേരളത്തിൽ നിന്നുള്ള പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞ് അപകടം; 8 പേർക്ക് പരുക്ക്‌

ബെംഗളൂരു: കേരളത്തിൽ നിന്നും കർണാടകയിലെ ഹംപി സന്ദർശിക്കാൻ എത്തിയ വിദ്യാർഥികളുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 8 പേർക്ക് പരുക്കേറ്റു. ചിത്രദുർഗ- ഹൊസ്പേട്ട് പാതയിലെ കുട്ലിഗയിൽ ഇന്ന് രാവിലെ ആറുമണിക്കാണ് അപകടം ഉണ്ടായത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ ബി എ സംസ്കൃതത്തിലെ 32 അംഗ വിദ്യാർഥി സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. വിദ്യാർഥികളായ അതുല്യ, അതുൽ കൃഷ്ണൻ, ആവണി, അനുഗ്രഹ, അജയ്, അധ്യാപിക ലക്ഷ്മി ശങ്കർ എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ…

Read More
Click Here to Follow Us