യാത്രക്കാരില്ല കേരള ആര്‍ടിസി തലശ്ശേരി സര്‍വിസ് നോണ്‍ എസിയാക്കി; പുതുക്കിയ ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ

ബെംഗളുരു: വരുമാനം ഇടിഞ്ഞതോടെ കേരള ആര്‍ടിസിയുടെ ബെംഗളൂരു തലശേരി എസി സീ റ്റര്‍ ബസിന് പക രം ഇനി നോണ്‍ എസി സൂപ്പര്‍ ഫാസ്റ്റ് ഓടും. ചൊവ്വാഴ്ച മുതലാണ് എസി ക്ക് പകരം സൂപ്പര്‍ഫാസ്റ്റ് പ്രീമി യം ബസ് ഏര്‍പ്പെടുത്തിയത്.

440 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.എസി ബസില്‍ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തലശ്ശേരി വഴി കണ്ണൂരിലേക്കുള്ള എസി ബസില്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കി. പ്രവൃത്തിദിവസങ്ങളില്‍ പലപ്പോഴും പത്തില്‍ താഴെ യാത്രക്കാരുമായാണ് എസി ബസ് സര്‍വീസ് നടത്തിയിരുന്ന ത്.

  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു

കഴിഞ്ഞ ഒക്ടോബറിലാണ് ബെംഗളുരുവില്‍ നിന്ന് ഉത്തരമല ബാറിലേക്ക് ആദ്യമായി കേരള ആര്‍ടിസി എസി ബസ് സര്‍വീസ് ആരംഭിച്ചത്. പിന്നാലെ പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കും സ്വിഫ്റ്റ് എസി സര്‍വീസ് തുടങ്ങി. ഇതില്‍ കണ്ണൂരിലേക്കുള്ള

എസി ബസ് തലശ്ശേരി വഴിയാ ണ് ഓടുന്നത്. ബെംഗളൂരുവില്‍ നിന്ന് തലശ്ശേരിയിലേക്ക് എസി ബസില്‍ 1100 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. ആദ്യം ഓടിയിരുന്ന ഡീലക്‌സ് ബസിന് പകരമുള്ള എസി ബസിലെ നിരക്ക് ഇടദിവസങ്ങളില്‍ 800 രൂപവരെ കുറച്ചിരുന്നെങ്കിലും യാത്രക്കാരെ ആകര്‍ഷിക്കാനായില്ല.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

വാരാന്ത്യ ങ്ങളിലും ഉത്സവസീസണുകളി ലും എസി ബസ് ഓടിക്കുമെന്നാ ണ് അധികൃതര്‍ പറയുന്നതെങ്കി ലും ബസിന്റെ ബുക്കിങ് പുനരാരംഭിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു
[masterslider id="10"]

Related posts