കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല.

തിരുവനന്തപുരം: കേരളപ്പിറവിയുടെ അറുപതാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമില്ല . ഇതില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയെന്ന് സൂചന. അതേസമയം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ സമാപന ചടങ്ങുകളിലേക്ക് ഗവര്‍ണര്‍ക്ക് ക്ഷണമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കേരളപ്പിറവിയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി ആദ്യം ക്ഷണിച്ചത് പ്രധാനമന്ത്രിയെ ആയിരുന്നു . അങ്ങനെയെങ്കില്‍ ഗവര്‍ണര്‍ക്കും ക്ഷണമുണ്ടായേനെ ഇതുമായി ബന്ധപ്പെട്ട് രാജ് ഭവനുമായി ആശയവിനിമയവും നടത്തിയിരുന്നു . എന്നാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണറെ ചടങ്ങിലേക്ക് ക്ഷണിക്കാന്‍ തന്നെ മറന്നു.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

നിയമസഭയില്‍ സംഘടിപ്പിച്ചിട്ടുള്ള ചടങ്ങിലേക്ക് മാത്രമല്ല കേന്ദ്രമന്ത്രി പങ്കെടുക്കുന്ന രാജ്യത്തെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജന രഹിത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്കും ഗവര്‍ണര്‍ക്ക് ക്ഷണമില്ല . ഇതില്‍ ഗവര്‍ണര്‍ക്ക് അതൃപ്‍തിയുണ്ടെന്നാണ് സൂചന. അതിന്‍റെ ഭാഗമായി വൈകിട്ട് പോകാനിരുന്ന ചെന്നൈ യാത്ര രാവിലേക്ക് മാറ്റുകയും ചെയ്തു .

എന്നാല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളുടെ സമാപന ചടങ്ങിലേക്ക് ഗവര്‍ണറെ ക്ഷണിക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മാത്രവുമല്ല ഗവര്‍ണറെ ക്ഷണിക്കാന്‍ മറന്നത് മനസിലാക്കി അവസാനനിമിഷം  ക്ഷണിക്കാന്‍ ശ്രമം നടത്തിയിരുന്നതായും എന്നാലത് ഫലിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
[masterslider id="10"]

Related posts