ബെംഗളൂരു: ചന്നപട്ടണ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന ബി.ജെ.പി നേതാവ് സി.പി യോഗേശ്വർ കോണ്‍ഗ്രസില്‍ ചേർന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും സന്ദർശിച്ച ശേഷമാണ് കോണ്‍ഗ്രസ് പ്രവേശനം.
ചന്നപട്ടണ ഉപതെരഞ്ഞെടുപ്പില്‍ യോഗേശ്വറിനെ ജെ.ഡി.എസ് ടിക്കറ്റില്‍ മത്സരിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ തന്നെ വിളിച്ച് ആവശ്യപ്പെട്ടതായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി പാർട്ടി പ്രവർത്തകരോട് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് കൂടുമാറ്റം.
ബി.ജെ.പി ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ യോഗേശ്വർ കോണ്‍ഗ്രസിലെത്തുമെന്ന് സൂചനയുണ്ടായിരുന്നു.
ചന്നപട്ടണയില്‍ യോഗേശ്വർ കോണ്‍ഗ്രസ് സ്ഥാനാർഥിയായേക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.