അഭ്രപാളികളുടെ മാസ്മരികതയെ കീഴടക്കാന്‍ ഒരു ബെംഗളൂരു മലയാളി കൂടി..

ബെംഗളൂരു: നഗരത്തില്‍ നിന്നുള്ള എത്രയോ മലയാളികള്‍ മലയാള സിനിമയില്‍ കുറെ കാലമായി നിറഞ്ഞു നിന്നിട്ടുണ്ട് അതില്‍ പലരും തെന്നിന്ത്യന്‍ സിനിമയെയും ബോളിവുഡിനെയും വരെ കീഴടക്കിയിട്ടുണ്ട്…

നയന്‍ താര മുതല്‍ പ്രിയ മണി ,സിന്ധു മേനോന്‍,ധീരജ് ഡെനി അങ്ങനെ പോകുന്നു ബെംഗളൂരു മലയാളികള്‍ ആയ സിനിമാ താരങ്ങളുടെ നിര,ആ പട്ടികയിലേക്ക് ഒരാള്‍ കൂടി വരുന്നു.തൃശൂര്‍ സ്വദേശിനിയായ ശ്രുതി നായര്‍.

ഷീന്‍ ഹെലെന്‍ നിര്‍മിച്ച് നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം നിര്‍വഹിച്ച് ഇന്നലെ തീയെറ്റരുകളില്‍ എത്തിയ “ബി ടെക്” എന്നാ സിനിമയിലൂടെയാണ് ചെറുതെങ്കിലും ആദ്യ അവസരത്തിലൂടെ ശ്രുതി നായര്‍ വരവ് അറിയിച്ചിരിക്കുന്നത്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ഈ സിനിമക്ക് വേണ്ടി ബെംഗളൂരുവില്‍ വച്ച് നടന്ന ഓഡിഷനിലൂടെ യാണ് ശ്രുതി നായര്‍ക്ക് ബിഗ്‌ സ്ക്രീന്‍  കാമറയുടെ മുന്നിലെത്താനുള്ള അവസരം ലഭിക്കുന്നത്.ബെംഗളൂരുവില്‍ നടക്കുന്ന എല്ലാ കലാ കൂട്ടായ്മയുടെയും അവിഭാജ്യ ഘടകമായി മാറിയ ശ്രുതി നായര്‍ കൂടുതലും ശ്രദ്ധിക്കപ്പെടുന്നത് ഡബ്ബ് മാഷുകളിലൂടെയാണ്.

സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയ പല ഡബ്ബ് മാഷുകളും കാണുമ്പോള്‍ ശ്രുതി ബിഗ്‌ സ്ക്രീനിലെത്താന്‍ എന്തെ ഇത്ര താമസിച്ചു എന്ന് കരുതിപ്പോകും,മാത്രമല്ല ഇനിയൊരു തിരിഞ്ഞു നോട്ടത്തിന്റെ ആവശ്യം ഈ നടിയുടെ ജീവിതത്തില്‍ ഇല്ല എന്നും ഉറപ്പിച്ച് പറയാം.

മോഡലിംഗ് പാഷനായി  കാണുന്ന ശ്രുതി നായര്‍ ചെറുപ്പം മുതല്‍ കര്‍ണാടക സംഗീതം അഭ്യസിച്ച ഒരു ഗായിക കൂടിയാണ്.12 ക്ലാസ്സുവരെ തിരുവല്ലയില്‍ പഠിച്ച ശ്രുതി ഇപ്പോള്‍ ബി ഡി എസ് ചെയ്യുന്നത് ബെംഗളൂരുവില്‍ ഉള്ള രാജീവ്‌ ഗാന്ധി ഡെന്റല്‍ കോളേജില് ആണ്.

  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ

സിനിമയില്‍ വരുന്നതിനു മുന്‍പ്  ശ്രുതി നായര്‍ അഭിനയിച്ച ഒരു ഗാനശകലം താഴെ..

നമ്മുടെ ഇടയില്‍ നിന്ന് വളര്‍ന്നു വന്ന ഈ കലാകാരിക്ക് ബെംഗളൂരുവാര്‍ത്തയുടെയും വായനക്കാരുടെയും വക ഒരു നല്ല ഭാവി ആശംസിക്കുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts