പ​ത്താ​ന്‍റെ അ​വ​സാ​ന ഓ​വ​ർ പൊ​ട്ടി​ത്തെ​റി​യി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി

ഹൈ​ദ​രാ​ബാ​ദ്: യൂ​സ​ഫ് പ​ത്താ​ന്‍റെ ബാ​റ്റിംഗ് മിക വിൽ സ​ണ്‍​റൈ​സേ​ഴ്സ് അ​ക​ന്നു​പോ​യ ജയം ​എ​ത്തി​പ്പി​ടി​ച്ചു. പ​ത്താ​ന്‍റെ അ​വ​സാ​ന ഓ​വ​ർ പൊ​ട്ടി​ത്തെ​റി​യി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഏ​ഴു വി​ക്ക​റ്റി​നാണ് പ​രാ​ജ​യ​പ്പെ​ടു​ത്തിയത്. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 163 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം സ​ണ്‍​റൈ​സേ​ഴ്സ് ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ ത​ക​ർ​ത്ത​ടി​ച്ച യൂ​സ​ഫ് പ​ത്താ​നാ​ണ് വി​ജ​യ ശി​ൽ​പി. ബോ​ൾ​ട്ട് എ​റി​ഞ്ഞ ഓ​വ​റി​ൽ ഒ​രു ഫോ​റും സി​ക്സ​റും അ​ട​ക്കം 14 റ​ണ്‍​സ് നേ​ടി അ​വ​സാ​ന ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം 14 ആ​യി ചു​രു​ക്കി. ക്രി​സ്റ്റ്യ​ൻ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ സി​ക്സും ഫോ​റും നേ​ടി​യ പ​ത്താ​ൻ ഒ​രു പ​ന്ത് ശേ​ഷി​ക്കെ സ​ണ്‍​റൈ​സേ​ഴ്സി​നു വി​ജ​യമൊരു​ക്കി. അ​ല​ക്സ് ഹെ​യ്ൽ​സും (45) ധ​വാ​നും (33) ഒ​രു​ക്കി​യ അ​ടി​ത്ത​റ​യി​ലാ​ണ് വി​ല്യം​സ​ണും (32) പ​ത്താ​നും (27) വി​ജ​യം കൊ​യ്ത​ത്.

  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ

നേ​ര​ത്തെ കൗ​മാ​ര താ​രം പൃഥ്വി ഷാ​യു​ടെ (65) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഡ​ൽ​ഹി മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിന് പിന്നാലെ റാങ്കിങ്ങിലും ഇന്ത്യൻ വിപ്ലവം; സഞ്ജുവിന്റെ അശ്വമേധം, ഒന്നാം സ്ഥാനത്ത് മാറ്റമില്ല! ടോപ് 10-ൽ നാല് ഇന്ത്യക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us