ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയെ ലോകം ട്വിറ്ററിലൂടെ കണ്ടു

ലണ്ടന്‍: ബ്രീട്ടീഷ് രാജകുടുംബത്തിലെ പുതിയ അതിഥിയായ കൊച്ചുരാജകുമാരനെ ലോകം ട്വിറ്ററിലൂടെ കണ്ടു. കെന്‍സിങ്ടണ്‍ കൊട്ടാരത്തിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ലൂയി രാജകുമാരന്‍റെയും സഹോദരി ഷാലറ്റ് രാജകുമാരിയുടെയും ചിത്രം പുറത്തുവിട്ടിരിക്കുന്നത്. ബ്രിട്ടീഷ് രാജകുടുംബത്തിലെ അഞ്ചാം തലമുറയിലെ അംഗമായ വില്യം രാജകുമാരന്‍റെയും കെയ്റ്റിന്‍റെയും മകനാണ് ലൂയി രാജകുമാരന്‍. ഏപ്രില്‍ 23നാണ് ലൂയി രാജകുമാരന്‍ പിറന്നത്. ലൂയി രാജകുമാരന്‍റെയും ഷാര്‍ലറ്റ് രാജകുമാരിയുടെയും അമ്മയായ കെയ്റ്റാണ് ചിത്രം എടുത്തത്. ഏപ്രില്‍ 26-നാണ് ആദ്യ ചിത്രം എടുത്തിരിക്കുന്നത്. വെള്ള വസ്ത്രം ധരിച്ച് കുഷ്യനില്‍ കിടത്തിയിരിക്കുന്ന ഈ ചിത്രത്തിലൂടെയാണ് ലൂയിയെ ആദ്യമായി ലോകം…

Read More

തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ അലക്‌സ് ഫെര്‍ഗുസന്‍ അതീവ ഗുരുതരാവസ്ഥയില്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗുസന്‍ അതീവ ഗുരുതരാവസ്ഥയില്‍. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സ്രാവം അമിതമായതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഫര്‍ഗൂസന്‍റെ ആരോഗ്യനിലയെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടടുക്കുമെന്ന് പ്രത്യാശിക്കുന്നതായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രതികരിച്ചു. Sir Alex Ferguson has undergone surgery today for a brain haemorrhage. The procedure has gone very well but he needs a…

Read More

കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും: സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. യെഡിയൂരപ്പയും കുമാരസ്വാമിയും പറയുന്നത് അവര്‍ അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ പ്രധാനപ്പെട്ട മണ്ഡലങ്ങള്‍ ബിജെപിക്ക് പിടിച്ചെടുക്കാനാകില്ലെന്നും വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന് തന്നെയായിരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ ഫലങ്ങളും വ്യക്തമാക്കുന്നു. 224 അംഗ കര്‍ണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പറയുന്നത്. മോദിയുടെ പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ബിജെപിക്ക് തിരിച്ചടിയായി അഭിപ്രായ സര്‍വ്വേഫലം പുറത്തു വന്നത്.…

Read More

ബിജെപിക്ക് പ്രതീക്ഷയായി ഏറ്റവും പുതിയ അഭിപ്രായ സര്‍വേ;ബി ടി വി കന്നഡ യുടെ സര്‍വെയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല;ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബെംഗളൂരു : തുടര്‍ച്ചയായ ഭൂരിഭാഗം അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന്‌ മുന്‍‌തൂക്കം നല്‍കിയപ്പോള്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നു,ഇതുവരെ പുറത്തു വന്ന എല്ലാ സര്‍വേകളും പോലെ ബി ടി വി കന്നഡ ചാനെല്‍ നടത്തിയ സര്‍വേയും വരാന്‍ പോകുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നല്‍കുന്നില്ല. അതേസമയം 94 സീറ്റുമായി ബിജെപി ഒന്നാം സ്ഥാനത്ത് എത്തുമെന്നും രണ്ടാമതായി 81 സീറ്റുമായി കോണ്‍ഗ്രസ്‌ വരുമെന്നും ബി ടി വി പറയുന്നു.മുന്‍ ഭരണ കക്ഷിയായ ജനതദള്‍ 41…

Read More

കപട പ്രചരണത്തിനു മറ്റൊരു ഉദാഹരണം കൂടി: വ്യാജ സ്കോളര്‍ഷിപ്പുമായി സോഷ്യല്‍ മീഡിയ ..!

കണ്ണൂര്‍ : വാട്സ് ആപ്പ് ഹര്‍ത്താല്‍ കോലാഹലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ അവതരിപ്പിക്കുക്ക ഏറ്റവും പുതിയ ഡ്രാമയാണ് ഇപ്പോള്‍ ‘താരം ‘..പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നുവെന്നും .അപേക്ഷാ ഫോറം അതത് മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാണെന്നു പറയുന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത് ..മാത്രമല്ല പ്ലസ് ടൂവിനു 85 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് 25,000 രൂപയും ലഭിക്കുമെന്നും സൂചിപ്പിക്കുന്നു ..   സന്ദേശം വിശ്വസിച്ചവര്‍ അടുത്തുള്ള പഞ്ചായത്തുകളിലും ,മുനിസിപ്പാലിറ്റികളിലും…

Read More

നിശ്ചിത സീനുകള്‍ വെട്ടിമാറ്റപ്പെടാതെ പ്രദര്‍ശനാനുമതി നല്‍കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് : വിശ്വരൂപം 2 റിലീസ് വൈകും…!

കമല്‍ ഹാസന്‍ രചനും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച വിശ്വരൂപം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ഇനിയും നീളുമെന്ന് സൂചന .തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ചിത്രത്തില്‍ മത വികാരം വ്രണപ്പെടുതുമായി ബന്ധപ്പെട്ടു ഏകദേശം 17 സീനുകള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു .. ഇതോടെ വരുന്ന മാസം പുറത്തിറങ്ങാനിരുന്ന ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് വൈകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു ..   തീവ്രവാദ യുദ്ധത്തിന്റെ മറവില്‍ മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുതുന്നതാണെന്ന് കാട്ടി വിശ്വരൂപം ആദ്യ ഭാഗത്തിന് കടുത്ത എതിര്‍പ്പ് ആദ്യ നാളുകളില്‍…

Read More

തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിൽ ഇല്ലാത്ത വോട്ടർ‌മാർക്ക് ഇ-മെയില്‍ വഴി വോട്ട് ചെയ്യാനുള്ള സൌകര്യം ലഭിക്കുമോ ?

ബെംഗളൂരു : തിരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിൽ ഇല്ലാത്ത വോട്ടർ‌മാർക്ക് ഇ–മെയിൽ വഴി വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കണമെന്ന പൊതുതാൽപര്യ ഹർജിയിൽ നിയമമന്ത്രാലയത്തിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും ഹൈക്കോടതി നോട്ടിസ്. അ‍ഡ്വ. മിട്ടി നരസിംഹമൂർത്തിയുടെ ഹർജിയിൽ ജസ്റ്റിസ്മാരായ എസ്.സുനിൽദത്ത് യാദവ്, ബി.വീരപ്പ എന്നിവരുടെ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ആയിരക്കണക്കിനു വോട്ടർമാർക്കു പല കാരണങ്ങളാലും മണ്ഡലത്തിൽ എത്താൻ കഴിയാറില്ല. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ചില വിഭാഗങ്ങൾക്കേ പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ സൗകര്യമുള്ളു. അതിനാൽ മറ്റുള്ളവരെ ഇ–മെയിൽ വഴി സമ്മതിദാനം രേഖപ്പെടുത്താൻ അനുവദിക്കണമെന്ന്…

Read More

കാതലര്‍ ദിനത്തിലെ ‘എന്ന വിലൈയഴകേ’ എന്ന ഗാനം പാടി മഞ്ജു വാര്യര്‍

കാതലര്‍ ദിനത്തിലെ ‘എന്ന വിലൈയഴകേ’ എന്ന ഗാനം മൂളാത്തവര്‍ ചുരുക്കമായിരിക്കും. ഉണ്ണി മേനോന്‍ പാടിയ പാട്ട് കേള്‍ക്കാന്‍ മാത്രമല്ല കാണാനും ഒരു പോലെ സുഖകരമാണ്. പാട്ട് ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നും ഈ പാട്ട് നമുക്ക് വേണ്ടി പാടിയിരിക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട ഒരാള്‍. വേറാരുമല്ല അത് നമ്മുടെ മഞ്ജു വാര്യരാണ് ‍. ഓസ്ട്രേലിയയിലെ മെല്‍ബണിലെത്തിയ മഞ്ജു ഈ ഗാനം ചിത്രീകരിച്ചിരിക്കുന്ന അതേ സ്ഥലത്ത് നിന്നുമാണ്‌ ഈ ഗാനം പാടിയിരിക്കുന്നത്. വീഡിയോ മഞ്ജു തന്‍റെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. വീഡിയോയ്ക്കൊപ്പം മഞ്ജു കുറിച്ചതിങ്ങനെ പ്രകൃതി വരച്ചു…

Read More

മുസ്ലീം യുവാവിനെ പ്രണയിച്ച ഹിന്ദു യുവതിയ്ക്ക് അനധികൃതമായി വീട്ടു തടങ്കലില്‍ മര്‍ദ്ധനം…. കേരള ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന്‍ യുവതിയെ മോചിപ്പിച്ചു മംഗലാപുരം പോലീസ്,സംഭവം പുറത്തറിഞ്ഞത് സോഷ്യല്‍ മീഡിയ വഴി !

മംഗലാപുരം : തൃശൂര്‍ സ്വദേശിനിയായ യുവതിയെ പ്രണയത്തില്‍ നിന്ന് പിന്തിരിയാന്‍ മാതാവിന്റെ അറിവോടെ വീട്ടു തടങ്കലിലാക്കി മര്‍ദ്ദിച്ചു .. സംഭവം പുറത്തറിഞ്ഞത് ഫേസ് ബുക്ക് ലൈവിലൂടെ ..ഒടുവില്‍ കോടതി ഇടപെടുകയും ,തുടര്‍ന്ന്‍ മംഗലാപുരം പോലീസ് യുവതിയെ മോചിപ്പിച്ചു ….കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം ..24 കാരിയായ അഞ്ജലി പ്രകാശ്‌ എന്ന യുവതി മംഗലാപുരത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കോഴ്സ് കഴിഞ്ഞ സമീപത്തെ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായി ആയി ജോലി ചെയ്യുന്ന വേളയിലാണ് മനാസ് എന്ന  യുവാവുമായി പ്രണയത്തിലാവുന്നത് … യുവതിയുടെ പരേതനായ പിതാവിന്റെ മുന്‍ സുഹൃത്ത് കൂടിയായിരുന്നു…

Read More

കര്‍ണാടക നിയമസഭയിലേക്ക് മലയാളി സ്ഥാനാര്‍ത്ഥികളുടെ നേര്‍ക്കു നേര്‍ പോരാട്ടം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളികളുടെ നേര്‍ക്കു നേര്‍ പോരാട്ടം. ബംഗളൂരുവിലെ ശാന്തിനഗര്‍ മണ്ഡലത്തിലാണ് മലയാളികള്‍ മാറ്റുരയ്ക്കുന്നത്. കാസര്‍കോട്ട് നിന്നുള്ള മലയാളി വ്യവസായ ഗ്രൂപ്പായ നാലപ്പാട് ഗ്രൂപ്പ് ഒഫ് കമ്പനീസിന്‍റെ ചെയര്‍മാന്‍ എന്‍.എ. ഹാരിസാണ് കോണ്‍ഗ്രസ്സിനായി ഇവിടെ മത്സരിക്കുന്നത്. എതിരായി  ആംആദ്മി പാര്‍ട്ടിക്ക് വേണ്ടി മത്സരിക്കുന്നത് മലയാളിയും ഐ.എ.എസ് ഓഫീസറുമായ രേണുകാ വിശ്വനാഥനാണ്.  നഗരത്തില്‍ ആംആദ്മി നേരിട്ട് രംഗത്തിറക്കിയ രണ്ട് സ്ഥാനാര്‍ഥികളില്‍ ഒരാളാണ് രേണുക. സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്നാണ് 1971 ലെ സിവില്‍ സര്‍വീസ് ബാച്ചുകാരിയും മുന്‍ ആസൂത്രണബോര്‍ഡ് ഉദ്യോഗസ്ഥയുമായ രേണുക പറയുന്നത്. കഴിഞ്ഞ…

Read More
Click Here to Follow Us