ബിജെപിക്ക് പ്രതീക്ഷയായി ഏറ്റവും പുതിയ അഭിപ്രായ സര്‍വേ;ബി ടി വി കന്നഡ യുടെ സര്‍വെയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല;ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി.

ബെംഗളൂരു : തുടര്‍ച്ചയായ ഭൂരിഭാഗം അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസിന്‌ മുന്‍‌തൂക്കം നല്‍കിയപ്പോള്‍ ഏറ്റവും പുതിയ അഭിപ്രായ സര്‍വേ ബി ജെ പിക്ക് പ്രതീക്ഷ നല്‍കുന്നു,ഇതുവരെ പുറത്തു വന്ന എല്ലാ സര്‍വേകളും പോലെ ബി ടി വി കന്നഡ ചാനെല്‍ നടത്തിയ സര്‍വേയും വരാന്‍ പോകുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം നല്‍കുന്നില്ല.

അതേസമയം 94 സീറ്റുമായി ബിജെപി ഒന്നാം സ്ഥാനത്ത് എത്തുമെന്നും രണ്ടാമതായി 81 സീറ്റുമായി കോണ്‍ഗ്രസ്‌ വരുമെന്നും ബി ടി വി പറയുന്നു.മുന്‍ ഭരണ കക്ഷിയായ ജനതദള്‍ 41 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും.മറ്റുള്ളവര്‍ മൂന്ന് സീറ്റുകള്‍ നേടും.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

ആകെയുള്ള 224 സീറ്റുകളില്‍ 223 സീറ്റുകളിലെക്കാന് ഇപ്പോള്‍ തെരഞ്ഞെടുപ്പു നടക്കുന്നത്,ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മരിച്ചതോടെ അവിടത്തെ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കുകയായിരുന്നു.112 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം.

ഉത്തര പൂര്‍വ കര്‍ണാടക ,ഹൈദരാബാദ് കര്‍ണാടക എന്നറിയപ്പെടുന്ന ഭാഗത്ത്‌ കോണ്‍ഗ്രസിന്‌ 20 സീറ്റും ബി ജെ പിക്ക്  16 സീറ്റുമാണ് ബി ടി വി പ്രവചിക്കുന്നത്,ഉത്തര പശ്ചിമ ഭാഗമായ മുംബൈ കര്‍ണാടകയില്‍ 29 ബി ജെ പിക്കും 19 കോണ്‍ഗ്രസിനും ലഭിക്കും,ബെംഗളൂരു നഗരത്തിലും പഴയ മൈസൂര്‍ ഭാഗത്തും തീരദേശ മേഖലയിലും രണ്ടു പാര്‍ട്ടികളും ഒപ്പത്തിനൊപ്പം ആകുമെന്നും ബി ടി വിയുടെ അഭിപ്രായ വോട്ടെടുപ്പ് ഫലം പറയുന്നു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
[masterslider id="10"]

Related posts