കപട പ്രചരണത്തിനു മറ്റൊരു ഉദാഹരണം കൂടി: വ്യാജ സ്കോളര്‍ഷിപ്പുമായി സോഷ്യല്‍ മീഡിയ ..!

കണ്ണൂര്‍ : വാട്സ് ആപ്പ് ഹര്‍ത്താല്‍ കോലാഹലങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ അവതരിപ്പിക്കുക്ക ഏറ്റവും പുതിയ ഡ്രാമയാണ് ഇപ്പോള്‍ ‘താരം ‘..പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നുവെന്നും .അപേക്ഷാ ഫോറം അതത് മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നും ലഭ്യമാണെന്നു പറയുന്ന സന്ദേശമാണ് വ്യാപകമായി പ്രചരിക്കുന്നത് ..മാത്രമല്ല പ്ലസ് ടൂവിനു 85 ശതമാനത്തിലേറെ മാര്‍ക്ക് ലഭിച്ച കുട്ടികള്‍ക്ക് 25,000 രൂപയും ലഭിക്കുമെന്നും സൂചിപ്പിക്കുന്നു ..
 
സന്ദേശം വിശ്വസിച്ചവര്‍ അടുത്തുള്ള പഞ്ചായത്തുകളിലും ,മുനിസിപ്പാലിറ്റികളിലും ,നഗര സഭകളിലും മട്ടുമെത്താന്‍ തുടങ്ങിയതോടെ ഉദ്യോഗസ്ഥര്‍ ആകെ പുലിവാല് പിടിച്ചു ..ഇതിനോട് അനുബന്ധിച്ച് വരുന്ന നിരവധി ഫോണ്‍ കോളുകളും കുറവല്ല …കേന്ദ്ര സര്‍ക്കാരോ ,സംസ്ഥാന സര്‍ക്കാരോ ഇത്തരത്തില്‍ വിജയിച്ചവര്‍ക്കായി യാതൊരു വിധ അനുകൂല്യങ്ങളോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല ..എന്നാല്‍ നിലവില്‍ മറ്റു ചില വിദ്യാര്‍ത്ഥിത്വം ചൂണ്ടി കാട്ടി സ്കോളര്‍ഷിപ്പിന്റെ ഔദ്യൊഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts