കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ‘പിപിപി കോണ്‍ഗ്രസ്’ ആയി മാറും: മോദി

തുമാകുരു: കര്‍ണാടകയിലെ തുമാകുരുവില്‍ നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ കണക്കറ്റു പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ജനങ്ങള്‍ കോണ്‍ഗ്രസ് ഭരണംകൊണ്ട് പൊറുതിമുട്ടിയെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതിനു പിന്നാലെ രാജ്യത്തെ കോണ്‍ഗ്രസ് “പിപിപി കോണ്‍ഗ്രസ്”  അതായത് “പഞ്ചാബ്, പുതുച്ചേരി, പരിവാര്‍ കോണ്‍ഗ്രസ്” എന്നായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു.

അരനൂറ്റാണ്ടിലധികം രാജ്യം ഭരിച്ച കോണ്‍ഗ്രസിന്‍റെ കര്‍ഷക വിരുദ്ധ നയങ്ങളാണ് രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഊന്നിയായിരുന്നു കാര്‍ഷികമേഖലയായ തുംകൂരില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം. കേന്ദ്രത്തിലും കര്‍ണാടകത്തിലും ഭരിച്ച കോണ്‍ഗ്രസ് കര്‍ഷകരെ തിരിഞ്ഞു നോക്കിയില്ല. കൃഷി ഭൂമിയില്‍ വെള്ളമെങ്കിലും എത്തിച്ചിരുന്നെങ്കില്‍ കര്‍ഷകര്‍ മണ്ണില്‍ പൊന്നുവിളയിക്കുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൂടാതെ കര്‍ഷക നേതാവായ യെദ്യൂരപ്പയ്ക്കെ കര്‍ഷകരെ രക്ഷിക്കാനാവൂ എന്നും പ്രധാനമന്ത്രി പറഞ്ഞു.

  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ

ആസന്നമായ തോല്‍വി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും ഭയന്നു തുടങ്ങിയെന്നും കര്‍ണാടകം കൈവിട്ടുപോയാല്‍ കര്‍ണാടകയില്‍ നിന്നുള്ള അഴിമതിപണം തലസ്ഥാനത്ത് എത്തുന്നത്‌ നില്‍ക്കുമെന്ന ഭയമാണ് കോണ്‍ഗ്രസിനെന്നും മോദി പറഞ്ഞു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

കഴിഞ്ഞയാഴ്ച ദേവഗൗഡയെ പരസ്യമായി പുകഴ്ത്തിയ പ്രധാനമന്ത്രി ഇന്ന് ജെ.ഡി.എസുമായി കോണ്‍ഗ്രസിന് രഹസ്യ ധാരണയുണ്ടെന്ന് ആരോപിച്ചു. എച്ച്.ഡി ദേവഗൗഡയുടെ പാര്‍ട്ടി കോണ്‍ഗ്രസിനെ സംരക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
[masterslider id="10"]

Related posts