ബിജെപിയുമായി സഖ്യ൦; എതിര്‍പ്പുമായി ജെഡിഎസ് കേരള ഘടകം

ബംഗളുരു: കർണാടകത്തിൽ ജെഡിഎസ് ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ ദേവഗൗഡക്കൊപ്പം ഉണ്ടാകില്ലെന്ന് പാര്‍ട്ടിയുടെ കേരള ഘടകം വ്യക്തമാക്കി.

കൂടാതെ ബിജെപിയുമായി പാര്‍ട്ടിയ്ക്ക് രഹസ്യ ധാരണയായെന്ന ആരോപണമുയരുന്നത് കേരളത്തിൽ പാർട്ടിക്ക് തിരിച്ചടിയെന്നും നേതാക്കൾ ആരോപിച്ചു. ഇതുസംബന്ധിച്ച് എച്ച് ഡി കുമാരസ്വാമിയെ കേരള നേതാക്കൾ നിലപാടറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണം തുടങ്ങിയതിന് പിന്നാലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിഎസ്-ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം കോൺ​ഗ്രസ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേരള ഘടകം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആദ്യ പ്രചാരണ ദിവസം പ്രധാനമന്ത്രി ദേവഗൗഡയെ പ്രകീര്‍ത്തിച്ച് സംസാരിച്ചിരുന്നു. ഇതാണ് ആരോപണത്തിന് കാരണമായത്. ജനതാദളിനെ തലോടിയുളള മോദിയുടെ പ്രസംഗങ്ങളേക്കാൾ വലിയ തെളിവ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

അതേസമയം 2006ലെപ്പോലെ ബിജെപിയുമായി സഖ്യമുണ്ടാക്കിയാൽ മകൻ കുമാരസ്വാമി കുടുംബത്തിലുണ്ടാകില്ലെന്ന് ദേവഗൗഡ പറഞ്ഞിരുന്നു. ജെഡിഎസ് അധ്യക്ഷന്‍റെ വൈകാരിക നിലപാടോടെ  ബിജെപി ജെഡിഎസ് സഖ്യസാധ്യതകൾ അവസാനിച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റാണ അധികസമയം വേണ്ടി വന്നില്ല. ഇപ്പോള്‍ ചാമരാജനഗറിലെയും ഉഡുപ്പിയിലെയും മോദിയുടെ റാലികൾ രഹസ്യധാരണക്ക് തെളിവായി കോൺഗ്രസ് ആയുധമാക്കുകയാണ്.

മൈസൂരു മേഖല ജെഡിഎസിന്‍റെ കോട്ടയായിട്ടും അവിടെ അവർക്കെതിരെ മോദി ഒന്നും പറഞ്ഞില്ല. ഉഡുപ്പിയിലാകട്ടെ ദേവഗൗഡയെ വാനോളം പുകഴ്ത്തി. അമിത് ഷായും കുമാരസ്വാമിയും രഹസ്യമായി കൂടിക്കാഴ്ച നടത്തിയെന്ന് നേരത്തെ ആരോപിച്ച സിദ്ധരാമയ്യ ഇപ്പോൾ മോദിയുടെ ഉഡുപ്പി പ്രസം​ഗം ആയുധമാക്കിയെടുത്താണ് എതിരാളികൾക്കെതിരെ ആഞ്ഞടിക്കുന്നത്.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ദേവഗൗഡയെ വൃദ്ധസദനത്തിലയക്കണമെന്നാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് മോദി പറഞ്ഞത്. അതേ മോദി നിലപാട് മാറ്റുന്നതിന് പിന്നിൽ രഹസ്യധാരണയല്ലാതെ വേറെ കാരണങ്ങളില്ല.. സിദ്ധരാമയ്യ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts