വ്യാജ ടിക്കറ്റ് ഉപയോഗിച്ച് പണം വാങ്ങി; വനം വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ബെംഗളൂരു : ശിവമോഗയിലെ ബല്ലലരായന ദുർഗ, ബന്ദജെ വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്ന സഞ്ചാരികളിൽ നിന്ന് വ്യാജ ടിക്കറ്റുകൾ ഉപയോഗിച്ച് പണംവാങ്ങിയ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.

കലസ റേഞ്ചിലെ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (ഡി.സി.എഫ്.) ചന്ദൻ ഗൗഡയെയാണ് ചിക്കമഗളൂരു സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്‌സ് (സി.സി.എഫ്.) സസ്പെൻഡ് ചെയ്തത്.

  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം

വെള്ളച്ചാട്ടങ്ങൾ കാണാനെത്തുന്നവർക്ക് ടൂറിസം വകുപ്പ് പ്രവേശനടിക്കറ്റ് ഏർപ്പെടുത്തിയിരുന്നു. 250 രൂപ കൊടുത്ത് ഓൺലൈനായി ടിക്കറ്റ് എടുക്കാം.

ഈ ടിക്കറ്റ് പരിശോധിച്ചശേഷം വനംവകുപ്പ് ഉദ്യോഗസ്ഥർ സഞ്ചാരികളെ കടത്തിവിടുകയാണ് ചെയ്തിരുന്നത്.

എന്നാൽ ചന്ദൻ ഗൗഡ വ്യാജ ടിക്കറ്റുകളുണ്ടാക്കി സന്ദർശകരിൽനിന്ന് പണം മേടിച്ചെന്ന് കണ്ടെത്തുകയായിരുന്നു. ബലെഹന്നൂർ എ.സി.എഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts