ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്‌കൈഡെക്ക് ബെംഗളൂരുവിൽ

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരംകൂടിയ സ്‌കൈഡെക്ക് ബെംഗളൂരുവിൽ വരുന്നു.

250 മീറ്റർ ഉയരമുള്ള ടവർ ബെംഗളൂരുവിന്റെ 360 ഡിഗ്രി കാഴ്ച ലഭ്യമാക്കും. 500 കോടിരൂപ ചെലവിട്ടാണ് നിർമിക്കുന്നത്.

നിലവിൽ ബെംഗളൂരുവിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ സി.എൻ.ടി.സി. പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.

നഗര പ്രാന്തപ്രദേശത്ത് നൈസ് റോഡിലാകും ടവർ നിർമിക്കുക. സഞ്ചാരികൾക്ക് ലോകോത്തരനിലവാരമുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കും.

  നഗരത്തിൽ എയർ ഹോസ്റ്റസ് വിദ്യാർത്ഥിനിയെ ശല്യം ചെയ്ത മൂന്ന് യുവാക്കൾ പിടിയിൽ

സഞ്ചാരികളുടെ സൗകര്യത്തിനായി മെട്രോ റെയിലുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.

ആദ്യം ടവർ നഗരത്തിനകത്ത് നിർമിക്കാനായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ, 25 ഏക്കർ സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ടും ഉയരമുള്ള ടവർ വരുമ്പോഴുള്ള ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് പ്രാന്തപ്രദേശത്തേക്ക് മാറ്റുകയായിരുന്നു.

ഷോപ്പിങ് കോംപ്ലക്സിൽ എന്തെല്ലാം ഉണ്ടാകുമെന്നത് സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല.

സ്കൈഡെക്കിന്റെ നിർമാണത്തിന് കർണാടക മന്ത്രിസഭായോഗം അംഗീകാരം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റെയിൽവേ ചരിത്രത്തിലാദ്യമായി ഇരുനില പ്ലാറ്റ്‌ഫോമുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെർമിനൽ ബെംഗളൂരുവിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞായറാഴ്ച ബെംഗളൂരു മെട്രോ പർപ്പിൾ ലൈനിൽ നിയന്ത്രണം; യാത്രക്കാർക്കായി നിർദ്ദേശം
[masterslider id="10"]

Related posts