ബെഡ് റൂമിൽ വിളിച്ച് വരുത്തി മോശമായി പെരുമാറി; സംവിധായകൻ രഞ്ജിത്തിനെതിരെ നടി

സംവിധായകൻ രഞ്ജിത് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര.

പാലേരി മാണിക്യം സിനിമയുടെ ഷൂട്ടിങ്ങിനായി എത്തിയപ്പോഴാണ് മോശം പെരുമാറ്റം ഉണ്ടായതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

അകലെ സിനിമ കണ്ടാണ് തന്നെ പാലേരി മാണിക്യത്തിലേക്ക് വിളിച്ചത്. കേരളത്തിൽ രാവിലെയെത്തിയ താൻ രഞ്ജിതുമായി കൂടിക്കാഴ്ച നടത്തി.

സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ രഞ്ജിത് അറിയിക്കുകയും ചെയ്തു. എന്നാൽ, രാത്രി സിനിമയുടെ അണിയറ പ്രവർത്തകർ ഹോട്ടലിൽ വെച്ച് ഒത്തുകൂടിയിരുന്നു.

  സംസ്ഥാന പ്രാണിയായി തേനീച്ച, സംസ്ഥാന തവളയായി മലബാർ മരത്തവളയും; പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

ഇതിനിടെ ബെഡ് റൂമിലേക്ക് തന്നെ വിളിച്ചുവരുത്തി രഞ്ജിത് മോശമായി സ്പർശിക്കുകയായിരുന്നുവെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു.

ഇക്കാര്യത്തിൽ പരാതി അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ആരും ബന്ധപ്പെട്ടില്ല. പിന്നീട് പാലേരി മാണിക്യം സിനിമയിലും മറ്റ് സിനിമകളിലുമൊന്നും അവസരം ലഭിച്ചില്ലെന്നും അവർ പറഞ്ഞു.

അതേസമയം, ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകൻ രഞ്ജിത്ത് രംഗത്തെത്തി.

  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം

ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും രഞ്ജിത്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts