നഗരത്തിൽ വീണ്ടും തക്കാളിവില കുതിക്കുന്നു; കിലോയ്ക്ക് നൂറു രൂപ

ബെംഗളൂരു : ബെംഗളൂരുവിൽ തക്കാളിവില വീണ്ടും കുതിക്കുന്നു. ചില പച്ചക്കറിക്കടകളിൽ വില നൂറിനടുത്തെത്തി.

ഓൺലൈനിൽ കിലോയ്ക്ക് നൂറുരൂപ കടന്നു. വരൾച്ചയും കനത്തമഴയുംമൂലം ഇത്തവണ തക്കാളിക്ക് പ്രതീക്ഷിച്ച വിള ലഭിക്കാത്തതാണ് വിലവർധനയ്ക്ക് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.

വിള കുറവായതിനാൽ തക്കാളിക്ക് ആവശ്യക്കാർ അധികമായതും വിലവർധിക്കാനിടയാക്കി.

കർണാടകത്തിലെ പ്രധാന തക്കാളിക്കൃഷിമേഖലയായ കോലാറിൽ വിളവെടുക്കുന്നതിൽ ഭൂരിഭാഗവും കയറ്റി അയക്കുകയാണ്.

  13വയസുകാരിയുടെ കൊട്ടേഷൻ; മുത്തച്ഛനെ കൊന്ന് പ്രായപൂർത്തിയാകാത്തവർ; നാല് പേര്‍ പിടിയില്‍.

പല സംസ്ഥാനങ്ങളിലും ഇത്തവണ കൃഷിമോശമായത് ഇവിടത്തെ തക്കാളിയുടെ കയറ്റുമതിസാധ്യത വർധിപ്പിച്ചു. കോലാർ എ.പി.എം.സി. യാഡിൽ കർഷകർ എത്തിച്ച തക്കാളിയിൽ 90 ശതമാനവും മറ്റുസംസ്ഥാനങ്ങളിലേക്ക് കയറ്റിയയച്ചതായി എ.പി.എം.സി. അധികൃതർ പറഞ്ഞു.

ഇതുമൂലം കോലാറിൽനിന്ന് ബെംഗളൂരുവിലെത്തുന്ന തക്കാളിയുടെ അളവ് കുറഞ്ഞതും വിലക്കയറ്റത്തിന് കാരണമായി. മഴ ശക്തമായി തുടർന്നാൽ വില ഇനിയും വർധിക്കുമെന്നാണ് കച്ചവടക്കാർ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളികൾക്ക് ഓണസമ്മാനമായി കർണാടക ആർടിസി; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് പുതിയ ബസ് സർവീസ് ആരംഭിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
[masterslider id="10"]

Related posts