പ്രജ്വൽ വീഡിയോ കോളിൽ മോശമായി പെരുമാറി; മകന്റെ അഡ്മിഷന് സഹായം തേടിയപ്പോൾ ദുരനുഭവം 

ബെംഗളൂരു:പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ ഏറ്റവും പുതിയ പരാതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

ഹാസൻ സ്വദേശിയായ വീട്ടമ്മ പോലീസിന് നല്‍കിയ പരാതിയിലെ കൂടുതല്‍വിവരങ്ങളാണ് ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടത്.

മകന്റെ സ്കൂള്‍ അഡ്മിഷന് വേണ്ടി സമീപിച്ചതിന് പിന്നാലെയാണ് പ്രജ്വല്‍ തനിക്കെതിരേ അതിക്രമം കാട്ടിയതെന്നും വീഡിയോകോള്‍ സെക്സിനായി നിർബന്ധിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.

പ്രജ്ജ്വലിനെതിരെ പീഡന പരാതി നല്‍കുന്ന നാലാമത്തെയാളാണ് യുവതി.

പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇവർ രേഖാമൂലം പരാതി നല്‍കിയത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

മകന്റെ സ്കൂള്‍ അഡ്മിഷന് സഹായം തേടിയാണ് വീട്ടമ്മ പ്രജ്വലിനെ സമീപിച്ചത്.

തുടർന്ന് പ്രജ്വല്‍ വീട്ടമ്മയുടെ നമ്പർ വാങ്ങി.

പിന്നാലെ വീഡിയോകോള്‍ ചെയ്യാൻ തുടങ്ങി.

വീഡിയോകോളിലൂടെ സെക്സ് ചെയ്യാൻ പ്രജ്വല്‍ നിർബന്ധിച്ചു.

ഒക്ടോബർ 2019 മുതല്‍ 2020 വരെ പത്ത് തവണയോളം ഇത്തരത്തില്‍ വീഡിയോകോള്‍ സെക്സ് ചെയ്തു.

ഇതിനിടെ മകന്റെ അഡ്മിഷനെക്കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ലൈംഗികബന്ധത്തിന് തയ്യാറാകാതെ അത് നടക്കില്ലെന്നായിരുന്നു എം.പി. മറുപടി നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

ആദ്യത്തെ രണ്ടുമൂന്നു തവണ വീഡിയോകോള്‍ ചെയ്തശേഷം ഇതെല്ലാം റെക്കോഡ് ചെയ്തിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രജ്വല്‍ അതിക്രമം തുടർന്നത്.

  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്

തന്റെ ആവശ്യങ്ങള്‍ സമ്മതിച്ചില്ലെങ്കില്‍ വീഡിയോകോള്‍ റെക്കോഡിങ്ങുകള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി.

മിക്കദിവസങ്ങളിലും അർധരാത്രിയിലാണ് പ്രജ്വല്‍ വീഡിയോകോള്‍ സെക്സിനായി ഫോണില്‍ വിളിക്കാറുള്ളതെന്നും യുവതി ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
[masterslider id="10"]

Related posts