തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസ് എം.എൽ.എ.യുടെ വീടിന് കല്ലേറ്

ബെംഗളൂരു : തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനുപിന്നാലെ കോൺഗ്രസിന്റെ ചിക്കബല്ലാപുര എം.എൽ.എ. പ്രദീപ് ഈശ്വറിന്റെ വീടിനുനേരെ കല്ലേറുണ്ടായി. വീടിന്റെ ജനാലച്ചില്ലുകൾ തകർന്നു. ചൊവ്വാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം.

അഞ്ചുപേരാണ് കല്ലേറു നടത്തിയതെന്ന് എം.എൽ.എ.യുടെ ഓഫീസിൽനിന്ന്‌ അറിയിച്ചു. ചിക്കബല്ലാപുര മണ്ഡലത്തിൽ വിജയിച്ച ബി.ജെ.പി. സ്ഥാനാർഥി ഡോ. കെ. സുധാകറിന്റെ അനുയായികളാണ് ആക്രമണംനടത്തിയതെന്നും പറഞ്ഞു. ചിക്കബല്ലാപുര ഡിവൈ.എസ്.പി. എസ്. ശിവകുമാർ, എസ്.ഐ. എം. മഞ്ജുനാഥ് എന്നിവർ സ്ഥലത്തെത്തി അന്വേഷണംനടത്തി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തൻ ശ്രമംതുടങ്ങി.

  ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകാൻ കണ്ടക്ടർ; ഗതാഗത മന്ത്രിയോടും ബി.എം.ടി.സി ബസിൽ 'സാധാരണക്കാരന്റെ' അനുഭവം

ചിക്കബല്ലാപുരയിൽ സുധാകർ വിജയിച്ചാൽ താൻ രാജിവെക്കുമെന്ന് പ്രദീപ് ഈശ്വർ കഴിഞ്ഞയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച ഫലംവന്നപ്പോൾ സുധാകർ വിജയിച്ചതോടെ പ്രദീപ് രാജിവെക്കണമെന്ന് ബി.ജെ.പി. പ്രവർത്തകരിൽനിന്ന് ആവശ്യമുയർന്നിരുന്നു. ചിക്കബല്ലാപുര നിയമസഭാ മണ്ഡലത്തിൽ സുധാകറിനെ പരാജയപ്പെടുത്തിയാണ് പ്രദീപ് എം.എൽ.എ.യായത്.

  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts