പ്രജ്വൽ രേവണ്ണ വിജയിക്കുമെന്ന് പ്രവചനം 

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഏഴുഘട്ടങ്ങളും അവസാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ എൻ.ഡി.എ സഖ്യം വീണ്ടും അധികാരത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും ബി.ജെ.പി നേട്ടമുണ്ടാക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന.

തമിഴ്നാട്ടില്‍ ഇന്ത്യ സഖ്യത്തിന് 33 മുതല്‍ 37 സീറ്റ് വരെ പ്രവചിക്കുന്ന ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവേ.

  തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി വിജയ്; വിശ്വാസ വോട്ടെടുപ്പിൽ തകർപ്പൻ വിജയം

ബി.ജെ.പി രണ്ട് മുതല്‍ 4 സീറ്റ് വരെ നേടുമെന്നും പറയുന്നു.

അണ്ണാ ഡി.എം.കെയ്ക്ക് പരാമവധി രണ്ട് സീറ്റുകളായിരിക്കും ലഭിക്കുക.

കർണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അടി തെറ്റിയ ബി.ജെ.പിക്ക് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാകുമെന്നാണ് പ്രവചനം.

22 മുതല്‍ 24 വരെ സീറ്റുകള്‍ ബി.ജെ.പി നേടും.

ലൈംഗിക പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന പ്രജ്വല്‍ രേവണ്ണ ഹാസൻ മണ്ഡലത്തില്‍ ജയിക്കുമെന്നും ഇന്ത്യ ടുഡേ സർവേ പ്രവചിക്കുന്നു.

കേരളത്തില്‍ തിരുവനന്തപുരം , ആറ്റിങ്ങല്‍, തൃശൂർ മണ്ഡലങ്ങള്‍ ബി.ജെ.പിക്ക് ഒപ്പം നില്‍ക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേയില്‍ ചൂണ്ടിക്കാട്ടുന്നു.

  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു

എല്‍.ഡി.എഫ് നാലു സീറ്റുകള്‍ നേടുമെന്നും സർവേ പ്രവചിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ തിരക്കേറിയ ഈ ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം; മെയ് 21 വരെ വഴിതിരിച്ചുവിടൽ
[masterslider id="10"]

Related posts