മാനസിക ബുദ്ധിമുട്ട് നേരിട്ടു; പരാതിയുമായി നടി ദേവനന്ദയുടെ കുടുംബം 

കൊച്ചി: സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങള്‍ക്ക് എതിരെ പരാതിയുമായി ബാലതാരം ദേവനന്ദ.

ദേവനന്ദയുടെ ഒരു അഭിമുഖത്തിന്റെ ഭാഗം മാത്രം കട്ട് ചെയ്‍ത് പ്രചരിപ്പിച്ച്‌ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ദേവനന്ദയുടെ അച്ഛനാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്.

എറണാകുളം സൈബർ പൊലീസില്‍ ആണ് ദേവനന്ദയുടെ അച്ഛൻ പരാതി നല്‍കിയത്.

  ബെംഗളൂരുവിൽ വനിതാ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; നഗരത്തെ ഞെട്ടിച്ച് വീണ്ടും ഒളിഞ്ഞുനോട്ടം

അടുത്തിടെയാണ് ദേവനന്ദയുടെ അഭിമുഖത്തിലെ ഒരു ഭാഗം സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചത്.

ഓണ്‍ലൈൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ‘പുതിയ തലമുറയിലെ കുട്ടികള്‍ ഒരുപാട് മാറിയെന്നും ക്യൂട്ട്‍നെസ് നോക്കി നില്‍ക്കുന്നവരല്ലെന്നും ദേവനന്ദ അഭിപ്രായപ്പെട്ടിരുന്നു.

ഈ പരാമർശമാണ് വ്യാപക വിമർശനത്തിനും ട്രോളുകള്‍ക്കും കാരണമായത്.

ഇതോടെ ദേവനന്ദയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊമേഴ്‌സ്യൽ സ്ട്രീറ്റിൽ 'കുടുങ്ങി' ജനങ്ങൾ; വഴിതിരിച്ചുവിട്ട ഇടവഴികളിലും കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്; കടുംവെട്ട് ഇനിയും നീളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts