ആടിനെ മേക്കാൻ പോയ സ്ത്രീയെ കടുവ കടിച്ചു കൊന്നു 

ബെംഗളൂരു: ആടിനെ മേക്കാൻ വനാതിര്‍ത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു.

മൂര്‍ബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിര്‍ത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി.

  കുട്ടി കള്ളനും 'ലേഡി' ഇടനിലക്കാരും; ബെംഗളൂരുവിൽ വീട് കുത്തിത്തുറന്ന സംഘത്തെ കുടുക്കി പോലീസ്

ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി.

വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു.

തുടര്‍ന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് പുലര്‍ച്ചെ ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

കാര്യമായ രീതിയില്‍ കടുവയുടെ ആക്രമണം നേരിട്ട നിലയിലായിരുന്നു മൃതദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts