നടി അനുഷ്ക ഷെട്ടി വിവാഹിതയാകാനൊരുങ്ങുന്നു; വരൻ സിനിമയിൽ നിന്നും?

തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് അനുഷ്‌ക ഷെട്ടി.

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് നടി.

42 വയസ് കഴിഞ്ഞിട്ടും അവിവാഹിതയായി തുടരുന്ന നടിയുടെ ജീവിതം അറിയാനുള്ള ആഗ്രഹം ഇന്നും പ്രേക്ഷകര്‍ പങ്കുവെക്കാറുണ്ട്.

സിങ്കം 1, സിങ്കം 2 തുടങ്ങിയ ചിത്രങ്ങളിലെ അനുഷ്‌കയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നടിക്ക് ഏറെ കാലത്തിന് ശേഷം ബ്രേക്ക് നല്‍കിയ ചിത്രം ബാഹുബലിയായിരുന്നു.

ഇടയ്ക്ക് നടി അഭിനയിച്ച സൈസ് സീറോ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിനായി അനുഷ്‌ക ശരീര ഭാരം ക്രമാതീതമായി വര്‍ധിപ്പിച്ചിരുന്നു.

ഈ തടി കുറയ്ക്കാനും നടി നന്നായി ബുദ്ധിമുട്ടിയിരുന്നെന്ന് പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

  ഓഫ്രോഡ് റാലി: പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ആവശ്യം

ബാഹുബലിയിലെ പ്രഭാസിന്റെയും അനുഷ്‌കയുടെയും ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഇരുവരും പ്രണയത്തിലാണെന്ന് വരെ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.

അനുഷ്‌കയും പ്രഭാസും ഒന്നിക്കുന്ന കാണാന്‍ കാത്തിരുന്ന ആരാധകര്‍ എ ഐ ടൂള്‍ ഉപയോഗിച്ച്‌ ഇരുവരുടെയും ചിത്രങ്ങള്‍ ക്രിയേറ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ ഇരുവരും പ്രണയമുണ്ടെന്ന് ഒരിക്കലും പറഞ്ഞിരുന്നില്ല.

പ്രഭാസും അവിവാഹിതനാണ്. താനും വിവാഹം കഴിച്ചിട്ടില്ല.

അതുകൊണ്ട് എപ്പോള്‍ വേണമെങ്കിലും തനിക്ക് പ്രഭാസിനെ വിളിക്കാമെന്ന് ഒരിക്കല്‍ അനുഷ്‌ക പറഞ്ഞിരുന്നു.

എന്നാല്‍ അത് സൗഹൃദത്തിനപ്പുറമൊന്നുമില്ലെന്നാണ് നടി വ്യക്തമാക്കിയത്.

ഇത് തന്നെ പ്രഭാസും പലതവണ പറഞ്ഞിരുന്നു.

ഇപ്പോഴിതാ അനുഷ്‌ക ഷെട്ടി ഒരു സിനിമ നിര്‍മാതാവിനെ വിവാഹം ചെയ്യാന്‍ പോവുകയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

  അതിസുരക്ഷാ ജയിലിൽ ജീവപര്യന്തം തടവുകാരൻ പ്രജ്വൽ രേവണ്ണയുടെ പക്കൽനിന്ന് ഫോൺ പിടിച്ചെടുത്തു

കന്നട സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള പ്രൊഡ്യൂസറെയാണ് വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍.

ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ഉടന്‍ ഉണ്ടാവുമെന്നും അനുഷ്‌കയുടെ വിവാഹം ഈ വര്‍ഷം അവസാനത്തോടെയുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോള്‍ മലയാള സിനിമയായ കത്തനാരില്‍ ആണ് അനുഷ്‌ക അഭിനയിക്കുന്നത്.

ഇതിനിടെയാണ് വിവാഹ വാര്‍ത്തകളും പ്രചരിക്കുന്നത്.

എന്തുതന്നെയായാലും നടി ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

അതേസമയം നേരത്തെ ഇത്തരത്തില്‍ വന്ന വിവാഹ വാര്‍ത്തകളെ നടി ചിരിച്ച്‌ തള്ളിയുരുന്നു.

വിവാഹം സമയമാകുമ്പോള്‍ നടക്കുമെന്നാണ് അന്ന് പറഞ്ഞിരുന്നത്.

ആ സമയം ആയോ എന്നും പ്രഭാസുമായി അല്ലേ അപ്പോള്‍ വിവാഹം എന്നുമൊക്കെയാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts