വിജയത്തിന് തൊട്ടരികെ; ക്യാൻസറിനെതിരെ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ബെംഗളൂരു ഐ.ഐ.എസ്.സി.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗവേഷകർ അര്‍ബുദത്തിനെതിരായ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചു.

ഐഐഎസ്‌സിയിലെ ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാജ്, ഗവേഷണ വിദ്യാര്‍തി ടി.വി. കീര്‍ത്തന എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്.

ട്യൂമറുമായി ബന്ധപ്പെട്ട ആൻ്റിജനുകൾ നേരിട്ട് ലിംഫ് നോഡുകളിലേക്ക് എത്തിക്കുന്നതിനാണ് ഈ സംയുക്തം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ

കാൻസർ കോശങ്ങൾക്കെതിരായ ആൻ്റിബോഡികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണിത്.

അതിനായി രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളായ ആല്‍ബുമിനിലൂടെ ആന്റിജനെ ലിംഫ് നോഡിലേക്ക് കടത്തിവിടുകയാണ് ചെയ്യുക.

ഐ.ഐ.എസ്‌.സിയുടെ പുതിയ കണ്ടുപിടിത്തം അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് സഹായകരമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എലികളിൽ നേരത്തെ സിന്തറ്റിക് ആന്റിജന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടത്തിയിരുന്നതായും ഗവേഷകർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവില്‍ പകപോക്കൽ കൊലപാതകം: മെഡിക്കൽ ഷോപ്പ് ഉടമയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts