സ്‌കൂളിന് സമീപം പാർക്ക് ചെയ്ത ട്രാക്ടറില്‍ നിന്നും സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി

ബെംഗളൂരു: നഗരത്തില്‍ സ്‌കൂളിന് സമീപം പാർക്ക് ചെയ്‌തിരുന്ന ട്രാക്ടറില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി.

സ്വകാര്യ സ്‌കൂളിന് സമീപത്തെ പറമ്പിലാണ് ട്രാക്ടർ കണ്ടെത്തിയത്.

അപകടകരമായി കൊണ്ടുപോയ സ്ഫോടക വസ്തുക്കളാണ് പോലീസ് പിടികൂടിയത്.

ജലാറ്റിൻ സ്റ്റിക്കുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി ബെംഗളൂരു പോലീസ് അറിയിച്ചു.

അതേസമയം, പാറ പൊട്ടിക്കുന്നതിനായി ഉപയോഗിക്കുന്നതിന് വേണ്ടിയാണ് സ്ഫോടക വസ്തുക്കള്‍ കൊണ്ടുപോയതെന്നാണ് പ്രാഥമിക നിഗമനം.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

കഴിഞ്ഞ ദിവസം രാത്രിയില്‍ പതിവ് പട്രോളിംഗിനിടെയാണ് സംഭവം.

ചിക്കനായകനഹള്ളി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെ ട്രാക്ടറില്‍ സൂക്ഷിച്ച നിലയില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ട്രാക്ടറില്‍ നിന്ന് ജലാറ്റിൻ സ്റ്റിക്കുകള്‍, ഇലക്‌ട്രിക്കല്‍ ഡിറ്റണേറ്ററുകള്‍, മറ്റ് സ്ഫോടക വസ്തുക്കളും കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ട്രാക്ടർ ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തുവെന്നും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നു; പ്രഖ്യാപനം ഇന്നും ഉണ്ടാകാൻ സാധ്യത ഇല്ല
[masterslider id="10"]

Related posts

Click Here to Follow Us