പ്രണയപ്പക; കോളേജിൽ വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം; മലയാളി വിദ്യാർത്ഥി കസ്റ്റഡിയിൽ

ബെംഗളൂരു: ദക്ഷിണ കന്നഡയിൽ കോളേജില്‍ വിദ്യാർഥിനികള്‍ക്ക് നേരേ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം.

കഡബയിലെ സർക്കാർ പി.യു. കോളേജിലെ മൂന്നു വിദ്യാർഥിനികള്‍ക്ക് നേരേയാണ് ഇയാൾ ആസിഡ് ആക്രമണം നടത്തിയത്.

സംഭവത്തില്‍ അബിൻ(23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയായിരുന്നു കോളേജില്‍വെച്ച്‌ വിദ്യാർഥിനികള്‍ക്ക് നേരേ ആക്രമണമുണ്ടായത്.

വിദ്യാർഥിനികള്‍ പരീക്ഷയ്ക്കായി ഹാളില്‍ പ്രവേശിക്കാനിരിക്കെ അക്രമി ഇവരുടെ മുഖത്തേക്ക് ആസിഡൊഴിച്ചെന്നാണ് വിവരം.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അനില സിബി, അർച്ചന, അമൃത എന്നീ വിദ്യാർഥിനികള്‍ക്കാണ് പൊള്ളലേറ്റത്.

പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

മൂന്നുവിദ്യാർഥിനികളെയും കഡബയിലെ സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻതന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റും.

പോലീസ് കസ്റ്റഡിയിലെടുത്ത അബിൻ മലപ്പുറം നിലമ്പൂർ സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്.

എം.ബി.എ. വിദ്യാർഥിയാണ് പ്രതിയെന്നാണ് റിപ്പോർട്ട്‌.

പ്രണയപ്പകയാണ് ആസിഡ് ആക്രമണത്തിന് കാരണമായതെന്നാണ് സൂചന.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയും മലയാളിയാണെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
[masterslider id="10"]

Related posts