നയന്ദഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യ കേന്ദ്രത്തിൽ തീപിടിച്ചു; 27 വാഹനങ്ങൾ കത്തിനശിച്ച നിലയിൽ

ബെംഗളൂരു : നയന്ദഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യകേന്ദ്രത്തിൽ തീപിടിച്ച് സമീപത്തെ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന 27 വാഹനങ്ങൾ കത്തി നശിച്ചു.

വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. അഗ്നിരക്ഷാ സേനയുടെ അഞ്ച് എൻജിനുകളെത്തിയാണ് തീയണച്ചത്.

ഓട്ടോറിക്ഷകളും കാറുകളുമാണ് കത്തി നശിച്ചത്. ഗംഗൊണ്ടനഹള്ളിയിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.

  25 ലക്ഷം കടന്ന് സ്വകാര്യ കാറുകളുടെ എണ്ണം; റോഡിലിറങ്ങാൻ പോലുമാവാതെ ഐ.ടി നഗരം; ബെംഗളൂരുവിനെ ശ്വാസം മുട്ടിക്കുന്ന

റിസ്‌വാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇൗ കേന്ദ്രം. ഇതിനോടുചേർന്നുള്ള സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്.

ഒരു രാത്രിയിലേക്ക് 30 രൂപ നിരക്കിലാണ് പാർക്ക് ചെയ്തിരുന്നത്. ഷോർട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts