ഇന്ദിര കാന്‍റീനുകളുടെ മറവില്‍ 150 കോടി രൂപയുടെ അഴിമതി;ഇതില്‍ 50 കോടി ഒരു പ്രമുഖ കോണ്‍ഗ്രെസ് നേതാവിന് ലഭിച്ചു;സാധാരണക്കാര്‍ക്ക് ഭക്ഷണം നല്‍കാന്‍ വേണ്ടി ഉണ്ടാക്കിയ പദ്ധതിക്കെതിരെ ഗുരുതരമായ ആരോപണം;

ബെംഗളൂരു : സൗജന്യനിരക്കിൽ സാധാരണക്കാർക്കു ഭക്ഷണം നൽകുന്ന ഇന്ദിരാ കന്റീനുകളുടെ പേരിൽ കോൺഗ്രസ് 150 കോടി രൂപയുടെ അഴിമതി നടത്തിയതായി സഭാ സമ്മേളനത്തിൽ ബിജെപി. ഇതിൽ 50 കോടി രൂപ പ്രബലനായൊരു എഐസിസി അംഗത്തിനു നൽകിയതായി ബിജെപി എംഎൽഎ എസ്.എ. രാമദാസ് ആരോപിച്ചു.

ഇതേത്തുടർന്ന് കോൺഗ്രസ്, ബിജെപി അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി.കഴിഞ്ഞ ദിവസവും ആരോപണം ഉന്നയിച്ചെങ്കിലും ആരും മറുപടി നൽകിയില്ലെന്നു രാമദാസ് പറഞ്ഞു.
അഴിമതി അന്വേഷിക്കാൻ ലോകായുക്തയെയോ, ജുഡീഷ്യൽ കമ്മിഷനെയോ ചുമതലപ്പെടുത്തണമെന്ന് അദ്ദേഹം സ്പീക്കർ രമേഷ് കുമാറിനോട് ആവശ്യപ്പെട്ടു.

ഒരുതെളിവും ഇല്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് ‘ഇടിച്ചിട്ടിട്ടു കടന്നുകളയുന്നതിനു’ സമാനമായ നടപടിയാണെന്ന് സ്പീക്കർ പ്രതികരിച്ചു. നിയമപാർലമെന്ററി കാര്യമന്ത്രി കൃഷ്ണ ബൈരെ ഗൗഡ രാമദാസിന്റെ ആരോപണത്തെ അപലപിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇടിച്ചിട്ടിട്ടു കടന്നുകളയുന്നതു പോലുള്ള ആരോപണമെന്ന പ്രയോഗം കൃഷ്ണ ബൈരെ ഗൗഡയും ആവർത്തിച്ചതോടെ രാമദാസ് നടുത്തളത്തിലിറങ്ങി ഒറ്റയ്ക്കു ധർണയിരുന്നു.

സഭാ രേഖകളിൽനിന്ന് ഈ പ്രയോഗം നീക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ധർണ പിൻവലിച്ചത്. പ്രതിപക്ഷ ആവശ്യം കൂടി മുൻനിർത്തി സമ്മേളനം ഇന്നത്തേക്കു കൂടി നീട്ടിവച്ചു.

“ബിഹാറിലെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനു കരാറെടുത്തിരുന്ന കമ്പനിയെ അവിടത്തെ സർക്കാർ പുറത്താക്കിയിരുന്നു. ഇതേ കമ്പനിയുടെ ഉടമയെയാണ് ഇന്ദിരാ കന്റീനുകളിൽ ഭക്ഷണമെത്തിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. കന്റീനുകളിൽ നിലവാരമില്ലാത്ത ഭക്ഷണമാണ് വിളമ്പുന്നത്. വൻ സാമ്പത്തിക ക്രമക്കേടാണ് കമ്പനി നടത്തുന്നത്. ഭരണപക്ഷത്തെ ചില നേതാക്കളുടെ ഒത്താശയോടെയാണിത്. തെളിവ് ഹാജരാക്കാൻ തയാറാണ്”എന്നാ ആരോപണവുമായി എസ്.എ. രാമദാസ്, ബിജെപി എംഎൽഎ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us