മലയാളികൾക്ക് വന്ദേ ഭാരതിന്റെ വേഗതയില്‍ ബെംഗളുരുവിലേക്ക് ഡബിൾ ഡക്കർ ട്രെയിനിൽ യാത്ര ചെയ്യാം; ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടും

ബെംഗളുരു : ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഓടുന്ന സ്പെഷ്യൽ ക്ലാസ് ഡബിൾ ഡക്കർ ട്രെയിൻ ഉദയ് എക്സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠൻ.

ദീർഘകാലമായി കേരളത്തിൽ നിന്നുള്ള യാത്രക്കാർ മുന്നോട്ടു വെച്ചുകൊണ്ടിരുന്ന ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.

2018ൽ ഉദയ് എക്സ്പ്രസ് യാത്ര തുടങ്ങിയ നാൾമുതൽക്കു തന്നെ ഈയാവശ്യം നിലവിലുണ്ട്. കേരളത്തിലേക്ക് ഉദയ് എക്സ്പ്രസ് നീട്ടില്ലെന്ന് അന്ന് നിലപാടെടുത്ത റെയിൽവേ ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഈ ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് അറിയിച്ചതായി പാലക്കാട് എംപി വികെ ശ്രീകണ്ഠൻ പറയുന്നു.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ബെംഗളൂരുവിലേക്കും തിരിച്ചും സഞ്ചരിക്കുന്ന മലയാളി യാത്രക്കാർക്ക് വളരെ ഉപകാരപ്രദമാകും ഉദയ് ട്രെയിനിന്റെ വരവ്.

കോയമ്പത്തൂരിൽ നിന്ന് രാവിലെ 5.45ന് യാത്ര തുടങ്ങുന്ന ഉദയ് എക്സ്പ്രസ് ഉച്ചയ്ക്ക് 12.30നാണ് ബെംഗളൂരുവിൽ എത്തുക. തിരിച്ച് ഉച്ചതിരിഞ്ഞ് 2.15ന് യാത്ര തുടങ്ങുന്ന ഉദയ് രാത്രി 9 മണിക്ക് കോയമ്പത്തൂരെത്തും. സെക്കൻഡ് സിറ്റിങ്ങും എസി ചെയർ കാറുമാണ് ഈ ട്രെയിനിലുള്ളത്.

വന്ദേഭാരതിനെ അപേക്ഷിച്ച് ചെലവ് വളരെ കുറവാണ്. മാത്രവുമല്ല, വന്ദേഭാരതിന്റെ ഏതാണ്ടതേ സമയംകൊണ്ട് ഉദയ് ബെംഗളൂരുവിലേക്ക് ഓടിയെത്തുകയും ചെയ്യും. കാലത്ത് 5 മണിക്ക് കോയമ്പത്തൂരിൽ നിന്ന് എടുക്കുന്ന വന്ദേ ഭാരത് ബെംഗളൂരുവിൽ എത്തുന്നത് രാവിലെ 11.30നാണ്. ആറര മണിക്കൂർ യാത്ര.

  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്

ഉദയ് ഈ ദൂരം പിന്നിടാൻ എടുക്കുക ആറേമുക്കാൽ മണിക്കൂറാണ്. വെറും 15 മിനിറ്റിന്റെ വ്യത്യാസം. ഫലത്തിൽ വന്ദേഭാരതിന്റെ വേഗതയിൽത്തന്നെ മലയാളികൾക്ക് ബെംഗളൂരുവിലേക്ക് എത്തിച്ചേരാനാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സർക്കിൾ ഇൻസ്പെക്ടർ തൂങ്ങിമരിച്ച നിലയിൽ
[masterslider id="10"]

Related posts