ദക്ഷിണ കേരളത്തിലേക്ക് രണ്ടു വിഷു സ്പെഷ്യല്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ ടി സി;രണ്ടും മൈസൂരു, മാനന്തവാടി, കുട്ട വഴി.

ബെംഗളൂരു : വിഷു അവധി തിരക്കിനെ തുടർന്ന് കേരള ആർടിസി ബെംഗളൂരുവിൽ നിന്ന് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചു. 12നും 13നും കോട്ടയം, എറണാകുളം എന്നിവിടങ്ങളിലേക്കാണ് ഓരോ സ്പെഷൽ സർവീസുകൾ കൂടി പ്രഖ്യാപിച്ചത്. രണ്ട് ബസുകളും മൈസൂരു, മാനന്തവാടി, കുട്ട വഴിയാണ് സർവീസ് നടത്തുക. വൈകിട്ട് 6.15നു സാറ്റലൈറ്റ് സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന ഡീലക്സ് ബസ് രാവിലെ 9.05നു കോട്ടയത്തെത്തും.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

വൈകിട്ട് 6.50നു പുറപ്പെടുന്ന ഡീലക്സ് ബസ് രാവിലെ 7.50ന് എറണാകുളത്തെത്തും. ഇതോടെ രണ്ട് ദിവസങ്ങളിലായി കേരള ആർടിസി നാൽപത് സ്പെഷൽ സർവീസുകളാണ് നടത്തുന്നത്. പതിവ് സർവീസുകളിലെയും ആദ്യം പ്രഖ്യാപിച്ച സ്പെഷൽ സർവീസുകളിലെയും ടിക്കറ്റുകൾ പൂർണമായി വിറ്റഴിഞ്ഞ സാഹചര്യത്തിലാണ് കൂടുതൽ സ്പെഷലുകൾ പ്രഖ്യാപിച്ചത്. തിരിച്ച് കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് 15നും 16നും സ്പെഷൽ സർവീസുകൾ വിവിധ ഡിപ്പോകളിൽ നിന്ന് ക്രമീകരിച്ചിട്ടുണ്ട്. വെബ്സൈറ്റ്: www.keralartc.com ‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ
[masterslider id="10"]

Related posts