കാമുകനൊപ്പം ജീവിക്കാൻ രണ്ടു വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ 

ഗാന്ധിനഗർ: കാമുകനൊപ്പം ജീവിക്കാനായി രണ്ട് വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി പിടിയിൽ. സൂറത്ത് ഡിൻഡോളി സ്വദേശിനി നയന മാണ്ഡവിയാണ് അറസ്റ്റിലായത്.

നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന നയന തന്നെയാണ് തന്റെ രണ്ട് വയസുകാരനായ മകൻ വീർ മാണ്ഡവിയെ കാണ്മാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.

തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയെങ്കിലും കുട്ടിയെ കുറിച്ച് യാതൊരു വിവരവും കണ്ടെത്താനായില്ല.

ഇതോടെ കുട്ടിയെ കണ്ടെത്താനായി പോലീസ് സംഘത്തിനൊപ്പം മൂന്ന് ദിവസത്തിലധികം അന്വേഷണത്തിന്റെ മുൻപന്തിയിൽ തന്നെ യുവതിയുമുണ്ടായിരുന്നു.

കുഞ്ഞിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്‌തെങ്കിലും യുവതി കാര്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

  ഐപിഎൽ മത്സരത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലെ സിസിടിവി കേബിളുകൾ മുറിച്ചു മാറ്റിയ സംഭവം: പ്രതികൾ പിടിയിൽ, കാരണം ഞെട്ടിക്കുന്നത്

യുവതി അന്വേഷണ സംഘത്തെ അറിയിച്ചതിന് പിന്നാലെ കാമുകനെ ഫോണിൽ വിളിച്ച് ചോദ്യം ചെയ്തു. എന്നാൽ താൻ ഇതുവരെ സൂറത്തിലെത്തിയിട്ടില്ലെന്നും സംഭവത്തിൽ പങ്കു ഇല്ലെന്നും അയാൾ അറിയിച്ചു.

നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് പോകാത്തതിനാലും കുട്ടിയെ തട്ടിക്കൊണ്ടുപോയതായി അറിവില്ലാത്തതിനാലും യുവതിയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ പോലീസ് തീരുമാനിക്കുകയായിരുന്നു.

അന്വേഷണത്തിനൊടുവിൽ യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചു.

പരസ്പര വിരുദ്ധമായി നൽകിയ മൊഴിയാണ് യുവതിയെ കുടുക്കിയത്. ആദ്യം കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പറഞ്ഞ യുവതി പിന്നീട് കുളത്തിൽ ഉപേക്ഷിച്ചെന്നാണ് പറഞ്ഞത്.

  കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍

വീണ്ടും ഇവരെ ചോദ്യം ചെയ്തതോടെ ജോലി ചെയ്ത സ്ഥലത്തെ ടോയ്‌ലറ്റ് കുഴിയിൽ കുഞ്ഞിനെ ഉപേക്ഷിച്ചെന്ന് യുവതി സമ്മതിക്കുകയായിരുന്നു.

തന്റെ സ്വദേശം ഝാർഖണ്ഡാണെന്നും അവിടെ താമസിക്കുന്ന കാമുകനൊപ്പം താമസിക്കാനാണ് മകനെ കൊലപ്പെടുത്തിയതെന്നും യുവതി പോലീസിനോട് പറഞ്ഞു.

കുഞ്ഞുമായി എത്തിയാൽ തന്നെ സ്വീകരിക്കില്ലെന്ന് പറഞ്ഞ കാരണമാണ് കൊല നടത്തിയത്.

അറസ്റ്റ് ഒഴിവാക്കാനായി ദൃശ്യം സിനിമ മോഡൽ അനുകരിച്ചതായും അതുപോലെയാണ് മൃതദേഹം മറവ് ചെയ്തതെന്നും യുവതി സമ്മതിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈകോടതി; എസ്.എൻ.ഡി.പി യോഗം ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി
[masterslider id="10"]

Related posts

Click Here to Follow Us