മലയാളി വ്യവസായിയെ ഹണി ട്രാപ്പ് ഇരയാക്കി: യുവതിയടക്കം 8 പേർ അറസ്റ്റിൽ

ബെംഗളൂരു: മലയാളി വ്യവസായിയെ ഹണി ട്രാപ്പ് ചെയ്തതിന് യുവതിയടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തു സിസിബിയും കാവൂർ പോലീസും നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബോണ്ടേലിലെ പ്രീതം, മൂടുഷെഡ്ഡേയിലെ കിഷോർ, മുരളി, സുശാന്ത്, അഭി എന്നിവരാണ് അറസ്റ്റിലായത്. മൂഡബിദ്രി സ്വദേശിനിയാണ് അറസ്റ്റിലായ യുവതി.

കേരളത്തിലെ വ്യവസായി മൊയ്തീൻ കുഞ്ഞി ഫെബ്രുവരി 16ന് പരിചയപ്പെട്ട മൂഡബിദ്രി സ്വദേശിനിയായ യുവതിയോടൊപ്പം വാമഞ്ഞൂരിനടുത്ത് മൂടുഷെഡ്ഡിലെ റിസോർട്ടിൽ പോയിരുന്നു.

  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"

ഇരുവരും റിസോർട്ടിലായിരുന്നപ്പോൾ രാത്രിയിൽ പ്രതികൾ മുറിയിൽ അതിക്രമിച്ച് കയറി ഫോട്ടോ എടുക്കുക മാത്രമല്ല വ്യവസായിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് കൈവശമുണ്ടായിരുന്ന പണം നൽകി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ പണം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടിരുന്നു.

ഇതുവഴി 10 ലക്ഷത്തിലധികം രൂപ നഷ്ടമായെന്നും സമ്മർദം താങ്ങാനാവാതെയാണ് വ്യവസായി കാവൂർ പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുന്നതിൽ വിജയിച്ചതായും പോലീസ് പറയുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ് പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആഴ്ചയിൽ രണ്ട് ദിവസം വർക്ക് ഫ്രം ഹോം; നോ കാർ ഡേ പ്രഖ്യാപിച്ചു
[masterslider id="10"]

Related posts