ദുരഭിമാന കൊല; പതിനേഴുകാരിയെ കഴുത്തു ഞെരിച്ചു കൊന്ന് പിതാവും സംഘവും അറസ്റ്റിൽ

ബെംഗളൂരു: തുമക്കുരുവിലെ ചേലൂരിലെ താലൂക്കിൽ താഴ്ന്ന ജാതിക്കാരനായ ആൺകുട്ടിയെ പ്രണയിച്ചതിന് 17 വയസ്സുള്ള സ്വന്തം മകളെ കൊലപ്പെടുത്തി അച്ഛനും സഹോദരനും മറ്റൊരു ബന്ധുവും അറസ്റ്റിൽ. തിങ്കളാഴ്ച പുലർച്ചെ പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ദുരഭിമാന കൊലപാതകത്തിൽ നേത്രാവതിയാണ് മരിച്ചത്.

കർണാടകയിലെ ഉയർന്ന ജാതിയിൽപ്പെട്ട വൊക്കലിഗ സമുദായത്തിൽപ്പെട്ട ശാലിനി രണ്ടാം വർഷ പിയുസിയിൽ (പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ്) പഠിക്കുകയായിരുന്നു. അയൽവാസിയായ മെല്ലഹള്ളി ഗ്രാമത്തിലെ ഒരു ദളിത് ആൺകുട്ടിയുമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഇവർ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ രക്ഷിതാക്കൾ യുവാവിനെതിരെ പരാതി നൽകി. പോലീസ് സ്‌റ്റേഷനിൽ മാതാപിതാക്കൾക്കെതിരെ പെൺകുട്ടി മൊഴി നൽകി. താൻ ആൺകുട്ടിയുമായി പ്രണയത്തിലാണെന്നും മാതാപിതാക്കളോടൊപ്പം പോകാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് പോലീസ് പെൺകുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചത്.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

കുറച്ചുനാൾ മുമ്പ് മകൾ മാതാപിതാക്കളെ വിളിച്ച് തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. വീട്ടിൽ വന്ന ശേഷം, താൻ ഇപ്പോഴും ആൺകുട്ടിയെ സ്നേഹിക്കുന്നുവെന്നും അവനെ മാത്രമേ വിവാഹം കഴിക്കൂ എന്നും അവൾ വീണ്ടും മാതാപിതാക്കളോട് പറഞ്ഞു. ഇതിൽ പ്രകോപിതനായ പിതാവും സംഘവും തിങ്കളാഴ്ച യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് മകൾ വിഷം കഴിച്ച് മരിച്ചതാണെന്ന് പോലീസിനോട് ഉൾപ്പെടെ പറഞ്ഞ് സംസ്കാരം നടത്തുകയും ചെയ്തു . എന്നാൽ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ദുരഭിമാന കൊലപാതകമായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പഠിച്ചിറങ്ങേണ്ട ക്യാമ്പസിൽ നിന്ന് ഇനി തിരികെ വരില്ല; ബെംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിലെ ദുരന്തം 23 കാരിയുടെ ജീവനെടുത്തു
[masterslider id="10"]

Related posts