സിദ്ധരാമയ്യയുടെ അന്നഭാഗ്യ പദ്ധതി പ്രതിസന്ധിയിലോ? അന്നഭാഗ്യ പദ്ധതിക്ക് ആപ്പുവെച്ച് കേന്ദ്രം

ബെംഗളൂരു: ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകളായ കുടുംബത്തിലെ ഓരോ അംഗത്തിനും 10 കിലോഗ്രാം വീതം അരി സൗജന്യമായി നൽകുന്ന സിദ്ധരാമയ്യ സർക്കാരിന്റെ അന്നഭാഗ്യ പദ്ധതി തടയാനുള്ള നീക്കങ്ങളുമായി കേന്ദ്ര സർക്കാർ. പദ്ധതി നടപ്പാക്കാൻ വേണ്ട അധിക അരി വിൽക്കാൻ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തയ്യാറാകാത്തതിനെ തുടർന്നാണിത്.

വേണ്ടത്ര സ്റ്റോസിക്കില്ലെന്ന കാരണം നിരത്തിയാണ് എഫ്.സി.ഐയിലൂടെയുള്ള ഓപ്പൺ മാർക്കറ്റ് വില്പന സ്കീമിലൂടെയുള്ള അറിവില്പന നിർത്തലാക്കികൊണ്ട് കേന്ദ്രം ഉത്തരവ് ഇറക്കിയിരിക്കുന്നത്. അരി നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെ 20 ന് സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ പറഞ്ഞു. നേരെത്തെ കർണാടക സർക്കാർ അയച്ച കത്തിന് മറുപടിയായി അരി നൽകാമെന്ന് ഉറപ്പ് നൽകികൊണ്ട് എഫ്‌സിഐ  അയച്ച മറുപടി കത്ത് മുഖ്യമന്ത്രി ഇന്നലെ ട്വീറ്റിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. കേന്ദ്ര ഉത്തരവിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി. പദ്ധതി പ്രഖ്യാപിക്കും മുൻപ് കേന്ദ്രത്തിന്റെ അഭിപ്രായം ആരാഞ്ഞതാണെന്ന് ഭക്ഷ്യ മന്ത്രലയം അഡീഷണൽ സെക്രട്ടറി സുബോധ് കുമാർ സിങ് വ്യക്തമാക്കി.

  ലോകോത്തര ഹൈവേകൾ, സൗകര്യങ്ങൾ പൂജ്യം; കർണാടകയിലെ ദേശീയപാതകളിൽ യാത്രികർ ദുരിതത്തിൽ
  ഇനി കളി മാറും! ബൈക്ക് ടാക്സി ഡ്രൈവർമാരുടെ ജാതകം പോലീസിന്റെ കൈയ്യിലേക്ക്; ബെംഗളൂരുവിൽ വരുന്നത് കടുപ്പമേറിയ നിയമങ്ങൾ

ഈ പദ്ധതി പ്രകാരം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബത്തിലെ ഓരോ അംഗത്തിനും അന്ത്യോദയ കാർഡ് ഉടമകൾക്കും 10 കിലോ ഭക്ഷ്യധാന്യം ജൂലൈ 1 മുതൽ നൽകേണ്ടതാണ്. ർണാടകയിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള തെരഞ്ഞെടുപ്പു തർക്കം അവസാനിച്ചെങ്കിലും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭിലാഷ പദ്ധതിയായ ‘അന്ന ഭാഗ്യ’ നടപ്പാക്കുന്നതിനെച്ചൊല്ലി അധികാര തർക്കം തുടരുകയാണ്. ജൂലൈ 1 ന് പദ്ധതി ആരംഭിക്കുന്നതിന് ആവശ്യമായ സ്റ്റോക്ക് ക്രമീകരിക്കുന്നതിന്, കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ ഇപ്പോൾ ഛത്തീസ്ഗഡ് സർക്കാരിനെ സമീപിച്ചിട്ടുണ്ട്, സിദ്ധരാമയ്യ തന്റെ തെലങ്കാന കൌണ്ടർ കെ ചന്ദ്രശേഖർ റാവുവുമായി സംസാരിച്ചു. ലഭ്യമായ സ്റ്റോക്ക് ബുധനാഴ്ചയോടെ സർക്കാർ അറിയുമെന്ന് പ്രതീക്ഷിക്കുന്നതായ്‌മറിപ്പോർട്ടുകൾ സൂചിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കബ്ബൺ പാർക്കിലെ യുവാവിന്റെ മരണം വെറുമൊരു ആത്മഹത്യയല്ല!; ഒടുവിൽ ചുരുളഴിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us