ഭാരത് ജോഡോ യാത്ര പ്രൊമോഷണൽ വീഡിയോയിൽ കന്നഡ ചിത്രം “കെ.ജി.എഫിലെ ഗാനം; സ്റ്റേ നീട്ടി ഹൈക്കോടതി

ബെംഗളൂരു: ഹിന്ദി പതിപ്പില്ലേ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് ആരോപിച്ചുള്ള കേസിൽ രാഹുൽ ഗാന്ധി ഉളപ്പടെയുള്ള കോൺഗ്രസ്സ് നേതാക്കൾക്ക് എതിരെയുള്ള കേസിലെ സ്റ്റേ ഹൈക്കോടതി ജൂൺ 23 വരെ നീട്ടി. ജയറാം രമേഷ്, ട്വീറ്റിൽ പോസ്റ്റ് ചെയ്ത 2 വിഡിയോകളിലാണ് ഗാനം ഉപയോഗിച്ചത്. ഗാനത്തിന്റെ പകർപ്പവകാശ ലംഘനം ആരോപിച്ച് എംആർടി മ്യൂസിക് എന്ന സംഗീത കമ്പനി രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ജയറാം രമേഷ്, സുപ്രിയ ശ്രീനേറ്റ് എന്നിവർക്ക് നേരത്തെ അനുവദിച്ച സ്‌റ്റേയുടെ ഇടക്കാല ഇളവാണ് കർണാടക ഹൈക്കോടതി നീട്ടിയിരിക്കുന്നത്.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ഹർജിക്കാരുടെ അഭിഭാഷകന്റെ ആവശ്യപ്രകാരം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ച് മാറ്റിവച്ചു. അടുത്ത തിയതിയിൽ മാറ്റിവെക്കൽ അനുവദിക്കില്ലെന്നും അറിയിച്ചു. എംആർടി മ്യൂസിക് ഒരു സിവിൽ സ്യൂട്ടും ഫയൽ ചെയ്തിരുന്നു അതിൽ കോൺഗ്രസ് പാർട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകൾ തടയാൻ നേരത്തെ ഒരു ട്രയൽ കോടതി നിർദ്ദേശിച്ചിരുന്നു. കുറ്റകരമായ വീഡിയോകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് നൽകിയ ഉറപ്പിന്മേൽ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയിരുന്നു. തുടർന്ന് ക്രിമിനൽ പരാതിയുമായി മ്യൂസിക് കമ്പനി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് കോൺഗ്രസ്സ് നൽകിയ ഹർജിയിലാണ് സ്റ്റേ നടപടി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
[masterslider id="10"]

Related posts