നഗരത്തിൽ നാല് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി

ബെംഗളൂരു: കൊടും ചൂടിൽ നിന്ന് ആവശ്യമായ ആശ്വാസം ലഭിക്കുമെന്ന വാഗ്ദാനവും നിലനിർത്തി, അടുത്ത നാല് ദിവസങ്ങളിൽ, ബെംഗളൂരുവിലും സമീപ ജില്ലകളിലും, പ്രത്യേകിച്ച് വൈകുന്നേരവും രാത്രിയും സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏറ്റവും പുതിയ പ്രവചനത്തിൽ, ഐഎംഡി ശാസ്ത്രജ്ഞർ ഏപ്രിൽ 25 മുതൽ 29 വരെ തെക്കൻ കർണാടകയിലെ ബെംഗളൂരു അർബൻ ഉൾപ്പെടെയുള്ള ചില സ്ഥലങ്ങളിൽ ‘യെല്ലോ അലർട്ട്’ (മിതമായ ഇടിമിന്നൽ) പ്രഖ്യാപിച്ചിട്ടുണ്ട്.

  സൗജന്യ നെറ്റ്ഫ്ലിക്സ് മോഹം; ബെംഗളൂരുവിൽ സ്റ്റോർ മാനേജർക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ, പുതിയ തട്ടിപ്പുമായി സൈബർ സംഘം

ബംഗളൂരു അർബൻ, ചാമരാജനഗർ, ഹാസൻ, കുടക്, മാണ്ഡ്യ, രാമനഗര, മൈസൂരു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്ക് മണിക്കൂറിൽ 30-40 കി.മീ വേഗതയിൽ ശക്തമായ കാറ്റും ഉണ്ടാകാം. വാഹനമോടിക്കുന്നവരും തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന പൗരന്മാരും മുൻകരുതലുകൾ എടുക്കണമെന്ന് ഐഎംഡിയിലെ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്
[masterslider id="10"]

Related posts