ബെംഗളൂരു ടെർമിനലിലെ വീപ്പയിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞ് പോലീസ്

ബെംഗളൂരു: ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനലിലെ മാലിന്യ വീപ്പയിൽ നിന്ന് ലഭിച്ച മൃതദേഹം ബീഹാർ സ്വദേഹിനി തമന്നയുടേതെന്ന് (27 ) പോലീസ്. പ്രധാന പ്രതിയായ ഭർത്താവിന്റെ സഹോദരൻ നവാബ് ഉൾപ്പെടെയുള്ള 5 പേർക്കായി തിരച്ചിൽ ആരംഭിച്ചു.

കേസിൽ ബീഹാർ സ്വദേശികളായ അതിഥിതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആനേക്കലിലെ എ.സി. മെക്കാനിക്കായി ജോലിചെയ്യുന്ന ഇന്തി കാബുമായി തമന്നയുടെ വിവാഹം കഴിഞ്ഞ വർഷമാണ് നടന്നത്. തമന്നയുടേത് രണ്ടാം വിവാഹമായിരുന്നു. ഇന്തി കാബിന്റെ ആദ്യത്തെ വിവാഹവും. അതിനാൽ ഇരുവരുടെയും ബന്ധത്തെ ഇന്തി കാബിന്റെ ബന്ധുക്കൾ ശക്തമായി എതിർത്തിരുന്നു. കഴിഞ്ഞ ദിവസം പ്രശ്നപരിഹാരത്തിനെന്ന വ്യാജേനെ തമന്നയെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ നവാബും സഹായികളും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

സംഘം ഓട്ടോയിൽ മൃതദേഹം റെയിൽവേ സ്റ്റേഷനിലെ വീപ്പയിൽ തള്ളുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ സഹായിച്ചത്. ഇതോടെ നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും 3 മാസത്തിനിടെ 3 സ്ത്രീകളുടെ മൃതദേഹം ലഭിച്ച സംഭവങ്ങൾക്ക് പിന്നിൽ പരമ്പര കൊലയാളികളല്ലെന്ന് തെളിഞ്ഞതായി സൂപ്രണ്ട് എസ്.കെ. സൗമ്യ ലത വ്യക്തമാക്കി. മറ്റ്‌ സംഭവങ്ങളുമായി ഇതിന് അന്ധമില്ലെന്നും അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഇന്നും കനത്ത മഴ മുന്നറിയിപ്പ്: ഈ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം
[masterslider id="10"]

Related posts