പേരകുട്ടിയ്ക്ക് പഴം നൽകിയ ഭർതൃപിതാവിനെ യുവതി വെടിവച്ചു കൊന്നു

ബെംഗളൂരു: കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്‍ത്തൃപിതാവിനെ യുവതി വെടിവെച്ച്‌ കൊന്നു. കുടകിലെ സോമവാരപേട്ട് താലൂക്കിലെ കര്‍കല്ലി ഗ്രാമത്തിലെ എം.മന്ദണ്ണയാണ് വെടിയേറ്റ് മരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മകന്‍ നാനയ്യയുടെ ഭാര്യ ജ്യോതിയെ പോലീസ് അറസ്റ്റുചെയ്തു.

മന്ദണ്ണയുമായി ജ്യോതി വീട്ടില്‍ സ്ഥിരം വഴക്കിട്ടിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷമായി വീട്ടിലെ ഒരുമുറിയില്‍ പ്രത്യേകമായിരുന്നു മന്ദണ്ണയുടെ താമസം. ഞായറാഴ്ച ഇദ്ദേഹം പേരക്കുട്ടിക്ക് പഴം നല്‍കിയതിനെച്ചൊല്ലി ജ്യോതിയുമായി വാക്തര്‍ക്കമായി. തുടര്‍ന്ന് ജ്യോതി വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് വെടിവെക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ

വെടിയേറ്റയുടന്‍ മന്ദണ്ണ മരിച്ചു. വിവരമറിഞ്ഞ നാനയ്യ ജ്യോതിക്കെതിരേ സോമവാരപേട്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ജ്യോതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts