രസ്നയുടെ സ്ഥാപകൻ അറീസ് പിരോഷ്വാ ഖംബാത്ത അന്തരിച്ചു

ന്യൂഡല്‍ഹി : ശീതളപാനീയം രസ്‌നയുടെ സ്ഥാപകന്‍ അറീസ് പിരോഷ്വാ ഖാംബാത്ത അന്തരിച്ചു. 85 വയസ്സുകാരനായ ഇന്ത്യന്‍ തദ്ദേശീയ ശീതളപാനീയ രംഗത്തെ അതികായന്‍ ദീര്‍ഘനാളായി ചികിത്സയിൽ കഴിയുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം.

തന്റെ പിതാവ് ഫിറോജ ഖാംബാത്ത തുടങ്ങിവെച്ച ശീതളപാനീയ നിര്‍മ്മാണ ശാലയാണ് അറീസ് പിരോഷ്വാ കഠിന പരിശ്രമത്തിലൂടെ വിപുലമാക്കിയത്. 1970 കളിലെ ഇന്ത്യന്‍ വിപണിയില്‍ വലിയ വിലയുണ്ടായിരുന്ന ശീതളപാനീയങ്ങള്‍ക്ക് മികച്ച തദ്ദേശീയ ബദലായി രസ്‌ന മാറി. അറുപതു രാജ്യങ്ങളിലേയ്‌ക്കാണ് അറീസ് പിരോഷ്വാ രസ്‌നയെ എത്തിച്ചത്. ഇന്ത്യയിലെ 180 ലക്ഷം കടകളില്‍ രസ്‌ന 1990കളില്‍ തന്നെ പിരോഷ്വാ ലഭ്യമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us