ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് കല്ല്

ബെംഗളൂരു: ഫ്ലിപ്പ്കാർട്ടിൻറെ  ദീപാവലി സെയിലിനോടനുബന്ധിച്ച്‌ ലാപ്‌ടോപ്പ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കല്ലും ഇ-മാലിന്യങ്ങളും.

മംഗളൂരു സ്വദേശിയായ ചിൻമയ രമണക്കാണ് ലാപ് ടോപ്പിന് പകരം കല്ലും ഇ-മാലിന്യവും ലഭിച്ചത്.

ഒക്ടോബർ 15നാണ് സുഹൃത്തിനുവേണ്ടി അസൂസ് ടി.യു.എഫ് എഫ്15 ഗെയിമിംഗ് ലാപ്ടോപ്പ് ചിൻമയ രമണ ഓർഡർ ചെയ്തത്. ഒക്ടോബർ 20ന് ലാപ്ടോപ്പ് ബോക്സ് വീട്ടിലെത്തി. എന്നാൽ പെട്ടി തുറന്നുനോക്കിയ ചിൻമയ കണ്ടത് കല്ലും ഈ മാലിന്യവും. ലാപ്ടോപിനുപകരം കല്ലും ഇ -മാല്യനവുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.

  ഗൈഡും ജിപിഎസ് ട്രാക്കിങ്ങും നിർബന്ധം; കർണാടകയിലെ വനമേഖലകളിൽ ട്രെക്കിങ്ങിന് ഇനി പുതിയ നിയമാവലി; വിശദാംശങ്ങൾ

പറ്റിക്കപ്പെട്ടെന്നു മനസിലായ ഫ്ലിപ്കാർട്ടിന് മെയിൽ അയക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തനിക്കുകിട്ടിയ ബോക്സിൻറെ ഫോട്ടോ യുവാവ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. ബോക്സിലെ ബാർകോഡ് വ്യക്തമായിരുന്നില്ലെങ്കിൽ യുവാവ് ചൂണ്ടികാട്ടി.

ഉൽപന്നം അയക്കുന്ന സമയത്ത് ലാപ്ടോപ്പ് പെട്ടിയിൽ ഉണ്ടായിരുന്നതായാണ് ഫ്ലിപ്കാർട്ട് അവകാശപ്പെട്ടത്. എന്നാൽ വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ഫ്ലിപ്പ് കാർട്ട് പണം തിരികെ നൽകുമെന്ന് യുവാവിനെ അറിയിക്കുകയായിരുന്നു. പണം തിരികെ ലഭിച്ചതായി ചിൻമയ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ? സി.പി.എം പോളിറ്റ് ബ്യൂറോ ഇന്ന് ചേരും; കേരളത്തിലെ പ്രതിപക്ഷ നേതാവ് ആരാകുമെന്ന് ഇന്നറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്പാകളും വീടുകളും കേന്ദ്രീകരിച്ച് പെൺവാണിഭം: നാലുപേർ അറസ്റ്റിൽ, ആറ് സ്ത്രീകളെ രക്ഷപ്പെടുത്തി
[masterslider id="10"]

Related posts

Click Here to Follow Us