കോഴിക്കോടിന്റെ പാരഗൺ ഇനി ബെംഗളൂരുവിലും 

ബെംഗളൂരു: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ റെസ്റ്റോറന്റുകളിലൊന്നായ പാരഗൺ റെസ്റ്റോറന്റ് ബെംഗളൂരുവിലേക്കും.

ഇന്ത്യയിൽ കേരളത്തിന് പുറത്ത് പാരഗൺ ആരംഭിക്കുന്ന ആദ്യ റെസ്റ്റോറന്റാണ് ബെംഗളൂരുവിലേത്. തനതായ മലബാർ ഫ്ലേവറുകൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള മെനു പാരഗൺ ബെംഗളൂരുവിൽ അവതരിപ്പിക്കും.

ബെംഗളൂരുവിലെ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന വെജിറ്റേറിയൻ ഭക്ഷണവും പാരഗണിൽ ഉണ്ടാകും. പുതിയ റെസ്റ്റോറന്റിൻറെ ജോലികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും പുതു വർഷത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും  പാരഗൺ ഉടമ സുമേഷ് ഗോവിന്ദ് പറഞ്ഞു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

ബെംഗളൂരുവിലെ ചർച്ച് സ്ട്രീറ്റിലാണ് പാരഗണിൻറെ ശാഖ ആരംഭിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ നിങ്ങളുടെ കുട്ടികളെ എഞ്ചിനീയറിംഗ് കോഴ്സിന് ചേർക്കുന്നുണ്ടോ? ഇത് അറിയുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts