ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

കോഴിക്കോട് : തിരുവനന്തപുരം – നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ പാമ്പിനെ കണ്ടതോടെ പരിഭ്രാന്തരായി യാത്രക്കാർ. ഇന്നലെ രാത്രി ട്രെയിന്‍ തിരൂരില്‍ എത്തിയതോടെയാണ് യാത്രക്കാരുടെ ബാഗുകള്‍ക്കിടയിലാണ് പാമ്പിനെ കണ്ടെത്. എസ്-5 സ്ലീപ്പര്‍ കംപാര്‍ട്ട്‌മെന്റ് 28, 31 എന്നീ ബെര്‍ത്തുകള്‍ക്ക് സമീപമായിരുന്നു പാമ്പിനെ കണ്ടെത്തിയത്.

കണ്ണൂര്‍ സ്വദേശി പി നിസാറിന്റെ ഭാര്യ ഹൈറുന്നീസയും ഒരു പെണ്‍കുട്ടിയുമാണ് പാമ്പിനെ ആദ്യം കണ്ടത്. ഇതോടെ ഇരുവരും ബഹളം വച്ചു. യാത്രക്കാരിലൊരാള്‍ വടികൊണ്ട് പാമ്പിനെ കുത്തിപ്പിടിച്ചെങ്കിലും, ചിലര്‍ പാമ്പിനെ കൊല്ലരുതെന്ന് പറഞ്ഞ് ബഹളം വച്ചതോടെ വടി മാറ്റി. ഇതോടെ പാമ്പ് കംപാര്‍ട്‌മെന്റിലൂടെ ഇഴഞ്ഞു പോയി.

  പിതൃതർപ്പണത്തിന് ന​ഗരം ഒരുങ്ങി; ബലിയിടാൻ പോകുംമുമ്പ് അറിയേണ്ട ഒരുക്കങ്ങൾ

10.15ന് ട്രെയിന്‍ കോഴിക്കോട് എത്തിയ ഉടനെ അധികൃര്‍ പരിശോധന നടത്തിയപ്പോൾ പരിശോധനാ സംഘത്തിലെ ഒരാള്‍ വടികൊണ്ട് കുത്തിപ്പിടിച്ചെങ്കിലും, വീണ്ടും പാമ്പിനെ കൊല്ലരുതെന്ന യാത്രക്കാരുടെ ബഹളത്തിനിടെ പാമ്പ് വീണ്ടും രക്ഷപ്പെട്ടു. തുടര്‍ന്ന് യാത്രക്കാരോടെല്ലാം പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടു. തുടർന്ന് പരിശോധനാ സംഘത്തിലുള്ളവർ യാത്രക്കാരുടെ ബാഗുകള്‍ അടക്കം വിശദമായി പരിശോധിച്ചു.

മുക്കാല്‍ മണിക്കൂറിലേറെ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റിന്റെ അടിയിലുള്ള ദ്വാരത്തിലൂടെ പാമ്പ് പുറത്തേക്ക് പോയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ അധികൃതരുടെ നിഗമനം. തുടര്‍ന്ന് രാത്രി 11.10 ഓടു കൂടിയാണ് ട്രെയിന്‍ യാത്ര പുനഃരാരംഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വകാര്യ ഹോട്ടലിലെ ഭക്ഷണത്തിൽ ചത്ത പല്ലി: വിനോദസഞ്ചാരികൾക്ക് ഭക്ഷ്യവിഷബാധ ഭീഷണി; പോലീസ് കേസെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts