ബെംഗളൂരു: വിദ്യാർത്ഥികൾ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോഴല്ലാതെ സ്‌കൂളുകൾക്ക് കാമ്പസിനു പുറത്തും സമീപത്തും ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് ട്രാഫിക് കൺട്രോൾ വിഭാഗം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കലാകൃഷ്ണ സ്വാമി പറഞ്ഞു. കുട്ടികളെ ഇറക്കുമ്പോൾ ഗതാഗതം തടഞ്ഞതിന് പല സ്‌കൂളുകളിലും ആദ്യമായി നോട്ടീസ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
സ്‌കൂളിന് പുറത്ത് ബസുകൾ പാർക്ക് ചെയ്യാൻ അനുവദിക്കണമെന്ന് ഇന്ദിരാനഗർ നാഷണൽ പബ്ലിക് സ്‌കൂൾ ചെയർമാൻ കെ.സി.ഗോപാൽകൃഷ്ണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. തിരക്കേറിയ സമയങ്ങളിൽ സ്‌കൂൾ ബസുകളുടെ ഗതാഗതക്കുരുക്ക്, റോഡ് കൈയേറ്റം എന്നിവ സംബന്ധിച്ച് നിരവധി പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുജനങ്ങളെ ബാധിക്കാതെ ബസുകൾ സ്‌കൂളുകൾക്ക് മുന്നിൽ പാർക്ക് ചെയ്യാൻ വ്യവസ്ഥ വേണമെന്ന് മൈസൂരു റോഡിലെ ഓർക്കിഡ്‌സ് ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ നാഗവേണി ടി റെഡ്ഡി പറഞ്ഞു.
കാമ്പസിനുള്ളിൽ പാർക്കിങ് സ്ഥലമില്ലാത്ത സ്‌കൂളുകൾക്കും ഗതാഗതം തടസ്സപ്പെടാതിരിക്കാനുള്ള വ്യവസ്ഥയിൽ അനുമതി നൽകണമെന്നും ഇടുങ്ങിയ റോഡുകളിൽ സ്‌കൂൾ ബസുകൾ നിരനിരയായി പാർക്ക് ചെയ്യുന്നുണ്ടെന്നും ഇത് അനുവദിക്കരുതെന്നും നഗരത്തിലെ സാമൂഹിക പ്രവർത്തകൻ ശിവകുമാർ വെങ്കിടേഷ് ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.