നടൻ ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയ കേസിൽ നടൻ ശ്രീജിത്ത് രവിയെ തൃശ്ശൂർ പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മനോരോഗമാണെന്നും, മരുന്ന് കഴിക്കാത്തതിനാൽ സംഭവിച്ചതാണെന്നുമുള്ള വാദങ്ങൾ ഉന്നയിച്ച് ജാമ്യം നൽകണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ജാമ്യം അനുവദിച്ചില്ല. തൃശ്ശൂർ അയ്യന്തോളിലെ പാർക്കിൽവെച്ച് ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാദർശനം നടത്തിയെന്നായിരുന്നു പരാതി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കേസിലെ പ്രതി നടൻ ശ്രീജിത്ത് രവിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇന്നലെ രാവിലെ നടനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.ജൂലായ് നാലാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

  7.4 തീവ്രതയുളള വൻ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ്; മൂന്ന് മീറ്റർ ഉയരത്തിൽ വരെ തിരമാലകൾക്ക് സാധ്യത

ഇത് തലേദിവസവും ശ്രീജിത്ത് രവി കുട്ടികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തി. അന്ന് കുട്ടികൾ വീട്ടുകാരോട് കാര്യം പറഞ്ഞെങ്കിലും പരാതി നൽകിയിരുന്നില്ല. എന്നാൽ തൊട്ടടുത്തദിവസവും ഇത് ആവർത്തിച്ചതോടെയാണ് വീട്ടുകാർ പോലീസിൽ പരാതി നൽകിയത്. നേരത്തെ പാലക്കാട് ജില്ലയിലും ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാലക്കാട് പത്തിരിപ്പാലയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയതിന് ശ്രീജിത്ത് രവിയ്ക്കെതിരെ കേസ് ഉണ്ടായിരുന്നു. എന്നാൽ ഈ കേസിൽ പിന്നീട് പ്രതി മാപ്പ് പറഞ്ഞതായും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കിയതായുമാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസിലെ ഡെഡ്‌ലൈനുകൾക്ക് പിന്നാലെ ഓടുന്നവരാണോ നിങ്ങൾ? എങ്കിൽ ഈ ബെംഗളൂരു യുവതി പറയുന്നത് കേൾക്കണം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചുരം ഇനി ചരിത്രം; വയനാടൻ യാത്രയ്ക്ക് വേഗതയേറും, തുരങ്കപാത നിർമ്മാണത്തിന് തുടക്കം; പാറ തുരക്കല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
[masterslider id="10"]

Related posts

Click Here to Follow Us