ബെംഗളൂരു: കർണാടകയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കുടകിൽ അമേരിക്കൻ യുവതി പീഡനത്തിനിരയായി. വാഷിങ്ടൺ സ്വദേശിനിയായ വിനോദസഞ്ചാരിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് ഹോംസ്റ്റേ ഉടമയെയും ജാർഖണ്ഡ് സ്വദേശിയായ ജീവനക്കാരനെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മെയ് 3 വരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. താമസിച്ചിരുന്ന ഹോംസ്റ്റേയിലെ മുറിക്കുള്ളിൽ വെച്ചാണ് ജീവനക്കാരൻ യുവതിയെ പീഡിപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ സഹായം അഭ്യർത്ഥിച്ച യുവതിയെ സംരക്ഷിക്കുന്നതിന് പകരം ഹോംസ്റ്റേ ഉടമ പ്രതിയെ സഹായിക്കുകയാണ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൂന്ന് ദിവസത്തോളം യുവതിയെ തടഞ്ഞുവെക്കുകയും, പുറംലോകവുമായി ബന്ധപ്പെടാതിരിക്കാൻ…
Read MoreYear: 2026
കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു
ബെംഗളുരു മണ്ഡ്യയില്‍ സ്വകാര്യ ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു. ബസ് യാത്രക്കാരനായ കോഴിക്കോട് കാക്കൂര്‍ നടുവല്ലൂര്‍ ഇയ്യംകോട്ടുമ്മല്‍ ബാലകൃഷ്ണന്റെ മകന്‍ അഭിജിത്ത് (20) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശു പ്രതിയില്‍ ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടു നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കല്ലട ട്രാവല്‍സിന്റെ സ്ലീപ്പര്‍ ബസ് കാറിന് പിന്നിലിടിച്ച് 3 പേര്‍ക്ക് പരുക്കേല്‍ക്കുകയായിരുന്നു. അഭിജി ത്തിന് പുറമേ ബസ് ജീവനക്കാരന്‍, കാര്‍ യാത്രികന്‍ എന്നിവര്‍ക്കും പരുക്കേറ്റു. ബെംഗളൂരു ചന്ദാപുരയില്‍ മൊബൈല്‍ ടെക്‌നിഷ്യനായ അഭിജിത്ത് വിഷു അവധിക്ക് ശേഷം…
Read Moreബെംഗളൂരുവിലെ മാലിന്യക്കൂമ്പാരങ്ങൾ നീക്കാൻ ‘നമ്മകസ’; ബെംഗളൂരുവിൽ തരംഗമായി മലയാളി യുവാവിന്റെ വെബ് ആപ്പ്
ബെംഗളൂരു: നഗരത്തിലെ റോഡരികുകളിൽ മാലിന്യം കുന്നുകൂടുന്ന ‘ബ്ലാക്ക് സ്പോട്ടുകൾ’ ഇല്ലാതാക്കാൻ നൂതനമായ വെബ് ആപ്പുമായി മലയാളി പ്രൊഡക്റ്റ് ഡിസൈനർ ജ്യോതിഷ് വി.എം. ‘നമ്മകസ’ (NammaKasa) എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്‌ഫോം ഏപ്രിൽ 8-നാണ് പ്രവർത്തനമാരംഭിച്ചത്. ലോഗിൻ ചെയ്യേണ്ടതില്ലാത്തതും വ്യക്തിഗത വിവരങ്ങൾ നൽകാതെ തന്നെ പരാതിപ്പെടാമെന്നതുമാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. വെറും 30 സെക്കൻഡിനുള്ളിൽ മാലിന്യക്കൂമ്പാരങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്യാനും ലൊക്കേഷൻ അടയാളപ്പെടുത്താനും ഉപയോക്താക്കൾക്ക് സാധിക്കും. ആവർത്തിച്ചുണ്ടാകുന്ന മാലിന്യപ്രശ്നങ്ങൾ നിരീക്ഷിക്കാനും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. നിലവിൽ ബ്രുഹത് ബംഗളൂരു മഹാനഗര പാലികെയിലെ…
Read Moreതൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. ദുരന്തത്തിൽ മരിച്ചവരിൽ ഏഴ് പേരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. പരുക്കേറ്റ് ചികിത്സയിലുള്ള പതിമൂന്ന് പേരിൽ രണ്ട് പേർ…
Read Moreകുടിവെള്ളമില്ല, ശുചിമുറികളില്ല; ബെംഗളൂരുവിലെ വനിതാ ഗിഗ് തൊഴിലാളികൾ ദുരിതത്തിൽ
ബെംഗളൂരു: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വീടുകളിൽ സേവനം എത്തിക്കുന്ന ബെംഗളൂരുവിലെ വനിതാ താൽക്കാലിക (ഗിഗ് ) തൊഴിലാളികൾ കടുത്ത ജോലി സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റിപ്പോർട്ട്. വീട്ടുജോലികൾക്കും ബ്യൂട്ടി പാർലർ സേവനങ്ങൾക്കുമായി എത്തുന്ന സ്ത്രീകൾക്ക് അടിസ്ഥാന ആവശ്യമായ ശുചിമുറി സൗകര്യം പോലും ലഭിക്കുന്നില്ലെന്നതാണ് പ്രധാന പരാതി. ജോലിക്കിടയിൽ ശുചിമുറി ഉപയോഗിക്കേണ്ടി വരുന്നത് ഒഴിവാക്കാൻ താൻ വെള്ളം കുടിക്കുന്നത് തന്നെ നിർത്തിയിരിക്കുകയാണെന്ന് ഒരു പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമിലെ ഗിഗ് തൊഴിലാളിയായ ജനാനി (35) പറയുന്നു. കടുത്ത ചൂടിൽ ഒരു വീട്ടിൽ നിന്നും അടുത്ത വീട്ടിലേക്ക് നടന്നുപോകുമ്പോൾ ദാഹം…
Read Moreപെരിങ്ങോട്ടുകര ദേവസ്ഥാനം ഹണിട്രാപ് കേസ്: മുഖ്യപ്രതി കേരളത്തിൽ നിന്നും പിടിയിൽ
ബെംഗളുരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകന്‍ അരുണിനെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി കെ.വി. പ്രവീണിനെ ബെംഗളൂരു പൊലീസ് ഹരിപ്പാട് നിന്ന് അറസ്റ്റ് ചെയ്തു. ബെംഗളൂരു സ്വദേശിനിയും മസാജ് പാര്‍ലര്‍ ജീവനക്കാരിയുമായ രത്‌നയും കൂട്ടാളികളും നേരത്തേ പിടിയിലായിരുന്നു. ദേവസ്ഥാനത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന്, പൂജയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു കേസ് ചമയ്ക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ രത്‌ന നല്‍കിയ പീഡന പരാതിയില്‍ ബെംഗളുരു പൊലീസ് അരുണിനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. തന്തി ഉണ്ണി ദാമോദരന്റെയും മകള്‍ ഉണ്ണിമായയുടെയും…
Read Moreരാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
ന്യൂഡല്‍ഹി: കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7 കിലോമീറ്ററോളം അകലെയുള്ള ‘മിനി സ്വിറ്റ്സര്‍ലന്‍ഡ്’ എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ മൂന്ന് ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ത്തത്. നേപ്പാള്‍ സ്വദേശിയടക്കം 25 വിനോദസഞ്ചാരികളും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്താണ് ഇന്ത്യ അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നല്‍കിയത്. കൊല്ലപ്പെട്ടവരില്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ എന്‍ രാമചന്ദ്രനുമുണ്ടായിരുന്നു. ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ ഹിമാന്‍ഷി നര്‍വാള്‍,…
Read Moreകൊടുംചൂടിൽ വെന്തുരുകി നഗരം; എസി ബസുകളുടെയും മെട്രോയുടെയും വരുമാനത്തിൽ വൻ വർദ്ധനവ്
ബെംഗളൂരു: സിലിക്കൺ സിറ്റിയായ ബെംഗളൂരുവിൽ ഉഷ്ണതരംഗം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. നഗരത്തിലെ താപനില ഇതിനകം 36 ഡിഗ്രി സെൽഷ്യസ് കടന്നതോടെ പുറത്തിറങ്ങുന്നവർ സൂര്യതാപമേറ്റ് വലയുകയാണ്. ഈ കഠിനമായ ചൂടിൽ നിന്ന് രക്ഷനേടാൻ നഗരവാസികൾ ഇപ്പോൾ ഒരു പുത്തൻ മാർഗ്ഗമാണ് സ്വീകരിച്ചിരിക്കുന്നത്. സ്വന്തം സൈക്കിളുകളും സ്കൂട്ടറുകളും നോൺ-എസി കാറുകളും വീട്ടിൽ ഉപേക്ഷിച്ച് ഭൂരിഭാഗം യാത്രക്കാരും ബിഎംടിസി എസി ബസുകളെയും മെട്രോ ട്രെയിനുകളെയും ആശ്രയിക്കുകയാണ്. യാത്രക്കാരുടെ ഈ മാറ്റം പൊതുഗതാഗത കമ്പനികളുടെ ഖജനാവ് നിറയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. നഗരത്തിൽ വേനൽച്ചൂട് ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിലും സാധാരണ…
Read Moreതൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം: 3 മരണം; ശരീരഭാഗങ്ങൾ ചിതറിയ നിലയിൽ നാൽപതോളം പേർക്ക് പരുക്ക്
തൃശൂർ : തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മൂന്ന് മരണം. നാൽപതോളം തെഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായി. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി . അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീശൻ ഉൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസ് മുണ്ടത്തിക്കോട് സതീഷിന്റെ പേരിലാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു.…
Read Moreതൃശൂർ വെടിക്കെട്ട് പുരയിൽ സ്ഫോടനം
തൃശൂർ : തൃശൂർ മുണ്ടത്തിക്കോട് വെടി പുരയിൽ സ്ഫോടനം. പൂരത്തിന് വെടികെട്ടു സൂക്ഷിച്ചിടത്താണ് സ്ഫോടനം നടന്നത്. തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാദിക്ക് വേണ്ടി വെടികെട്ടു സാമഗ്രികൾ നിർമിക്കുന്നിടത്താണ് സ്ഫോടനം. 25 ഓളം തൊഴിലാളികൾ ഉണ്ടായി 40 പേരോളം ആളുകൾക്ക് പൊള്ളൽ ഏറ്റതായി ആംബുലൻസ് ഗ്രൂപ്പിൽ സന്ദേശം.
Read More