ബെംഗളൂരു: മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ച് കത്തിനശിച്ച സംഭവത്തിൽ വഴിത്തിരിവ്. അപകടമല്ലെന്നും മനഃപൂർവം തീയിട്ടതാണെന്നും റെയിൽവേ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് നാസിക് സ്വദേശിയായ രവി ബോറാക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരിക്ക് അടിമയായ ഇയാൾ ലഹരി ഉപയോഗിച്ച ശേഷമാണ് കോച്ചിന് തീയിട്ടതെന്ന് റെയിൽവേ പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അഗ്നിക്കിരയായി കോച്ച് കഴിഞ്ഞ ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. മജസ്റ്റിക് സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപം നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിലാണ് വലിയ രീതിയിൽ തീപിടിത്തമുണ്ടായത്. നിമിഷങ്ങൾക്കകം തീ…
Read MoreYear: 2026
കർണാടക നായർ സർവീസ് സൊസൈറ്റി ചാന്ദാപുര കരയോഗം ഓണാഘോഷം “തരംഗം 2026 സെപ്റ്റംബർ 12 മുതൽ
ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിന്റെ അഭിമുഘ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ഓണാഘോഷവും ,കുടുംബസംഗമവും – ” തരംഗം 2026″ ,ചന്ദാപുരയിലുള്ള സൺ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു . സെപ്റ്റംബർ 12 ശനിയാഴ്ച വൈകിട്ട് 3 മണി മുതൽ കായിക മത്സരങ്ങളും , അത്തപൂക്കള മത്സരവും ,വടംവലി മത്സരവും , കുട്ടികൾക്കുള്ള ചിത്രരചനാ മത്സരവും ,ഞായർ 13 നു രാവിലെ മുതൽ കരയോഗം അംഗങ്ങളുടെ കലാപരിപാടികളും,, ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ് .സാംസ്‌കാരിക സമ്മേളനത്തിൽ അനേകൽ എംഎൽ എ ബി ശിവണ്ണ…
Read Moreപിതാവിന്റെ എല്ലാ സ്വത്തിലും മക്കൾക്ക് ജന്മാവകാശമില്ല; പിന്തുടർച്ചാവകാശ നിയമം ഹൈക്കോടതി വിധികൾ വ്യക്തമാക്കുന്നു
കൊച്ചി: പിതാവിന്റെ കൈവശമുള്ള എല്ലാ സ്വത്തുവകകളിലും മക്കൾക്കോ പേരക്കുട്ടികൾക്കോ ജന്മാവകാശമില്ലെന്ന് നിയമ വിദഗ്ദ്ധരും സമീപകാല കോടതി വിധികളും വ്യക്തമാക്കുന്നു. പാരമ്പര്യമായി ലഭിക്കുന്ന എല്ലാ സ്വത്തുക്കളും കുടുംബത്തിന്റെ വകയാണെന്നും അതിൽ മക്കൾക്ക് അവകാശമുണ്ടെന്നുമുള്ള പൊതുധാരണ തെറ്റാണെന്നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമവും കേരള, കർണാടക ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളും വ്യക്തമാക്കുന്നത്. സ്വത്തിന്റെ സ്വഭാവവും ഉത്ഭവവും എന്താണെന്നതിനെ ആശ്രയിച്ചാണ് ഇതിലെ നിയമപരമായ അവകാശങ്ങൾ നിശ്ചയിക്കപ്പെടുന്നത്. പിതാവ്, മുത്തച്ഛൻ, മുത്തച്ഛന്റെ അച്ഛൻ എന്നിങ്ങനെ കുറഞ്ഞത് നാല് തലമുറകളിലൂടെ കൈമാറി വന്നതും ഇതുവരെ ഭാഗം വെക്കാത്തതുമായ സ്വത്തിനെ മാത്രമാണ് യഥാർത്ഥ ‘പാരമ്പര്യ…
Read Moreബാങ്ക് ഇടപാടുകൾ ഉടൻ പൂർത്തിയാക്കൂ; തുടർച്ചയായി 4 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും! കാരണം ഇത്
ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പണിമുടക്കും. പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചു ദിവസമാക്കുക, പെൻഷൻ സംബന്ധമായ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) നേതൃത്വത്തിൽ ജീവനക്കാർ സമരത്തിലേക്ക് കടക്കുന്നത്. ബെഫി, എ.ഐ.ബി.ഇ.എ, എ.ഐ.ബി.ഒ.സി, എ.ഐ.ബി.ഒ.എ തുടങ്ങിയ പ്രമുഖ ബാങ്ക് യൂണിയനുകൾ പണിമുടക്കിൽ പങ്കാളികളാകും. വെള്ളിയാഴ്ചത്തെ പണിമുടക്കിന് ശേഷം വരുന്ന ശനിയും ഞായറും സാധാരണ അവധി ദിവസങ്ങളായതിനാൽ തുടർച്ചയായി മൂന്ന് ദിവസം ബാങ്കുകളുടെ പ്രവർത്തനം പൂർണ്ണമായി തടസ്സപ്പെടും. കൂടാതെ, തിങ്കളാഴ്ച വിനായക ചതുർത്ഥി…
Read Moreട്രെയിൻ സമയങ്ങളിൽ മാറ്റം; അറിയാൻ വായിക്കാം
ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ 24നും 25നും ട്രെയിനുകള്‍ വഴി മാറിയോടും. 24ന് പുറപ്പെടുന്ന ടാറ്റ നഗര്‍- എറണാകുളം എക്‌സ്പ്രസ് ആലുവ വരെ മാത്രമായിരിക്കും സര്‍വീസ് നടത്തുക. 25ലെ സെന്‍ട്രല്‍ – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്, കോട്ടയം വഴിയായിരിക്കും. എറണാകുളം ജങ്ഷന്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളില്‍ അന്ന് സ്റ്റേപ്പ് ഉണ്ടായിരിക്കില്ല. പകരം എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ഉണ്ടാകും. 25ന് ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസും കോട്ടയം വഴിയാകും സര്‍വീസ്. എറണാകുളം ജങ്ഷന്‍,…
Read Moreനൈസ് റോഡിന് സമാന്തരമായി 10 വരിപ്പാത വരുന്നു! പെരിഫറൽ റിങ് റോഡ് രണ്ടാം ഘട്ടം: ഇത്രയും പേർക്ക് ഭൂമി നഷ്ടപ്പെടും
ബെംഗളൂരു: ഹൊസൂർ, മൈസൂരു, തുമകൂരു റോഡുകളെ ബന്ധിപ്പിച്ച് നൈസ് (NICE) റോഡിന് സമാന്തരമായി നിർമ്മിക്കുന്ന പെരിഫറൽ റിങ് റോഡിന്റെ രണ്ടാം ഘട്ടത്തിനായി (PRR-2) ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ബി.ഡി.എ) 1,427 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു. പദ്ധതി പ്രദേശത്തെ 1,126 ഭൂവുടമകൾക്ക് ഇതോടെ വസ്തുവകകൾ നഷ്ടപ്പെടും. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സ്വന്തം ജില്ല ഉൾപ്പെടുന്ന ബെംഗളൂരു സൗത്തിലെ (പഴയ രാമനഗര) വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 52 കിലോമീറ്റർ നീളത്തിൽ 10 വരിപ്പാതയായി നിർമ്മിക്കുന്ന പെരിഫറൽ റിങ് റോഡ്-2, ബിഡദിയിൽ നിർദ്ദിഷ്ട…
Read Moreവില്ലനായി ‘ഗൂഗിൾ മാപ്പ്’; ബെംഗളൂരുവിലെ നിശബ്ദമായ ഇടവഴികളിലുള്ള വീടുകൾക്ക് മുന്നിൽ പോലും വാഹനാപകടങ്ങളും ഹോൺ വിളികളും പതിവാകുന്നു!
ബെംഗളൂരു: ഒരുകാലത്ത് ശാന്തമായിരുന്ന ബെംഗളൂരുവിലെ റെസിഡൻഷ്യൽ കോളനികളും ഇടവഴികളും ഇപ്പോൾ ശ്വാസം മുട്ടിക്കുന്നത് വാഹനത്തിരക്കിലും ഹോൺ വിളികളിലുമാണ്. പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്കിൽ പെടാതിരിക്കാൻ നാവിഗേഷൻ ആപ്പുകൾ കാണിച്ചുനൽകുന്ന ഇടവഴികളിലൂടെ വാഹനങ്ങൾ പാഞ്ഞുതുടങ്ങിയതോടെയാണ് ഗ്രാമീണ മേഖലകളും കോളനികളും അപകടമേഖലകളായി മാറുന്നത്. നഗരത്തിൽ വാഹനങ്ങളുടെ എണ്ണം 1.2 കോടി കടന്നതും ജൂണിൽ മാത്രം 80,000 പുതിയ വാഹനങ്ങൾ നിരത്തിലിറങ്ങിയതും പ്രതിസന്ധി രൂക്ഷമാക്കി. സഹകാരനഗറിലെ ശാന്തിവന സെക്കൻഡ് ക്രോസ് പോലുള്ള 30 അടി മാത്രം വീതിയുള്ള ഇടറോഡുകളിൽ നിലവിൽ മിനിറ്റിൽ 60 വാഹനങ്ങൾ വരെയാണ് കടന്നുപോകുന്നത്. ആഴ്ചയിലൊരിക്കൽ എങ്കിലും…
Read Moreബിഗ് ബോസിൽ നിന്ന് ഇറങ്ങിപ്പോരുമ്പോൾ ആ വാതിലിനു മുന്നിൽ ഞാൻ കാത്തിരുന്നു, പക്ഷെ…; പുറത്തായശേഷം ഗായത്രി സുരേഷിന്റെ ആദ്യ പ്രതികരണം
ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ സംഭവത്തിൽ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ സ്പോട്ട് എവിക്ഷനിലൂടെ പുറത്തുപോകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് താനെന്നും എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൂർണമായി മനസിലായിട്ടില്ലെന്നും ഗായത്രി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഒരു മത്സരാർത്ഥി സ്പോട്ട് എവിക്ഷന് ഇരയായി പുറത്തുപോകുന്നത്. ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ വിവരം സത്യമാണെന്നും അതിൽ നിന്നുള്ള മാനസിക ആഘാതം കാരണം പൂർണമായും ബ്ലാങ്ക് ആയതുകൊണ്ടാണ്…
Read Moreഒലായും ഊബറും ഇനി ബെംഗളൂരുവിലെ ബസ് സ്റ്റാൻഡുകളിലേക്കും? ബി.എം.ടി.സി ടിക്കറ്റും ലൈവ് ട്രാക്കിങ്ങും വിരൽത്തുമ്പിൽ!
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (ബി.എം.ടി.സി) ബസ് ടിക്കറ്റ് ബുക്കിങും ലൈവ് ട്രാക്കിങ് സൗകര്യവും ഉടൻ തന്നെ ഒലാ, ഊബർ തുടങ്ങിയ റൈഡ്-ഷെയറിങ് ആപ്പുകളിൽ ലഭ്യമാകുമെന്ന് ബി.എം.ടി.സി മാനേജിങ് ഡയറക്ടർ രഘുനന്ദൻ മൂർത്തി അറിയിച്ചു. ഇതിനൊപ്പം ബി.എം.ടി.സി സ്വന്തം ആപ്പായ ‘നമ്മ ബി.എം.ടി.സി’ ആപ്പ് 2.0 അടുത്ത ആഴ്ച അവസാനത്തോടെ നവീകരിച്ച് പുറത്തിറക്കും. സ്വകാര്യ ആപ്പ് കമ്പനികളുമായി ധാരണയിലെത്തി പൊതുവായ കരാർ നിലവിൽ വരുത്തും. യാത്രക്കാർക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ ഈ സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ആപ്പുകളിലെ ലൈവ് ട്രാക്കിങ് സംബന്ധിച്ച്…
Read Moreബെംഗളൂരുവിൽ ചൂട് സാധാരണയേക്കാൾ 4 ഡിഗ്രി കൂടുതൽ; താപനില ഇനിയും വർധിക്കും
ബെംഗളൂരു: കർണാടകയിൽ മഴയുടെ അളവ് കുത്തനെ കുറഞ്ഞതോടെ വരുന്ന ഒരാഴ്ച സംസ്ഥാനത്ത് ചൂട് ഇനിയും വർധിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD). വരും ദിവസങ്ങളിൽ താപനില 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞൻ സി.എസ്. പാട്ടീൽ അറിയിച്ചു. അന്തരീക്ഷത്തിൽ സജീവമായ കാലാവസ്ഥാ വ്യതിയാനങ്ങൾ ഇല്ലാത്തതാണ് വരണ്ട കാലാവസ്ഥയ്ക്ക് കാരണമായത്. മേഘാവൃതമല്ലാത്ത തെളിഞ്ഞ ആകാശമായതിനാൽ പകൽ സമയത്ത് കൂടുതൽ സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ഭൂതല താപനില ഉയർത്തുന്നു. കൂടാതെ കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ച കുറഞ്ഞ മഴ കാരണം മണ്ണിലെ…
Read More