ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായ സംഭവത്തിൽ പ്രതികരണവുമായി നടി ഗായത്രി സുരേഷ്. ഷോ ആരംഭിച്ച് രണ്ടാം ദിവസം തന്നെ സ്പോട്ട് എവിക്ഷനിലൂടെ പുറത്തുപോകേണ്ടി വന്നതിന്റെ ആഘാതത്തിലാണ് താനെന്നും എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും പൂർണമായി മനസിലായിട്ടില്ലെന്നും ഗായത്രി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ബിഗ് ബോസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഒരു മത്സരാർത്ഥി സ്പോട്ട് എവിക്ഷന് ഇരയായി പുറത്തുപോകുന്നത്.
ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായ വിവരം സത്യമാണെന്നും അതിൽ നിന്നുള്ള മാനസിക ആഘാതം കാരണം പൂർണമായും ബ്ലാങ്ക് ആയതുകൊണ്ടാണ് ഓൺലൈനിൽ വരാൻ വൈകിയതെന്നും നടി പറഞ്ഞു. ‘ജനാധിപത്യം’ എന്ന ടാസ്കിന്റെ ഭാഗമായാണ് തന്നെ പുറത്താക്കിയത്. എന്നാൽ ഇതാണോ യഥാർത്ഥ ജനാധിപത്യമെന്നും, ഈ തീരുമാനം ന്യായമാണെന്ന് തോന്നുണ്ടോ എന്നും ഗായത്രി ചോദിക്കുന്നു. താൻ അത്ര മോശം മത്സരാർത്ഥിയായിരുന്നു എന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ അവർ, റിനി ആൻ ജോർജ്, അഞ്ജലി തുടങ്ങിയവരെയാണ് ഭൂരിഭാഗം പേരും നോമിനേറ്റ് ചെയ്തിരുന്നതെന്നും കൂട്ടിച്ചേർത്തു.
തന്നെ പുറത്താക്കുകയാണെന്ന് അറിയിച്ചപ്പോൾ അതൊരു പ്രാങ്ക് ആയിരിക്കുമെന്നാണ് കരുതിയത്. എല്ലാവരോടും യാത്രപറഞ്ഞ് ഇറങ്ങുമ്പോഴും ബിഗ് ബോസിന്റെ പ്രധാന വാതിലിന് അടുത്തെത്തും വരെയും തിരികെ വിളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ബിഗ് ബോസ് വാതിൽ തുറക്കില്ലെന്ന് വരെ കരുതിയിരുന്നെങ്കിലും ഒടുവിൽ പടിയിറങ്ങേണ്ടി വന്നു. സംഭവിച്ച കാര്യങ്ങൾ ഇപ്പോഴും പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നും എങ്കിലും ഇതാണ് യാഥാർത്ഥ്യമെന്നും പറഞ്ഞാണ് ഗായത്രി തന്റെ പ്രതികരണം അവസാനിപ്പിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]