ബെംഗളൂരു: കർണാടകയിൽ ജയിൽ അധികൃതരുടെയും പൊലീസിന്റെയും നിരുത്തരവാദിത്തപരമായ നിലപാടുകളിൽ പ്രതിഷേധിച്ച് രണ്ടിടങ്ങളിലായി ആത്മഹത്യാശ്രമം. ധാർവാഡ് ജില്ലാ സെൻട്രൽ ജയിലിലെ തടവുകാരനും കലബുറഗി നെലോഗി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സ്ത്രീയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ധാർവാഡ് സെൻട്രൽ ജയിലിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനും അരാജകത്വത്തിനുമെതിരെ കഴിഞ്ഞ രണ്ട് ദിവസമായി തടവുകാർ പ്രതിഷേധത്തിലായിരുന്നു. എന്നാൽ അധികൃതർ ഇതിനോട് പ്രതികരിക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപാതക കേസിൽ കഴിഞ്ഞ ഒന്നര വർഷമായി ജയിലിൽ കഴിയുന്ന മഹാരാഷ്ട്ര മിറാജ് സ്വദേശി മഹേഷ് എന്ന തടവുകാരൻ ഫിനോൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ…
Read MoreYear: 2026
ഹെഡ്‌ലൈറ്റ് അണഞ്ഞു; മൊബൈൽ ടോർച്ച് വെളിച്ചത്തിൽ ഡ്രൈവർ ബസ് ഓടിച്ചത് 15 കിലോമീറ്റർ
ബെംഗളൂരു: യാത്രക്കാരുടെ മൊബൈൽ ടോർച്ച് വെളിച്ചത്തിൽ 15 കിലോമീറ്ററോളം ദൂരം ബസ് ഓടിച്ച് ഡ്രൈവർ. നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (NWKRTC) ബസിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. വഴിമധ്യേ ഹെഡ്‌ലൈറ്റ് കേടായിട്ടും യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ച ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കൈയടി നേടുമ്പോഴും, ഗ്രാമീണ മേഖലയിലെ ബസുകളുടെ അപകടാവസ്ഥയ്‌ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞദിവസം രാത്രി എട്ടു മണിയോടെ ഹുബ്ബള്ളിയിൽ നിന്ന് ആട്ടിഗേരിയിലേക്ക് പുറപ്പെട്ട ബസാണ് അപകടസാധ്യത മുന്നിൽക്കണ്ട് യാത്ര തുടർന്നത്. കുന്ദഗോൾ താലൂക്കിലെ സാൻഷിക്ക് സമീപമെത്തിയപ്പോൾ സാങ്കേതിക തകരാറിനെ…
Read Moreഓഫീസ് സമയം കഴിഞ്ഞ് വീട്ടിൽ പോകാൻ മടി?, ജീവനക്കാർ സ്വയം രാത്രിയും ഞായറാഴ്ചയും ജോലി ചെയ്യുന്നു; ബെംഗളൂരു സിഇഒയുടെ പോസ്റ്റ് വൈറൽ
ബെംഗളൂരു: തൊഴിലും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന കാലത്ത്, അധിക ശമ്പളമോ ബോണസോ ഇല്ലാതെ ജീവനക്കാർ രാത്രിയിലും ഞായറാഴ്ചകളിലും അധികസമയം ജോലി ചെയ്യുന്നതിന്റെ കാരണം വെളിപ്പെടുത്തി ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒ. ബെംഗളൂരുവിലെ ‘റഫറഷ്’ (Referush) എന്ന സ്റ്റാർട്ടപ്പിന്റെ സിഇഒയും സഹസ്ഥാപകനുമായ വിക്രം പൈ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി വൈറലാകുന്നത്. മോട്ടിവേഷൻ ബോണസല്ല, ‘പ്രതികാരം’! തങ്ങളുടെ കമ്പനിയോട് മോശമായി പെരുമാറിയ ഒരു മുൻ ഉപഭോക്താവ് വിപണിയിൽ തങ്ങൾക്ക് മത്സരമായി പുതിയൊരു ഉൽപ്പന്നം ഇറക്കിയതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്.…
Read Moreഉബർ ഓട്ടോ ഗുഡ്സ് ഡെലിവറി സർവീസ് ആരംഭിച്ചു; പ്രതിഷേധ ഭീഷണി മുഴക്കി ഗിഗ് തൊഴിലാളികൾ
ബെംഗളൂരു: കർണാടക മോട്ടോർ വാഹന നിയമങ്ങളും 1988-ലെ മോട്ടോർ വാഹന നിയമവും ലംഘിച്ച് പാസഞ്ചർ ഓട്ടോറിക്ഷകൾ ചരക്ക് ഗതാഗതത്തിനായി ഉപയോഗിക്കാൻ അനുമതി നൽകി പ്രമുഖ ടാക്സി അഗ്രിഗേറ്ററായ യൂബർ. ‘പാഴ്സൽ മിനി 3W’ എന്ന പേരിൽ ബെംഗളൂരുവിൽ പുതിയ സേവനം ആരംഭിച്ച യൂബറിന്റെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി ഗിഗ് തൊഴിലാളികൾ രംഗത്തെത്തി. അടുത്ത ആഴ്ച മുതൽ വൻ പ്രതിഷേധ സമരങ്ങൾ ആരംഭിക്കുമെന്ന് തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി. നിയമപ്രകാരം കോൺട്രാക്ട് കാര്യേജ് ആയി രജിസ്റ്റർ ചെയ്തിട്ടുള്ള പാസഞ്ചർ ഓട്ടോറിക്ഷകളിൽ പരമാവധി മൂന്ന് യാത്രക്കാർക്കും അവരുടെ…
Read Moreയൂട്യൂബ് കണ്ട് 30,000 രൂപ കൊണ്ട് വായ്പയിൽ തുടങ്ങി മാസം 25 ലക്ഷം വരുമാനം; പരാജയത്തിൽ തളരാതെ വിജയം കൊയ്ത് അഭിഷേക് സാഹു
ആദ്യ ബിസിനസിലെ കടുത്ത പരാജയത്തിൽ തളരാതെ പോരാടി, വെറും 30,000 രൂപയുടെ മൂലധനത്തിൽ പ്രതിമാസം 25 ലക്ഷം രൂപ വിറ്റുവരവുള്ള സാൻഡ്‌വിച്ച് സാമ്രാജ്യം കെട്ടിപ്പടുത്ത് മാതൃകയാവുകയാണ് ഭോപ്പാൽ സ്വദേശിയായ അഭിഷേക് സാഹു. ‘ഹരിഹർ സാൻഡ്‌വിച്ച്’ എന്ന അദ്ദേഹത്തിന്റെ സംരംഭത്തിന്റെ വിജയഗാഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ഏകദേശം 15 വർഷം മുമ്പ് ഭോപ്പാലിൽ എത്തിയ അഭിഷേക് സാഹു ഒരു ഇന്റർനെറ്റ് കഫേ ആരംഭിച്ചുകൊണ്ടാണ് ബിസിനസ് രംഗത്തേക്ക് ചുവടുവെക്കുന്നത്. എന്നാൽ ആ സംരംഭം പ്രതീക്ഷിച്ച രീതിയിൽ വിജയിച്ചില്ല. നഷ്ടത്തെ തുടർന്ന് ഒരു വർഷത്തിനുള്ളിൽ കഫേ…
Read Moreപ്രഭാതസവാരിക്കിടെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി പരാതി: യുവാവ് കസ്റ്റഡിയിൽ
ബെംഗളൂരു: എച്ച്.എസ്.ആർ ലേഔട്ടിന് സമീപമുള്ള പ്രശസ്തമായ അഗര തടാകത്തിൽ പ്രഭാതസവാരിക്കെത്തിയ സ്ത്രീകളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയതായി പരാതി. സർജാപ്പൂർ റോഡ് സ്വദേശിയായ ഗോൾഡൻ കുമാർ എന്നയാളെയാണ് സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. നടക്കാനിറങ്ങിയ സ്ത്രീകളിൽ ഒരാളാണ് യുവാവ് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത് ശ്രദ്ധയിൽപ്പെട്ടതും ഇയാളെ ചോദ്യം ചെയ്തതും. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് പ്രഭാതസവാരിക്കാരും വിവരമറിഞ്ഞ് സ്ഥലത്തെത്തി. യുവാവിന്റെ ഫോൺ പരിശോധിച്ചപ്പോൾ മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. പ്രഭാവസവാരിക്കാർ ചേsearch ചോദ്യം ചെയ്തതോടെ യുവാവ്…
Read More30 ദിവസത്തെ വാടക പെയിന്റിംഗ് ചാർജ്, വൈകിയാൽ ദിവസേന ഇരട്ടി വാടക; ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടാൻ പുതിയ വിചിത്ര നിയമങ്ങൾ
ബെംഗളൂരു നഗരത്തിൽ വാടകക്കാർ നേരിടുന്ന ചൂഷണങ്ങളും അന്യായമായ വാടക കരാർ നിബന്ധനകളും വീണ്ടും സജീവ ചർച്ചയാകുന്നു. ഫ്ലാറ്റ് ഒഴിഞ്ഞതിന് ശേഷമുള്ള ഉയർന്ന വെട്ടിക്കുറയ്ക്കലുകളും വിചിത്രമായ ഉപാധികളും ചൂണ്ടിക്കാട്ടി ഒരു വാടകക്കാരൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്. ഒഴിഞ്ഞുമാറാൻ ഒരു ദിവസം വൈകിയാൽ ‘ഇരട്ടി വാടക’; പീഡനമായി പുതിയ കരാറുകൾ ഫ്ലാറ്റ് ഒഴിഞ്ഞ് 30 ദിവസത്തിന് ശേഷം മാത്രം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകുക, ഒഴിഞ്ഞുപോകുമ്പോൾ ഒരു മാസത്തെ പൂർണ്ണ വാടകയ്ക്ക് തുല്യമായ തുക പെയിന്റിംഗ് ചാർജായി ഈടാക്കുക തുടങ്ങിയ…
Read Moreഗൃഹലക്ഷ്മി പണം അക്കൗണ്ടിലേക്ക് എത്തും; കൂട്ടത്തിൽ അമ്പരപ്പിക്കുന്ന ‘സർപ്രൈസും’: വമ്പൻ പ്രഖ്യാപനവുമായി സർക്കാർ
ബെംഗളൂരു: കർണാടക സർക്കാരിന്റെ പ്രമുഖ ക്ഷേമപദ്ധതിയായ ഗൃഹലക്ഷ്മിയുടെ 33-ാം ഗഡു തുക ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് ഉടൻ എത്തുമെന്ന് സൂചന. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന ഗ്യാരണ്ടി നടപ്പാക്കൽ അതോറിറ്റിയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. പദ്ധതികളുടെ നിലവിലെ പുരോഗതിയും ആനുകൂല്യങ്ങൾ അർഹരായവരിലേക്ക് എത്തുന്നതും യോഗം വിലയിരുത്തി. പണത്തിനായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന വാർത്തയാണിത്. പരിശോധനയിൽ 3 ലക്ഷം പേർ സ്വമേധയാ പിന്മാറി ഗൃഹലക്ഷ്മി, ഗൃഹജ്യോതി പദ്ധതികളിലെ അനർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ സർക്കാർ നടത്തുന്ന യോഗ്യതാ പരിശോധന സെപ്റ്റംബർ 30…
Read Moreവായ്ക്കുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ; ഒരു ആഴ്ചയ്ക്കിടെ ആറാമത്തെ കേസ്
ബെംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെ.ഐ.എ) വായയ്ക്കുള്ളിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അധികൃതർ പിടികൂടി. ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അബുദാബിയിൽ നിന്നെത്തിയ ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരനിൽ നിന്ന് ഏകദേശം 16 ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. സംസാരത്തിന് തടസ്സമില്ലാത്ത രീതിയിൽ ചെറിയ തരികളാക്കിയ രണ്ട് സ്വർണ്ണക്കഷണങ്ങളാണ് ഇയാൾ വായയ്ക്കുള്ളിൽ ഒളിപ്പിച്ചിരുന്നതെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻകൂട്ടി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടെ കെംപെഗൗഡ വിമാനത്താവളത്തിൽ…
Read Moreബെംഗളൂരുവിൽ ടിപ്പർ ഇടിച്ചുകയറി അഞ്ച് വയസ്സുകാരൻ മരിച്ചു.
ബെംഗളൂരു: അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് പോകുകയായിരുന്ന അഞ്ചുവയസ്സുകാരൻ ടിപ്പർ ലോറി കയറിയിറങ്ങി മരിച്ചു. ഉത്തരഹള്ളിയിൽ തിങ്കളാഴ്ച രാവിലെ 7.30-നും 7.45-നും ഇടയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഉത്തരഹള്ളി സ്വദേശിയായ ഭവിത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. രാവിലെ അമ്മ ശുഭലത ഭവിതിനെ സ്കൂളിലാക്കാനായി ബൈക്കിന്റെ പിൻസീറ്റിലിരുത്തി കൊണ്ടുപോകുകയായിരുന്നു. മൈസൂരു റോഡിൽനിന്ന് ഉത്തരഹള്ളി മെയിൻ റോഡിലേക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ഇരുചക്രവാഹനം തട്ടി. ഇതോടെ നിയന്ത്രണം വിട്ട ശുഭലതയും ഭവിതും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡിന്റെ ഇടതുവശത്തേക്ക് വീണ ഭവിതിന്റെ ശരീരത്തിലൂടെ പിന്നാലെയെത്തിയ ടിപ്പർ ലോറി കയറിയിറങ്ങുകയായിരുന്നു.…
Read More