ബെംഗളൂരു: അപരിചിതമായ നഗരങ്ങളിലോ വലിയ മാളുകളിലോ തിരക്കേറിയ മാർക്കറ്റുകളിലോ വാഹനം പാർക്ക് ചെയ്ത് കഴിഞ്ഞ് അത് തിരികെ കണ്ടെത്താനാകാതെ മണിക്കൂറുകൾ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി ഗൂഗിൾ മാപ്‌സിന്റെ പുതിയ സവിശേഷത. ഗൂഗിൾ മാപ്‌സിലെ ‘സേവ്ഡ് പാർക്കിംഗ്’ (Saved Parking) എന്ന ഫീച്ചർ ഉപയോഗിച്ച് വാഹനം പാർക്ക് ചെയ്ത കൃത്യസ്ഥലം ഇനി ഫോണിൽ റെക്കോർഡ് ചെയ്തു വെക്കാം. പാർക്കിംഗ് സ്ഥലം ഓർത്തു വെക്കുന്നതിനൊപ്പം പാർക്കിംഗ് ഫ്ലോർ, പില്ലർ നമ്പർ തുടങ്ങിയ പ്രധാന വിവരങ്ങളും ആപ്പിൽ കുറിച്ചു വെക്കാൻ സാധിക്കും. കൂടാതെ പാർക്കിംഗ് സമയപരിധി നിശ്ചയിക്കാനും, പാർക്ക് ചെയ്ത…
Read MoreYear: 2026
മാക്കൂട്ടം ചെക്ക് പോസ്റ്റിൽ വ്യാപക കൈക്കൂലി: ദൃശ്യങ്ങൾ പുറത്ത്, ഒത്താശയോടെ പിരിവെന്ന് ആരോപണം
ബെംഗളൂരു: കുടക്-കേരള അതിർത്തിയിലെ മകുട്ട ചെക്ക് പോസ്റ്റിൽ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി ആരോപണം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുകയാണ്. അതിർത്തി വഴി കടന്നുപോകുന്ന വാഹന ഡ്രൈവർമാരിൽ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനധികൃതമായി പണം പിരിക്കുന്നതായി വിരാജ്പേട്ട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രഞ്ജി പൂനാച്ച ആരോപിച്ചു. കേരളത്തിൽ നിന്ന് ദിവസേന ആയിരക്കണക്കിന് ചരക്ക് വാഹനങ്ങളാണ് കുടകിലേക്ക് എത്തുന്നത്. സാധാരണ വാഹനങ്ങളുടെ ഡ്രൈവർമാരിൽ നിന്ന് കുറഞ്ഞത് 30 രൂപ മുതൽ കല്ല്, ചരൽ, ഇഷ്ടിക തുടങ്ങിയ നിർമ്മാണ സാമഗ്രികൾ…
Read Moreസ്റ്റാർ ഹോട്ടലുകൾ മുതൽ അംഗൻവാടികളിൽ വരെ വൻ തട്ടിപ്പ്: ബെംഗളൂരുവിൽ വൻ ശേഖരം പിടികൂടി; പ്രമുഖ കമ്പനിക്കെതിരെ നടപടി’
ബെംഗളൂരു: ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ബെംഗളൂരു അധിഷ്ഠിത ഹെൽത്ത്‌കെയർ കമ്പനിയായ ‘ബ്രിട്ടീഷ് ലൈഫ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡി’നെതിരെ ഭക്ഷ്യസുരക്ഷാ വിഭാഗം (FSSAI) നിയമനടപടികൾ ആരംഭിച്ചു. ഇൻഫന്റ് ഫുഡ് (കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം) വിഭാഗത്തിൽപ്പെട്ട 3.7 മെട്രിക് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമാണ് കമ്പനിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഉൽപ്പന്നങ്ങൾ വീണ്ടും വിപണിയിൽ എത്താതിരിക്കാൻ ഇവ സുരക്ഷിതമായി നശിപ്പിച്ചതായി ഭരണകൂടം അറിയിച്ചു. കർണാടകയിലുടനീളം ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തുന്ന…
Read Moreയാത്രക്കാരുടെ കാത്തിരിപ്പ് നീളും; ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: നിർമാണം വൈകും; കാരണം അറിയാൻ വായിക്കാം
ചെന്നൈ: ബെംഗളൂരു-ചെന്നൈ യാത്രാസമയം കുറയ്ക്കുമെന്ന് പ്രതീക്ഷിച്ച നിർദിഷ്ട എക്സ്പ്രസ് വേ പദ്ധതിയിലെ പ്രവൃത്തികൾ വൈകുന്നതിൽ കടുത്ത നടപടിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). തമിഴ്‌നാട്ടിലെ അരക്കോണം – കാഞ്ചീപുരം ഭാഗത്തിന്റെ നിർമാണച്ചുമതലയുണ്ടായിരുന്ന കരാറുകാരന്റെ കരാർ NHAI റദ്ദാക്കി. പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തതിനെ തുടർന്നാണ് നടപടി. ഇതോടെ പാത പൂർണമായി തുറന്നുനൽകുന്നത് ഇനിയും വൈകുമെന്നുറപ്പായി. അരക്കോണം മുതൽ കാഞ്ചീപുരം വരെയുള്ള 25.5 കിലോമീറ്റർ ഭാഗമാണ് നിലവിൽ പദ്ധതിയുടെ പൂർത്തീകരണത്തിന് പ്രധാന തടസ്സമായി നിൽക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2025 മേയിൽ കരാറുകാരൻ നിർമാണം…
Read More32.2°C വരെ ഉയർന്ന് ചൂട്; 75 വർഷത്തെ റെക്കോർഡിനരികിൽ ബെംഗളൂരു, സംസ്ഥാനത്ത് വൻ വരൾച്ചാ ഭീഷണി
സെപ്റ്റംബറിലും വേനൽച്ചൂടിൽ ബെംഗളൂരു: 75 വർഷത്തെ താപനില റെക്കോർഡിന് അരികിൽ, സംസ്ഥാനത്ത് വൻ വരൾച്ച ഭീഷണി ബെംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്രാപിച്ച് കനത്ത മഴ ലഭിക്കേണ്ട സെപ്റ്റംബർ മാസത്തിൽ കടുത്ത ചൂടിൽ വെന്തുരുകി ബെംഗളൂരു നഗരം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താപനില 30 ഡിഗ്രി സെൽഷ്യസിനും 32 ഡിഗ്രി സെൽഷ്യസിനും ഇടയിൽ തുടരുന്നതോടെ, നഗരം 75 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സെപ്റ്റംബർ മാസത്തെ താപനില റെക്കോർഡിന് തൊട്ടടുത്തെത്തി. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച് ഞായറാഴ്ച 32.2 ഡിഗ്രി സെൽഷ്യസും തിങ്കളാഴ്ച 31.9 ഡിഗ്രി…
Read Moreമെട്രോയിൽ റെക്കോർഡ് തിരക്ക്, പക്ഷെ ബെംഗളൂരുവിലെ ഈ മെട്രോ സ്റ്റേഷനുകളിൽ ആരുമില്ല! എന്തുകൊണ്ട്?
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് വലിയൊരളവു വരെ ആശ്വാസമേകുന്ന നമ്മ മെട്രോയിൽ ദിനംപ്രതി ലക്ഷക്കണക്കിന് ആളുകൾ യാത്ര ചെയ്യുന്നതായി കണക്കുകൾ. പച്ച, പർപ്പിൾ, മഞ്ഞ എന്നീ ലൈനുകളിലായി പ്രതിദിനം 11 ലക്ഷം മുതൽ 12 ലക്ഷം വരെ യാത്രക്കാരാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തുന്നത്. നഗരവാസികളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മെട്രോ മാറിക്കഴിഞ്ഞുവെന്നതിന് തെളിവാണ് ഈ വൻ വർധനവ്. എന്നാൽ, പ്രധാന പാതകളിൽ വലിയ തിരക്ക് അനുഭവപ്പെടുമ്പോഴും നഗരത്തിലെ 20 മെട്രോ സ്റ്റേഷനുകളിൽ യാത്രക്കാരുടെ എണ്ണം വളരെ കുറവാണെന്ന കൗതുകകരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. ഈ…
Read Moreബെംഗളൂരുവുവിൽ നെറ്റിയിലെ സാധാരണ മുഴയ്ക്ക് തൈറോയിഡ് ചികിത്സ! നിങ്ങൾ സ്ത്രീയാണോ?”: ഡോക്ടറുടെ ഒറ്റ ചോദ്യത്തിൽ വെളിച്ചത്തായത് ലാബിന്റെ വൻ വീഴ്ച
ബെംഗളൂരു: നെറ്റിയിലെ സാധാരണ മുഴ പരിശോധിക്കാനെത്തിയ യുവാവിന് മറ്റ് രോഗിയുടെ പരിശോധനാ റിപ്പോർട്ട് മാറി നൽകി മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ ഡയഗ്നോസ്റ്റിക് ലാബ് 55,000 രൂപ നഷ്ടപരിഹാരം നൽകാൻ ബെംഗളൂരു അർബൻ-II ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു. മഹാലക്ഷ്മി ലേഔട്ടിലെ ഹർഷിത ഡയഗ്നോസ്റ്റിക് ലാബും സ്കാനിംഗ് സെന്ററുമാണ് 28-കാരനായ രത്നകുമാർ ജി. കടാലെയ്ക്ക് നഷ്ടപരിഹാരം നൽകേണ്ടത്. 50,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവിലേക്കുമാണ് നൽകേണ്ടത്. 2024 മാർച്ച് 2-നാണ് നെറ്റിയിലെ മുഴ പരിശോധിക്കുന്നതിനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം രത്നകുമാർ ലാബിനെ സമീപിച്ചത്. മുഴ ലിപ്പോമയോ…
Read Moreബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ തീപ്പിടുത്തം
ബെംഗളൂരു: ബെംഗളൂരു മജസ്റ്റിക് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ചു. ഒന്നാം പ്ലാറ്റ്‌ഫോമിന് സമീപം ഒഴിഞ്ഞുകിടന്നിരുന്ന പഴയ കോച്ചിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. ഉടൻതന്നെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ പൂർണ്ണമായും അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അതേസമയം, തീപിടിച്ച കോച്ച് ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു
Read Moreയശ്വന്ത്പൂർ-മംഗലാപുരം വന്ദേ ഭാരത് ആദ്യ പരീക്ഷണ ഓട്ടം വിജയകരം; വൈറലായി ഘട്ട് റോഡിലൂടെയുള്ള ഡ്രോൺ ദൃശ്യങ്ങൾ
ബെംഗളൂരു: തീരദേശ നിവാസികളുടെയും തലസ്ഥാന നഗരവാസികളുടെയും ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ‘യശ്വന്ത്പൂർ – മംഗലാപുരം സെൻട്രൽ’ വന്ദേ ഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) മേൽനോട്ടത്തിൽ നടന്ന ട്രയൽ റണ്ണിൽ 16 കോച്ചുകളുള്ള അത്യാധുനിക വന്ദേ ഭാരത് ട്രെയിനിന്റെ വേഗത, സമയക്രമം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൃത്യമായി വിലയിരുത്തി. ശനിയാഴ്ച രാവിലെ 6:05-ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 2:25-ഓടെ മംഗലാപുരം സെൻട്രലിൽ എത്തിച്ചേർന്നു. ഹാസൻ, സകലേശ്പൂർ, സുബ്രഹ്മണ്യ റോഡ് എന്നീ സ്റ്റേഷനുകളിൽ നിർത്താതെ…
Read Moreബിഗ് ബോസ് മലയാളം സീസൺ 8: രാഹുൽ ഈശ്വർ അടക്കം പ്രമുഖ താരങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഹൗസിലേക്ക്
കൊച്ചി: കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ലെ മറ്റ് പ്രമുഖ മത്സരാർത്ഥികളുടെ വിവരങ്ങൾ പുറത്തുവന്നു. സിനിമ, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. ചലച്ചിത്ര-സീരിയൽ രംഗത്തുനിന്ന് ഗായത്രി സുരേഷ്, മൃദുല വിജയ്, ശ്രീലയ, റിനി ആൻ ജോർജ്, അഞ്ജലി, സുമേഷ് ചന്ദ്രൻ, ഗൗതം ശശി, ജസീലാ പർവീൺ, രാഹുൽ ഈശ്വർ, നോബി ബിനു, ഐശ്വര്യ മധു, നേഹ ഫാത്തിമ, കാളി, മുഹമ്മദ് ആസിഫ് എന്നിവരാണ് സെലിബ്രിറ്റി മത്സരാർത്ഥികളായി ഹൗസിലെത്തുന്നത്. ഇവർക്ക് പുറമെ സോഷ്യൽ…
Read More