കാലാവസ്ഥ അടിപൊളിയാണ്, പക്ഷേ… “ഇത്രയും നല്ല കാലാവസ്ഥ ഉണ്ടായിട്ട് എന്ത് കാര്യം?”: ബെംഗളൂരുവിൽ വന്ന് വലഞ്ഞ ടെക്കി യുവതി പറയുന്നത് ഇങ്ങനെ…; ഇൻസ്റ്റാഗ്രാമിൽ വൻ ചർച്ച!

ബെംഗളൂരു : മനോഹരമായ കാലാവസ്ഥയാണ് ബംഗളൂരു നഗരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടാറുള്ളത്. എന്നാൽ നഗരത്തിലെ ദുരിതപൂർണ്ണമായ യാത്ര നൽകിയ അതൃപ്തി മറക്കാൻ ഈ തണുപ്പൻ കാലാവസ്ഥകൊണ്ടൊന്നും സാധിച്ചില്ലെന്ന് തുറന്നടിക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള ഐ.ടി ജീവനക്കാരി. ഒരു ആഴ്ചത്തെ ബംഗളൂരു സന്ദർശനത്തിനെത്തിയ ചേത്ന സിംഗ് എന്ന യുവതിയാണ് നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിൽ വലഞ്ഞ അനുഭവങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. നഗരത്തിലെ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ഒന്നര മുതൽ രണ്ട് മണിക്കൂർ വരെ സമയമെടുക്കുന്നുണ്ടെന്ന് ചേത്ന വ്യക്തമാക്കുന്നു. റോഡുകളിൽ മണിക്കൂറുകളോളം പാഴാക്കി കളയേണ്ടി വരുന്ന…

Read More

2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. ഇടപാടുകൾക്ക് സർവീസ് ചാർജ്; കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കി

ന്യൂഡൽഹി: ഉയർന്ന തുകയുടെ യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ഈടാക്കുന്നതിനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. പുതിയ ഉത്തരവ് പ്രകാരം 2,000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും റുപേയ് ഡെബിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകൾക്കും മാത്രമേ ഇനിമുതൽ ചാർജ് ഒഴിവാക്കൽ ആനുകൂല്യം ലഭിക്കുകയുള്ളൂ. 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എംഡിആർ നടപ്പാക്കുന്നതിന്റെ ആദ്യപടിയായാണ് ധനമന്ത്രാലയത്തിന്റെ ഈ നീക്കം. എന്നാൽ ഇതിൽ ഈടാക്കേണ്ട നിരക്കുകൾ, ഈടാക്കുന്ന രീതി, ഏതൊക്കെ തരത്തിലുള്ള…

Read More

വീണ്ടും ബസ് ചാർജ് വർധന: പൊതുജനങ്ങൾക്ക് സെപ്റ്റംബർ 21 വരെ നിർദേശങ്ങളും ആക്ഷേപങ്ങളും അറിയിക്കാം.

ബെംഗളൂരു: കർണാടകയിൽ പൊതുജനങ്ങൾക്ക് വീണ്ടും ഇരുട്ടടിയായി കെ.എസ്.ആർ.ടി.സി (KSRTC), ബി.എം.ടി.സി (BMTC), എൻ.ഡബ്ല്യു.കെ.ആർ.ടി.സി (NWKRTC), കെ.കെ.ആർ.ടി.സി (KKRTC) എന്നീ നാല് സർക്കാർ ഗതാഗത കോർപ്പറേഷനുകളിലെയും ബസ് ടിക്കറ്റ് നിരക്കുകൾ വർദ്ധിപ്പിക്കാൻ നീക്കം. യാത്രാനിരക്ക് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കും യാത്രക്കാർക്കും തങ്ങളുടെ അഭിപ്രായങ്ങളും എതിർപ്പുകളും അറിയിക്കാമെന്ന് സംസ്ഥാന പൊതുഗതാഗത ഫെയർ റെഗുലേറ്ററി കമ്മിറ്റി അറിയിച്ചു. ഡീസൽ-ഇന്ധന വിലയിലുണ്ടായ വർദ്ധനവ്, ജീവനക്കാരുടെ വേതന വർദ്ധനവ്, മറ്റ് ദൈനംദിന പ്രവർത്തന ചെലവുകൾ എന്നിവ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നതെന്നും അതിനാൽ ടിക്കറ്റ് നിരക്ക് കൂട്ടണമെന്നുമാണ് ഗതാഗത കോർപ്പറേഷനുകളുടെ…

Read More

‘നിഖിൽ – 3 കോടി, വാരിസ് – 1.2 കോടി…’: വീണയുടെ ‘റെഡ് ബുക്ക്’ തെളിവുകളും ഹവാല ഇടപാടുകളും പുറത്ത്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ, ഭർത്താവും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹവാല ഇടപാടുകളിലൂടെ ദുബായിലേക്ക് പണം കടത്തിയതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് അയച്ച കത്തിലാണ് ഇ.ഡി നിർണായക തെളിവുകൾ കൈമാറിയത്. റെയ്ഡിൽ വീണയുടെ പക്കൽനിന്ന് പിടിച്ചെടുത്ത ‘റെഡ് ബുക്കി’ലെ കുറിപ്പുകളും പണമിടപാട് കണക്കുകളുമാണ് പ്രധാന തെളിവായി ഇ.ഡി സമർപ്പിച്ചിരിക്കുന്നത്. ഹവാല ഇടപാടുകളും ‘റെഡ് ബുക്ക്’ തെളിവുകളും തിരുവനന്തപുരം ബേക്കറി ജംക്‌ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27-ന്…

Read More

ഇനി വണ്ടി ഓടിക്കാൻ വീഡിയോ ഗെയിം കളിച്ച് ജയിക്കണം!” കേരളത്തിലെ ലൈസൻസ് പരീക്ഷയിൽ വൻ മാറ്റം; എന്താണ് ഹസാഡ് ടെസ്റ്റ് എന്ന് അറിയാൻ വായിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് പരീക്ഷാഘടനയിൽ നിർണായക മാറ്റത്തിനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ ഇനി നിലവിലുള്ള പരീക്ഷകൾക്ക് പുറമെ കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുന്ന ‘ഹസാഡ് പെർഷെപ്ഷൻ ടെസ്റ്റ്’ കൂടി പാസാകണം. അന്താരാഷ്ട്ര നിലവാരത്തിൽ നടപ്പിലാക്കുന്ന ഈ പുതിയ പരീക്ഷണ രീതി രാജ്യത്താദ്യമായി നടപ്പിലാക്കുന്നത് കേരളത്തിലാണ്. പുതിയ പരിഷ്കാരം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ലേണേഴ്സ് ലൈസൻസ് ലഭിച്ച് 30 ദിവസത്തിന് ശേഷമായിരിക്കും ഈ ടെസ്റ്റ് നടക്കുക. ഹസാഡ് ടെസ്റ്റ് പാസായതിനു ശേഷം മാത്രമേ അപേക്ഷകർക്ക് ഗ്രൗണ്ട്…

Read More

ടിക്കറ്റ് എടുത്താൽ മാത്രം പോരാ; ബെംഗളൂരു ബസുകളിൽ യാത്രക്കാർ ഇനി ഇതും സഹിക്കണം!; വരുമാനം കൂട്ടാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ; അറിയാൻ വായിക്കാം

ബെംഗളൂരു: ടിക്കറ്റ് നിരക്കുകൾക്ക് പുറമെ അധിക വരുമാനം ലക്ഷ്യമിട്ട് ബസുകളിൽ ഓഡിയോ പരസ്യ സംവിധാനം ഏർപ്പെടുത്താൻ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) തീരുമാനിച്ചു. ഇതിനായി ഓഡിയോ പരസ്യ സംവിധാനം സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള ടെൻഡറുകൾ കോർപ്പറേഷൻ ക്ഷണിച്ചു. ദക്ഷിണേന്ത്യയിൽ ഇത്തരമൊരു സംവിധാനം ആദ്യമായാണ് ഒരു പൊതുഗതാഗത സംവിധാനത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടമായി നഗരത്തിൽ സർവീസ് നടത്തുന്ന 300 നോൺ-എസി ബിഎംടിസി ബസുകളിലാണ് ഓഡിയോ പരസ്യങ്ങൾ പ്രക്ഷേപണം ചെയ്യുക. ബിഎംടിസിയുടെ റെഗുലർ, എക്സ്പ്രസ്, നൈറ്റ് സർവീസുകളിൽ ഇത് ലഭ്യമാകും. ടെൻഡർ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഏജൻസിക്കായിരിക്കും സംവിധാനത്തിന്റെ…

Read More

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനി ‘ഹസാഡ് ടെസ്റ്റും’; ഡിസംബർ 1 മുതൽ പുതിയ പരീക്ഷ നിലവിൽ വരും

lisence

തിരുവനന്തപുരം: കേരളത്തിൽ റോഡപകടങ്ങൾ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ് ലൈസൻസ് നിബന്ധനകൾ കൂടുതൽ കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള പരീക്ഷകൾക്ക് പുറമെ ‘ഹസാഡ് ടെസ്റ്റ്’ കൂടി പുതുതായി ഉൾപ്പെടുത്തും. റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പുതിയ പരിഷ്കാരം ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവിങ് ലൈസൻസ് നേടുന്നതിന് മുന്നോടിയായി അപകട സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനുള്ള അപേക്ഷകന്റെ കഴിവ് പരിശോധിക്കുന്ന രീതിയിലാണ് ഈ പരീക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റിന് ശേഷം ഒരു മാസം കഴിഞ്ഞ് ഗ്രൗണ്ട് ടെസ്റ്റ്,…

Read More

നിയമം ലംഘിച്ചു; പ്രമുഖ ഡെലിവറി ആപ്പായ സെപ്റ്റോയ്ക്ക് പണി കിട്ടി; പിഴ അടിച്ചു കൈയിൽ കൊടുത്ത് !

ബെംഗളൂരു: മാലിന്യങ്ങൾ തരംതിരിക്കാതെ നിക്ഷേപിച്ചതിനെ തുടർന്ന് പ്രമുഖ ക്വിക്ക് കൊമേഴ്‌സ് ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോയുടെ (Zepto) ഹോരമാവുവിലെ സ്റ്റോറിന് ബെംഗളൂരു ഈസ്റ്റ് സിറ്റി കോർപ്പറേഷൻ 15,000 രൂപ പിഴ ചുമത്തി. ഞായറാഴ്ച കോർപ്പറേഷൻ ഉദ്യോഗസ്ഥരും മാർഷലുകളും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. ഹോരമാവ് വാർഡ് 25-ലെ രാഘവേന്ദ്ര സർക്കിളിന് സമീപമുള്ള സെപ്റ്റോ സ്റ്റോറിലാണ് പരിശോധന നടന്നത്. വലിയ അളവിൽ മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനമെന്ന നിലയിൽ (Bulk Waste Generator) പാലിക്കേണ്ട കർശനമായ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഇവർ ലംഘിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.…

Read More

ബാക് പാക്കര്‍ അരുണിമ അഫ്ഗാനിസ്താനില്‍ അറസ്റ്റിലായോ?; സഹായമഭ്യർത്ഥിച്ച് ട്രാവൽ അരുണിമ

അഫ്ഗാനിസ്താനിൽ താൻ വലിയ പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെന്ന സൂചന നൽകി പ്രമുഖ മലയാളി ട്രാവൽ വ്ലോഗർ ബാക്ക്പാക്കർ അരുണിമ (അരുണിമ ബാക്ക്പാക്കർ). അഫ്ഗാനിസ്താനിലെ ബാമ്യനിലുള്ള താൻ താലിബാൻ മുജാഹിദീന്റെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കുന്ന സന്ദേശം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അരുണിമ അടിയന്തര സഹായം തേടിയിരിക്കുന്നത്. തനിക്ക് ലഭിച്ച ഔദ്യോഗിക സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് അരുണിമ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിഴക്കൻ ഇറാനിയൻ ഭാഷയായ പാഷ്തുവിൽ ലഭിച്ച സന്ദേശം ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയാണ് നൽകിയിട്ടുള്ളത്. “നിങ്ങൾ മുജാഹിദീനാൽ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു” എന്നാണ് സന്ദേശത്തിൽ പറയുന്നത്. ആവശ്യമായ ചില…

Read More

ബിഗ് ബോസിൽ അപ്രതീക്ഷിത വിടവാങ്ങൽ; വോട്ടിംഗിൽ വൻ തിരിച്ചടി നേരിട്ട് പ്രമുഖ താരം പുറത്തേക്ക്

കൊച്ചി: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8-ൽ നിന്ന് മാധ്യമപ്രവർത്തകയും നടിയും മോഡലുമായ റീനി ആൻ ജോർജ് പുറത്തായി. പ്രേക്ഷക വോട്ടിംഗിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച (സെപ്റ്റംബർ 13) സംപ്രേഷണം ചെയ്ത എപ്പിസോഡിലാണ് അവതാരകനായ മോഹൻലാൽ റീനിയുടെ എവിക്ഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സീസണിൽ നിന്ന് പുറത്താകുന്ന മൂന്നാമത്തെ മത്സരാർത്ഥിയാണ് റീനി. നേരത്തെ ഗായത്രി സുരേഷും ധന്യയും (കാളി) ഹൗസിൽ നിന്ന് പുറത്തായിരുന്നു. എവിക്ഷൻ പ്രക്രിയയും നാടകീയ നിമിഷങ്ങളും ഈ ആഴ്ചയിലെ എവിക്ഷൻ നോമിനേഷൻ പട്ടികയിൽ എട്ട് മത്സരാർത്ഥികളാണ് ഉണ്ടായിരുന്നത്. റീനിയെക്കൂടാതെ മുഹമ്മദ്…

Read More