ബെംഗളൂരുവിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്; ഗതാഗതം സ്തംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ പെയ്ത കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം രൂക്ഷമായി തടസ്സപ്പെടുകയും ചെയ്തു. വൈകുന്നേരത്തെ തിരക്കേറിയ സമയത്താണ് മഴ ശക്തമായത്. ഇതോടെ ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങിയ യാത്രക്കാർ കടുത്ത ദുരിതത്തിലായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലാണ് മഴവെള്ളം കൂടുതലായി കെട്ടിനിന്നത്. റോഡുകളിൽ വെള്ളക്കെട്ട് ഉയർന്നതോടെ വാഹനങ്ങൾ വേഗത കുറച്ച് സഞ്ചരിക്കേണ്ടി വന്നതാണ് വിവിധ ഭാഗങ്ങളിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണമായത്. ഇരുചക്രവാഹന യാത്രക്കാരെയും കാൽനടയാത്രക്കാരെയുമാണ് വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ബാധിച്ചത്. ചിലയിടങ്ങളിൽ വെള്ളക്കെട്ട് കാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ പോലും സാധിക്കാത്ത…

Read More

പുതിയ മാറ്റം; കൗണ്ടറിൽ നിൽക്കേണ്ട, പണവും വേണ്ട; ബെംഗളൂരു റെയിൽവേ സ്റ്റേഷനുകളിൽ ഇനി ‘സഹായക്’ യുഗം!

ബെംഗളൂരു: മൊബൈൽ അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം (എം-യുടിഎസ്) സഹായക് സേവനം വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ പദ്ധതി ബെംഗളൂരുവിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കെല്ലാം വ്യാപിപ്പിച്ച് സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്.ഡബ്ല്യു.ആർ). കെ.എസ്.ആർ ബെംഗളൂരു സ്റ്റേഷനിൽ ആദ്യമായി നടപ്പിലാക്കിയ ശേഷമാണ് മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി സൗകര്യം ലഭ്യമാക്കുന്നത്. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ബെംഗളൂരു ഡിവിഷന് കീഴിലുള്ള കെ.എസ്.ആർ ബെംഗളൂരു, യശ്വന്ത്പൂർ, എസ്.എം.വി.ടി, കേംഗേരി, കെ.ആർ പുരം, ബംഗാർപേട്ട് എന്നീ ആറ് പ്രധാന സ്റ്റേഷനുകളിലായി 36 സഹായകരെയാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇതിൽ എസ്.എം.വി.ടിയിൽ രണ്ടും യശ്വന്ത്പൂരിൽ ഒരാളെയും…

Read More

ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മോഹൻലാൽ ധരിച്ച ഷർട്ടിലെ ഡിസൈൻ വിവാദത്തിൽ

ടെലിവിഷൻ റിയാലിറ്റി ഷോയിൽ നടൻ മോഹൻലാൽ ധരിച്ച ഷർട്ടിന്റെ ഡിസൈനെ ചൊല്ലി പുതിയ വിവാദം. തന്റെ അനുവാദമില്ലാതെയും ക്രെഡിറ്റ് നൽകാതെയും ഡിസൈൻ ഉപയോഗിച്ചുവെന്ന ആരോപണവുമായി പ്രവാസി കലാകാരൻ സിജിൻ ഗോപിനാഥൻ രംഗത്തെത്തിയതോടെയാണ് സംഭവം ശ്രദ്ധനേടിയത്. യു.എ.ഇയിലെ തെരുവുകളിലൂടെ സഞ്ചരിച്ച് വിവിധ രാജ്യക്കാരായ മനുഷ്യരെ നേരിൽക്കണ്ട് വരച്ച ‘ഗ്ലോബൽ പീസ് ആർട്ട് വർക്ക്’ എന്ന സ്വന്തം കലാരൂപത്തിന് സമാനമായ ഡിസൈനാണ് മോഹൻലാലിന്റെ വസ്ത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് സിജിൻ ചൂണ്ടിക്കാട്ടി. പ്രചോദനം ഉൾക്കൊള്ളുന്നതിൽ തെറ്റില്ലെന്നും എന്നാൽ യഥാർത്ഥ ആർട്ടിസ്റ്റിന് ക്രെഡിറ്റ് നൽകുക എന്നത് അടിസ്ഥാനപരമായ ബഹുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.…

Read More

ബെംഗളൂരുവിൽ നാളെ മുതൽ 5 ദിവസത്തേക്ക് മദ്യവിൽപ്പനയ്ക്ക് നിരോധനം; എവിടെയൊക്കെ എന്നറിയാൻ വായിക്കാം?

ബെംഗളൂരു: കൂട്ട ഗണേശ നിമജ്ജന ചടങ്ങുകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കാൻ ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ മദ്യവിൽപ്പന നിരോധിച്ചു. നഗരത്തിലെ സുപ്രധാനവും സെൻസിറ്റീവുമായ പോലീസ് സ്റ്റേഷൻ പരിധികളിലാണ് മുൻകരുതൽ നടപടിയായി ബെംഗളൂരു പോലീസ് കമ്മീഷണർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്. സെപ്റ്റംബർ 16, 17 തീയതികളിലെ നിയന്ത്രണങ്ങൾ സെപ്റ്റംബർ 16 മുതൽ ആർ.ടി. നഗർ, ജെ.സി. നഗർ, ഹെബ്ബാൾ, സഞ്ജയ്നഗർ, ഡി.ജെ. ഹള്ളി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിലാണ് ആദ്യഘട്ടത്തിൽ മദ്യവിൽപ്പന തടഞ്ഞിരിക്കുന്നത്. സെപ്റ്റംബർ 16 രാവിലെ 10 മണിക്ക് പ്രാബല്യത്തിൽ വരുന്ന നിരോധനം…

Read More

ഡൊണാൾഡ് ട്രംപ് പോലും കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികൾ അനുകരിക്കുന്നു: ഡി.കെ. ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ജനപ്രിയ ക്ഷേമ പദ്ധതികൾ (ഗ്യാരന്റി സ്കീമുകൾ) അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും പകർത്തി തുടങ്ങിയിരിക്കുകയാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രസ്താവിച്ചു. ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോൺഗ്രസിന്റെ ക്ഷേമ പദ്ധതികളുടെ ആഗോള സ്വീകാര്യത ഉയർത്തിക്കാട്ടി അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വരാനിരിക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വിജയിച്ച് സഭകളിൽ ഭൂരിപക്ഷം നിലനിർത്തിയാൽ, ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം നൽകുമെന്ന ട്രംപിന്റെ സമീപകാല പ്രഖ്യാപനം ചൂണ്ടിക്കാണിച്ചായിരുന്നു ശിവകുമാറിന്റെ പരാമർശം. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ…

Read More

സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഇനി ഗ്രാമങ്ങളിലും ലഭ്യമാകും

ബെംഗളൂരു: സംസ്ഥാനത്തെ താലൂക്ക് ആശുപത്രികൾ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (PHC) എന്നിവിടങ്ങളിൽ നേരിടുന്ന രൂക്ഷമായ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ ക്ഷാമത്തിന് പരിഹാരവുമായി സംസ്ഥാന സർക്കാർ. താലൂക്ക് തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങളെ സർക്കാർ-സ്വകാര്യ മെഡിക്കൽ കോളേജുകൾ ദത്തെടുക്കുന്ന പുതിയ പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു. ഇതിനായി വിവിധ മെഡിക്കൽ കോളേജുകളുമായി കരാറുകൾ ഒപ്പുവെക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. പദ്ധതി പ്രകാരം ഓരോ മെഡിക്കൽ കോളേജും ഒരു താലൂക്ക് ആശുപത്രി, ഒരു കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, ഒരു പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവ വീതം ദത്തെടുക്കും. ഇതിലൂടെ…

Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിത്തം: ഒരു കുടുംബത്തിലെ 4 പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്

ബെംഗളൂരു: വീടിനുള്ളിൽ റഫറിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കർണാടകയിലെ ബെലഗാവി ചാവട്ട് ഗല്ലിയിൽ തിങ്കളാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. ചാവട്ട് ഗല്ലി സ്വദേശികളായ ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. രാത്രി വീടിനുള്ളിൽ…

Read More

പൊൻപ്രഭയിൽ സാമന്ത; ഐശ്വര്യത്തോടെ, മനോഹരമായി സാമന്തയുടെ സീമന്ത ചടങ്ങ്! തരംഗമാകുന്ന ചിത്രങ്ങൾ കാണാം

സിനിമാ താരം സാമന്തയുടെ സീമന്ത ശാസ്ത്ര ചടങ്ങുകൾ (വളകാപ്പ്) ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വർണ്ണാഭമായി നടന്നു. മഞ്ഞ കാഞ്ചീവരം സിൽക്ക് സാരിയും തവിട്ട് നിറത്തിലുള്ള വസ്ത്രവും അണിഞ്ഞ് അതീവ സുന്ദരിയായാണ് ചടങ്ങുകളിൽ സാമന്ത പ്രത്യക്ഷപ്പെട്ടത്. കഴുത്തിൽ മുല്ലപ്പൂമാലയും നെറ്റിയിൽ മഞ്ഞൾ-കുങ്കുമ തിലകവും ചാർത്തിയ താരം കുടുംബത്തിലെ മുതിർന്നവരുടെ അനുഗ്രഹം തേടി. മഞ്ഞൾ-കുങ്കുമങ്ങൾ കൊണ്ട് അലങ്കരിച്ച മണ്ഡപത്തിന്റെ നടുവിലിരുന്ന് നടന്ന പരമ്പരാഗത പൂജകളിൽ ഭക്തിനിർഭരയായാണ് സാമന്ത പങ്കെടുത്തത്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾ മഞ്ഞൾ പുരട്ടിയും ഗ്ലാസ് വളകൾ അണിയിച്ചും പൂക്കൾ വർഷിച്ചും താരത്തെ അനുഗ്രഹിച്ചു.…

Read More

കാലഹരണപ്പെട്ട പാട്ടക്കരാറുകൾ: ബെംഗളൂരു നഗരമധ്യത്തിൽ നടക്കുന്നത് കോടികളുടെ കവർച്ചയോ?

building

ബെംഗളൂരു: നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ സ്ഥിതി ചെയ്യുന്ന 119 കോർപ്പറേഷൻ സ്വത്തുക്കളുടെ പാട്ടക്കാലാവധി വര്ഷങ്ങള്ക്ക് മുമ്പ് അവസാനിച്ചിട്ടും അവ തിരികെ പിടിക്കാൻ കഴിയാതെ ബംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ (ബി.സി.സി.സി). വര്ഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഈ സ്വത്തുക്കളിൽ നിന്ന് ഒൻപതെണ്ണം മാത്രമാണ് കോർപ്പറേഷന് ഇതുവരെ തിരിച്ചുപിടിക്കാൻ സാധിച്ചിട്ടുള്ളതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. പാട്ടക്കാലാവധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് ചിലർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും കരാറുകൾ പുതുക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ല. തന്മൂലം ദശാബ്ദങ്ങൾക്ക് മുമ്പ് നിശ്ചയിച്ച തുച്ഛമായ തുക മാത്രം നൽകി പാട്ടക്കാർ വിലപിടിപ്പുള്ള ബി.സി.സി.സി കെട്ടിടങ്ങളിൽ…

Read More

തമിഴർക്ക് മാത്രം ജോലി’ ബെംഗളൂരുവിലെ തൊഴിൽ പരസ്യം പിൻവലിച്ച് സ്വകാര്യ കമ്പനി; കന്നഡിഗർക്ക് ഇടയിൽ പ്രതിഷേധം ശക്തമാകുന്നു

ബെംഗളൂരു: ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ളവർക്ക് മാത്രം അപേക്ഷിക്കാം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയത് കന്നഡിഗരുടെ ഇടയിൽ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു. സോഷ്യൽ മീഡിയയിൽ വിമർശനവും പ്രതിഷേധവും ശക്തമായതിനെത്തുടർന്ന് വിവേചനപരമായ നിബന്ധന കമ്പനി പിൻവലിച്ചു. ജനറൽ മാനേജരും എച്ച്ആർ ടീം ഹെഡുമായ ബാല എം. രണ്ട് ദിവസം മുൻപ് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് കാരണമായത്. ബെംഗളൂരു, കോയമ്പത്തൂർ, നാമക്കൽ എന്നിവിടങ്ങളിലെ ഡാറ്റാ അനലിസ്റ്റ് തസ്തികയിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ള അപേക്ഷകർക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നും മറ്റ് സംസ്ഥാനക്കാർ അപേക്ഷിക്കേണ്ടതില്ല…

Read More