ബെംഗളൂരു: ബെംഗളൂരു ഉൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. തെക്കൻ ഉൾനാടൻ ജില്ലകളിൽ ഇടിമിന്നലോടും കാറ്റോടും കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ചിക്കബെല്ലാപൂർ, കോലാർ, രാമനഗര, മാണ്ഡ്യ, മൈസൂർ, തുംകൂർ, ചാമരാജനഗർ എന്നീ ജില്ലകളിൽ ഇന്ന് പരക്കെ മഴ ലഭിക്കും. കൂടാതെ ഉഡുപ്പി, ഉത്തര…
Read MoreYear: 2026
ബെംഗളൂരു മേഖലയിൽ നിയന്ത്രണം; ബെസ്കോം ഓൺലൈൻ സേവനങ്ങൾ രണ്ട് ദിവസത്തേക്ക് ഭാഗികമായി നിർത്തിവെക്കുന്നു
ബെംഗളൂരു: ഇന്റഗ്രേറ്റഡ് പവർ ഡെവലപ്‌മെന്റ് സ്‌കീമിന്റെ (ഐ.പി.ഡി.എസ്) രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ബെസ്‌കോം ഓൺലൈൻ സേവനങ്ങൾ രണ്ട് ദിവസത്തേക്ക് നിർത്തിവെക്കാൻ തീരുമാനം. സാങ്കേതികമായി സോഫ്റ്റ്‌വെയർ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി സെപ്റ്റംബർ 15 ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ സെപ്റ്റംബർ 17 അർദ്ധരാത്രി വരെ ബെസ്‌കോമിന്റെ പരിധിയിലുള്ള 20 ഐ.പി.ഡി.എസ് നഗരപ്രദേശങ്ങളിൽ ഇലക്ട്രിസിറ്റി ഓൺലൈൻ സേവനങ്ങൾ ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. പുതിയ കണക്ഷനുകൾക്കുള്ള അപേക്ഷകൾ, പേര് മാറ്റൽ, ലോഡ് വർദ്ധിപ്പിക്കൽ, വൈദ്യുതി ബിൽ അടയ്ക്കൽ തുടങ്ങിയ സേവനങ്ങളെല്ലാം ഈ രണ്ട് ദിവസങ്ങളിൽ തടസ്സപ്പെടും. ബാഗേപള്ളി,…
Read Moreഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ; അറിയാൻ വായിക്കാം
ന്യൂഡൽഹി: രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഘടന ഏർപ്പെടുത്തി ഉത്തരവായി. നിർദ്ദിഷ്ട മാറ്റങ്ങൾ അനുസരിച്ച് 2,000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം വരെ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) ഫീസ് ഈടാക്കും. ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ ഫീസ് സാധാരണ ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുന്നത്. എന്നാൽ 2,000 രൂപയ്ക്ക് താഴെയുള്ള പണമിടപാടുകൾക്ക് ഈ നിരക്കുകൾ ബാധകമല്ല. പുതിയ ഉത്തരവ് പ്രകാരം 75,000 രൂപയോ അതിൽ കൂടുതലോ വരുന്ന ഇടപാടുകൾക്ക് പരമാവധി…
Read Moreഅതിരറ്റ ആവേശത്തിൽ നവവേദാന്ത മലയാളി സമൂഹം; വർണ്ണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു
ബെംഗളൂരു : നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന്റെ നേതൃത്വത്തിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. മനോഹരമായ പൂക്കളമൊരുക്കിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്ത വിവിധ കലാപരിപാടികളും ഓണക്കളികളും അരങ്ങേറി. നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു. മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തുചേരലിന് വേദിയായ വിപുലമായ ഓണസദ്യയോടെയാണ് ആഘോഷപരിപാടികൾ സമാപിച്ചത്. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും കൂട്ടായ്മയുടെ ഊഷ്മളതയും വിളിച്ചോതിയ ആഘോഷം നവവേദാന്താ അപാർട്മെന്റിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഒരു ഓണക്കാല ഓർമയായി മാറി.
Read Moreവൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം 20ന്
ബെംഗളൂരു: വൈറ്റ്‌ഫീൽഡ് മലയാളി സോഷ്യൽ ക്ലബ്ബിന്റെ (ഡബ്യൂ.എം.എസ്.സി) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വിപുലമായ ഓണാഘോഷം സെപ്റ്റംബർ 20ന് നടക്കും. മലയാളികളുടെ തനത് സംസ്കാരവും ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധ കായിക മത്സരങ്ങൾ, ഡ്രോയിംഗ് മത്സരം, കുട്ടികൾക്കായുള്ള വിവിധ ഗെയിംസ് തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത പരിപാടികൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബർ 20ന് നടക്കുന്ന പ്രധാന ഓണാഘോഷത്തിൽ മെഗാ മ്യൂസിക്കൽ ഷോ, പ്രശസ്ത കലാകാരന്മാരുടെ പ്രത്യേക പരിപാടികൾ,…
Read Moreമക്കയിലേക്ക് കുതിച്ചെത്തി ഹൂതികളുടെ ഡ്രോൺ; വെടിവെച്ചിട്ട് വ്യോമസേന, മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: മക്കയെ ലക്ഷ്യമാക്കി യമനിലെ ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൗദി അറേബ്യൻ വ്യോമസേന തടഞ്ഞുനിർത്തി തകർത്തു. ചൊവ്വാഴ്ച വൈകുന്നേരം വിലക്കപ്പെട്ട വ്യോമമേഖലയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പാണ് റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്സ് ഡ്രോൺ വിജയകരമായി തകർത്തതെന്ന് സൗദി നയിക്കുന്ന സഖ്യസേനയുടെ വക്താവ് തുർക്കി അൽ മാലിക്കി വ്യക്തമാക്കി. തീർത്ഥാടകരെയും സിവിലിയന്മാരെയും ഭയപ്പെടുത്താനും അപായപ്പെടുത്താനുമുള്ള ശ്രമത്തെ രൂക്ഷമായി വിമർശിച്ച അൽ മാലിക്കി, വിശുദ്ധ മസ്ജിദുകളുടെയും തീർത്ഥാടകരുടെയും സുരക്ഷ സൗദിക്ക് ‘ചുവപ്പ് വര’യാണെന്ന് മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് മക്കയിലും തായിഫ്, ജിദ്ദ എന്നീ നഗരങ്ങളിലും…
Read Moreബെംഗളൂരുവിൽ നായയെ വളർത്താൻ വീടിന്റെ വലിപ്പം അളക്കും? വരുന്നത് വൻ മാറ്റങ്ങൾ!
ബെംഗളൂരുവിലെ പെറ്റ് ഡോഗ് നയം വീണ്ടും സജീവമാകുന്നു. നഗരത്തിലെ അഞ്ച് പുതിയ കോർപ്പറേഷനുകളും ചേർന്ന് ഏകീകൃത ലൈസൻസിംഗ് ചട്ടങ്ങൾ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. ഇതനുസരിച്ച് മൂന്ന് മാസത്തിന് മുകളിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും രജിസ്ട്രേഷൻ നിർബന്ധമാക്കാൻ സാധ്യതയുണ്ട്. കൂടാതെ വീടിന്റെ വിസ്തീർണ്ണത്തിന് അനുസരിച്ച് വളർത്താവുന്ന നായ്ക്കളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനും നിർദ്ദിഷ്ട നയത്തിൽ നിർദ്ദേശമുണ്ട്. കഴിഞ്ഞ ജൂണിൽ അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് (UDD) അഞ്ച് കോർപ്പറേഷനുകളോടും പെറ്റ് ഡോഗ് ലൈസൻസിംഗിനായി ഏകീകൃത ഉപനിയമങ്ങൾ തയാറാക്കി സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. മുൻപ് ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ…
Read Moreനടൻ വിജയിയുടെ ഡിപ്ഫേക്ക് വീഡിയോ കോൾ; ബെംഗളൂരുവിലെ സെക്യൂരിറ്റി ജീവനക്കാരന് നഷ്ടപ്പെട്ടത് ഒരു ലക്ഷത്തോളം രൂപ
ബെംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി. ജോസഫ് വിജയ് ആണെന്ന് വിശ്വസിപ്പിച്ച് വാട്‌സ്ആപ്പ് വീഡിയോ കോളിലൂടെ തട്ടിപ്പ്. സാമ്പത്തിക സഹായമായി 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് 29-കാരനായ സെക്യൂരിറ്റി ജീവനക്കാരനിൽ നിന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. എ.ഐ (Artificial Intelligence) സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഡിപ്ഫേക്ക് വീഡിയോ ദൃശ്യങ്ങൾ കാണിച്ച് നടത്തിയ ഇത്തരം ആദ്യ സംഭവമാണ് ബെംഗളൂരുവ റിപ്പോർട്ട് ചെയ്യുന്നത്. ഒഡീഷ സ്വദേശിയും കഴിഞ്ഞ 20 വർഷമായി ബെംഗളൂരുവിൽ ജോലി ചെയ്തുവരുന്നതുമായ രതികാന്ത ഗിരി എന്നയാൾക്കാണ് പണം നഷ്ടമായത്. സെപ്റ്റംബർ 9-നാണ് ഇയാൾക്ക്…
Read Moreവനിതാ ബൈക്ക് റൈഡറെ കാറിടിച്ച് വീഴ്ത്തിയ കേസ്: ഒളിവിലായിരുന്ന പ്രതി പിടിയിൽ
ഗുരുഗ്രാം: സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് കാരണമായ, വനിതാ സ്പോർട്സ് ബൈക്ക് റൈഡർ സിയയെ കാറിടിച്ച് വീഴ്ത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി. കാർ ഡ്രൈവറായ കല്യാൺ ബൈൻസ്‌ലയെ രാജസ്ഥാനിലെ രാജ്ഗഢിൽ നിന്നാണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ വധശ്രമക്കുറ്റം കൂടി ഉൾപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ അറസ്റ്റ് നടന്നതെന്ന് ഗുരുഗ്രാം പോലീസ് കമ്മീഷണർ സിബാഷ് കബിരാജ് അറിയിച്ചു. വീഡിയോ വൈറലായി; സ്വമേധയാ കേസെടുത്ത് പോലീസ് ഗുരുഗ്രാമിലെ തിരക്കേറിയ ഗോൾഫ് കോഴ്‌സ് റോഡിലൂടെ സിയ തന്റെ സ്‌പോർട്സ് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. പിന്നാലെ…
Read Moreനടി അഹാന കൃഷ്ണയും ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി; ചുവപ്പ് വെഡ്ഡിങ് സാരിയുടെ പിന്നിലെ കഥ വെളിപ്പെടുത്തി ഡിസൈനർ
നടിയും സോഷ്യൽ മീഡിയ താരവുമായ അഹാന കൃഷ്ണയും പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയും വിവാഹിതരായി. കോവളത്തെ താജ് റിസോർട്ടിൽ വെച്ച് നടന്ന തികച്ചും സ്വകാര്യമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഗോസിപ്പുകൾ പരക്കാൻ തുടങ്ങിയത് മുതൽ ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ ഒടുവിൽ പുറത്തുവന്നു. ചുവന്ന പട്ട് സാരിയിൽ അതീവ സുന്ദരിയായാണ് അഹാന വധുവായി എത്തിയത്. അഹാനയുടെ ലുക്ക് കണ്ട് ദേവതയെപ്പോലെയുണ്ടെന്നാണ് ആരാധകരുടെ പ്രതികരണം. ‘എംലോഫ്റ്റ്’ എന്ന പ്രശസ്ത ബ്രാൻഡിൽ നിന്നാണ് അഹാന തന്റെ വിവാഹ സാരി തിരഞ്ഞെടുത്തത്. തന്റെ മനസ്സിലുണ്ടായിരുന്ന…
Read More